60 കോടിയുടെ വീട് ജൂബിലി ഹില്‍സില്‍, പ്രൈവറ്റ് ജെറ്റുമുണ്ട്; പ്രഭാസിന്റെ ആഡംബര ശേഖരം കണ്ടാല്‍ ഞെട്ടും
ഇന്ത്യന്‍ സിനിമയിലെ ഇപ്പോഴത്തെ ഏറ്റവും വലിയ സൂപ്പര്‍ താരങ്ങളിലൊരാളാണ് പ്രഭാസ്. താരത്തിന്റെ ചിത്രങ്ങളുടെ കളക്ഷനുകള്‍ ഇപ്പോള്‍ ബോളിവുഡിനെ പോലും അമ്പരപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഇന്ന് രാജ്യത്ത് തന്നെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടന്മാരില് ഒരാളാണ് അദ്ദേഹം. പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രമായ കല്‍ക്കി 2898 എഡി ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് റിലീസ് ചെയ്തത്.
ചിത്രം ബോക്സോഫീസില്‍ കൊടുങ്കാറ്റായി മാറിയിരിക്കുകയാണ്. 500 കോടിയോളമാണ് ചിത്രം നാല് ദിനം കൊണ്ട് വേള്‍ഡ് വൈഡായി കളക്ട് ചെയ്തിരിക്കുന്നത്. 600 കോടി ബജറ്റിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍ ബാഹുബലി താരം പ്രഭാസ് അഭിമുഖങ്ങളിലൊന്നും അധികം സംസാരിക്കാറില്ലെങ്കിലും ആളൊരു ആഡംബരപ്രിയനാണെന്ന് പലര്‍ക്കും അറിയില്ല.

പ്രഭാസിന് 242 കോടിയുടെ ആസ്തിയുണ്ടെന്ന് സിഎന്‍ബിസി ടിവി18 റിപ്പോര്‍ട്ട് ചെയ്യുന്നു. അതുപോലെ ആഡംബര കാറുകളും വീടുകളും താരത്തിനുണ്ട്. പ്രൈവറ്റ് ജെറ്റുകള്‍ അടക്കം പ്രഭാസിന് സ്വന്തമായിട്ടുണ്ട്. പ്രഭാസിന്റെ വീടാണ് അതില്‍ ആദ്യം പറയേണ്ടത്. അത്യാഡംബര വീടാണ് താരത്തിനുള്ളത്. ഹൈദരാബാദിലെ ആഡംബര മേഖലയായ ജൂബിലി ഹില്‍സിലാണ് താരത്തിന്റെ ബംഗ്ലാവുള്ളത്.
തന്റെ വ്യക്തിജീവിതത്തെ പ്രഭാസ് ഒരിക്കലും ചര്‍ച്ച ചെയ്യാറില്ല. പ്രഭാസിന്റെ വീടിന്റെ വില കേട്ടാല്‍ തന്നെ ആരും ഞെട്ടും. 60 കോടിയാണ് ഈ വീടിന്റെ വില. മനോഹരമായ പൂന്തോട്ടം, എല്ലാ ഉപകരണങ്ങളുമുള്ള ജിം, സ്വിമ്മിംഗ് പൂള്, തുടങ്ങിയവ ഇതിലുണ്ട്. ഇറ്റലിയിലും താരത്തിന് വീടുണ്ട്. ഇത് നാട്ടുകാര്‍ക്കും ടൂറിസ്റ്റുകള്‍ക്കും വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. മാസത്തില്‍ 40 ലക്ഷം താരത്തിന് വാടകയിനത്തില്‍ ലഭിക്കുന്നുണ്ട്.
അതേസമയം പ്രഭാസിന് സ്വന്തമായി പ്രൈവറ്റ് ജെറ്റുമുണ്ടെന്ന് ഡിഎന്‍എ ഇന്ത്യ അടക്കം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് വ്യക്തിപരമായ കാര്യങ്ങള്‍ക്കും ജോലി സംബന്ധമായവയ്ക്കും ഉപയോഗിക്കുന്നതാണ്. അല്ലു അര്ജുന്, നയന്‍താര, മഹേഷ് ബാബു, രാംചരണ്‍ തുടങ്ങിയവര്‍ക്കെല്ലാം പ്രൈവറ്റ് ജെറ്റ് സ്വന്തമായിട്ടുണ്ട്.
അത്യാഡംബര കാറുകളുടെ വലിയൊരു ശേഖരം തന്നെ പ്രഭാസിനുണ്ട്. അതില്‍ ആദ്യത്തേത് റോള്‍സ് റോയ്സ് ഫാന്റമാണ്. 2015ലാണ് പ്രഭാസ് ഈ കാര്‍ വാങ്ങിയത്. താരത്തിന്റെ ശേഖരത്തിലെ ഏറ്റവും വിലയേറിയ കാറാണിത്. 8.99 കോടിക്കും 10.48 കോടിക്കും ഇടയിലാണ് ഈ കാറിന്റെ വില. ഇതിന്റെ നിരവധി കസ്റ്റമൈസ്ഡ് വേര്‍ഷനുകളും ഇപ്പോള്‍ വിപണിയിലുണ്ട്.
ലമ്പോര്‍ഗിനി അവന്റാഡോര്‍ റോഡ്സ്റ്റര്‍ എന്ന കാറാണ് പ്രഭാസിന്റെ ശേഖരത്തിലെ മറ്റൊരു കിടിലന്‍ കാര്‍. ആറുകോടി രൂപയ്ക്കാണ് പ്രഭാസ് ഈ കാര്‍ വാങ്ങിയത്. 2021ലാണ് താരം ഈ വാഹനം സ്വന്തമാക്കിയത്. രോഹിത് ഷെട്ടി, കാര്‍ത്തിക് ആര്യന്, രണ്‍വീര്‍ സിംഗ് പോലുള്ളവര്‍ ഈ കാര്‍ നേരത്തെ വാങ്ങിയതാണ്.
ലാന്‍ഡ് റോവറിന്റെ റേഞ്ച് റോവറാണ് താരത്തിന്റെ ശേഖരത്തിലെ മറ്റൊരു പ്രധാന കാരണം. ഇതിന് 2.39 കോടിയാണ് വില. ബിഎംഡബ്ല്യു എക്സ് 3, ജാഗ്വാര്‍ എക്സ്ജെആര്‍ എന്നിവയും പ്രഭാസിന്റെ ശേഖരത്തിലുണ്ട്. ജാഗ്വറിന് 2.08 കോടിയും എക്സ് 3ക്ക് 68 ലക്ഷവുമാണ് വില.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications