ആടുജീവിതത്തില്‍ നജീബായി അഭിനയിച്ച് ഞെട്ടിക്കാന്‍ പൃഥ്വിരാജ്, താരത്തിന്റെ ആസ്തി എത്രയെന്നറിയുമോ?
നടന് പൃഥ്വിരാജ് ഇന്ന് മലയാള സിനിമയിലെ സകലകലാ വല്ലഭവനാണെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. കാരണം നടനായും, നിര്‍മാതാവായും, സംവിധായകനായും വിതരണക്കാരനായും അദ്ദേഹം വിജയിച്ച വ്യക്തിയാണ്. പൃഥ്വിയുടെ പുതിയ ചിത്രം വ്യാഴാഴ്ച്ച റിലീസ് ചെയ്യുകയാണ്. കരിയറിലെ ഏറ്റവും വലിയ ചിത്രമായ ആടുജീവിതമാണിത്.
സര്‍വൈവല്‍ ഡ്രാമയാണ് ഈ ചിത്രം. നിലവില്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങളിലൊരാളാണ് അദ്ദേഹം. ആടുജീവിതം മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി റിലീസ് ചെയ്യുന്നുണ്ട്. 16 വര്‍ഷത്തെ കഠിനാധ്വാനത്തിനൊടുവിലാണ് ചിത്രം റിലീസ് ചെയ്യുന്നതെന്ന് നേരത്തെ പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു.

പൃഥ്വിരാജ് ഇരുപത് വര്‍ഷത്തോളമായി മലയാളം സിനിമയില്‍ എത്തിയിട്ട്. ഇതിനോടകം വലിയ സമ്പത്തും താരം ഉണ്ടാക്കിയിട്ടുണ്ട്. താരത്തിന് 6.5 മില്യണിന്റെ ആസ്തിയാണ് ഉള്ളത്. ഇത് ഏകദേശം 54 കോടി രൂപ വരുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏഷ്യാനെറ്റ് ന്യൂസ് എബിള്‍ റിപ്പോര്‍ട്ട് പ്രകാരം പൃഥ്വിരാജ് ഒരു ചിത്രത്തിനായി വാങ്ങുന്നത് നാല് മുതല്‍ പത്ത് കോടി രൂപ വരെയാണ്.
മലയാള സിനിമയില്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ മൂന്നാമത് പൃഥ്വിരാജാണ്. അതേസമയം പ്രതിഫലമായിട്ടല്ല ലാഭവിഹിതമായിട്ടാണ് താന്‍ പ്രതിഫലം കൈപ്പറ്റാറുള്ളതെന്നും നേരത്തെ പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു. അതേസമയം ആഡംബര ജീവിതമാണ് പൃഥ്വിരാജ് നയിക്കുന്നത്. കൊച്ചിയില്‍ ആഡംബര വീടും പൃഥ്വിരാജിനുണ്ട്.
മുംബൈയിലെ ബാന്ദ്രയിലുള്ള പലി ഹില്‍സില്‍ അടുത്തിടെ ഒരു ഫ്ളാറ്റ് പൃഥ്വിരാജ് വാങ്ങിയിരുന്നു. ഇതിന്റെ വില 17 കോടി രൂപയാണ്. അതുപോലെ ആഡംബര കാറുകളോടുള്ള താല്പര്യവും പൃഥ്വിരാജിനുണ്ട്. ലമ്പോര്‍ഗിനി താരത്തിന്റെ കൈയ്യിലുള്ള പ്രധാന കാര്‍ ആണ്. ലമ്പോര്‍ഗിനിയുടെ ഉറൂസാണിത്.
മേഴ്സിഡസ് എഎംജി ജി63, റേഞ്ച് റോവര്‍ വേഗഗ്, ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ 110, പോര്‍ഷെ കയേനെ എന്നിവയാണ് ഇതില്‍ പ്രപധാനപ്പെട്ട കാറുകള്‍. മെഴ്സിഡസിന്റെ 0001 നമ്പറും വളരെ പ്രശസ്തമാണ്. പൃഥ്വിരാജ് അന്യഭാഷാ ചിത്രങ്ങള്‍ക്കാണ് കൂടുതല്‍ പ്രതിഫലം വാങ്ങാറുള്ളത്. പത്ത് കോടി വരെയാണ് ഈ പ്രതിഫലം. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായ സലാറില്‍ താരത്തിന് ലഭിച്ചത് നാല് കോടി രൂപയാണ്.
സലാര്‍ ആഗോള തലത്തില്‍ 600 കോടിയിലേറെ കളക്ട് ചെയ്തിരുന്നു. പ്രഭാസിന് ചിത്രത്തില്‍ നൂറ് കോടിയാണ് ലഭിച്ചത്. അതേസമയം പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫര്‍ ആഗോള തലത്തില്‍ 125 കോടിയിലേറെ നേടി എക്കാലത്തെയും വലിയ ഹിറ്റ് ചിത്രമായി മാറിയിരുന്നു. ഈ ചിത്രത്തിന്റെ സീക്വല്‍ അടുത്ത വര്‍ഷമാണ് റിലീസ് ചെയ്യുക.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications