അങ്കമാലിയിൽ 7 കോടിയുടെ വീട്, ആസ്‌തി 40 കോടിക്ക് മുകളിൽ; എന്നിട്ടും ആഡംബരം കാട്ടാതെ ജയറാം
എക്കാലത്തും മലയാളികളുടെ പ്രിയ നടനാണ് ജയറാം. തന്റെ സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ പ്രേക്ഷകരെ കൈയിലെടുത്ത താരത്തിന് ഇന്നും കുടുംബ പ്രേക്ഷകരുടെ മനസിൽ ഒരു സ്ഥാനമുണ്ട്. ഇപ്പോഴിതാ താരത്തിന്റെ മകളുടെ വിവാഹം അടുത്തിടെ നടന്നത് ഏറെ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. തെന്നിന്ത്യയിലെ തിരക്കേറിയ നടൻ ആയിരുന്നിട്ട് കൂടി ജയറാമിന്റെ മകളുടെ വിവാഹം ലളിതമായ ചടങ്ങുകളോടെയാണ് നടന്നത്.
ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു വിവാഹം നടന്നത്. പാലക്കാട് നെന്മാറ സ്വദേശിയും യുഎന്നിലെ മുൻ ഉദ്യോഗസ്ഥൻ ഗിരീഷ് മേനോന്റെ മകനുമായ നവനീത് ആയിരുന്നു ചക്കിയുടെ വരൻ. മോഹൻലാൽ അടക്കമുള്ള താരങ്ങൾ വിവാഹ ശേഷം നടന്ന വിരുന്നിൽ പങ്കെടുത്തിരുന്നു. വിവാഹത്തിൽ കുടുംബം ഉൾപ്പെടെ ചുരുക്കം ചില ആളുകൾ മാത്രമാണ് പങ്കെടുത്തത്.

Pic Courtesy: Instagram
എന്നാൽ മകൾ ചക്കിയുടെ വിവാഹത്തിൽ ജയറാം പുലർത്തിയ ലാളിത്യമാണ് ഇപ്പോൾ വലിയ രീതിയിൽ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. തികച്ചും മാതൃകാപരമായി നടന്ന വിവാഹമെന്നാണ് പലരും ഇതിനെ വിശേഷിപ്പിക്കുന്നത്. ഒട്ടും ആഭരണങ്ങൾ അണിയാതെയാണ്, അധികം ആഡംബരങ്ങൾ ഒന്നും ഇല്ലാതെയാണ് ചക്കി വിവാഹത്തിലും റിസപ്‌ഷനിലും പങ്കെടുത്തത്.
ഇതിന് പിന്നാലെയാണ് സമൂഹ മാധ്യമങ്ങളിൽ ജയറാമിന് കൈയ്യടിച്ചു കൊണ്ട് ഒരു കൂട്ടം പേർ അഭിനന്ദങ്ങൾ അറിയിക്കുന്നത്. ഇത്ര വലിയ നടൻ ആയിരുന്നിട്ടും ആർഭാടപൂർവം മകളുടെ വിവാഹം നടത്താൻ ശ്രമിക്കാതിരുന്നതിനാണ് ജയറാമിനെ എല്ലാവരും പുകഴ്ത്തുന്നത്. ഇക്കാര്യത്തിൽ പകുതി ക്രെഡിറ്റ് ചക്കിക്കും ചിലർ നൽകുന്നുണ്ട്.
അതേസമയം, മൂന്ന് പതിറ്റാണ്ടിൽ ഏറെയായി തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുന്ന ജയറാമിന് 40 കോടിയിൽ അധികം രൂപയുടെ ആസ്‌തി ഉണ്ടെന്നാണ് കണക്കാക്കുന്നത്. പെരുമ്പാവൂർ സ്വദേശിയായ ജയറാമിനെ എറണാകുളം അങ്കമാലിയിൽ ഏകദേശം ഏഴ് കോടിയിൽ അധികം രൂപ മൂല്യം വരുന്ന വസ്‌തു ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നേരത്തെ കൊച്ചിയിൽ വലിയൊരു ഫാം ഹൗസ് താരത്തിന് ഉണ്ടായിരുന്നെങ്കിലും ഇടക്കാലത്ത് അത് വിറ്റുവെന്നാണ് സൂചന. ഇത് കൂടാതെ ചെന്നൈയിലെ വൽസർവാക്കത്തിനടുത്തുള്ള ലക്ഷ്‌മി നഗറിൽ യഥാക്രമം 4-6 കോടി വിലമതിക്കുന്ന മറ്റൊരു വീട്, തിരുവനന്തപുരത്തും ബാംഗ്ലൂരിലും 2 ഫ്ലാറ്റുകളും ജയറാമിന്റെ കുടുംബത്തിന് സ്വന്തമായുണ്ട്.
നിലവിൽ മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുഗിലും ഉൾപ്പെടെ ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിക്കുന്ന താരമാണ് അദ്ദേഹം. പല ബിഗ് ബജറ്റ് ചിത്രങ്ങളുടെയും ഭാഗമാവാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഏകദേശം 80 ലക്ഷം രൂപയാണ് ജയറാം പ്രതിഫലമായി ഈടാക്കുന്നതെന്നാണ് പല റിപ്പോർട്ടുകളും വ്യക്തമാക്കുന്നത്. വാർഷിക വരുമാനം ആവട്ടെ 3.5 കോടി രൂപയായാണ് കണക്കാക്കുന്നത്.












Click it and Unblock the Notifications