മഞ്ഞുമ്മല്‍ ബോയ്‌സ് വീണു, കേരളത്തില്‍ ഒന്നാമന്‍; ആടുജീവിതത്തിനൊപ്പം ആ റെക്കോര്‍ഡുകള്‍
മലയാള സിനിമ ചരിത്രത്തില്‍ ആദ്യമായി ആക്ഷനോ കോമഡിയോ സസ്‌പെന്‍സോ ഒന്നുമില്ലാതെ ഒരു ചിത്രം അത്ഭുതം കാണിക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച്ച തിയേറ്റര്‍ റിലീസായി എത്തിയ ആടുജീവിതമാണ് ഈ ചിത്രം. പൃഥ്വിരാജ് നായകനായ ഈ ബ്ലെസ്സി ചിത്രം മലയാള സിനിമയിലെ എല്ലാ റെക്കോര്‍ഡുകളും വീക്കെന്‍ഡില്‍ തന്നെ തകര്‍ത്തിരിക്കുകയാണ്.
അത് മാത്രമല്ല ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്കുണ്ടായിരുന്നിട്ടും ആടുജീവിതം മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്ന് വമ്പന്‍ കളക്ഷനാണ് നേടുന്നത്. നിലവില്‍ യുഎഇയില്‍ മാത്രമാണ് ചിത്രം റിലീസ് ചെയ്യുന്നത്. എന്നാല്‍ ഓസ്‌ട്രേലിയ, യുഎസ്, ബ്രിട്ടന്‍ തുടങ്ങി എല്ലാ രാജ്യങ്ങളിലും ചിത്രത്തിന് മെഗാ കളക്ഷനാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

വിദേശ മാര്‍ക്കറ്റുകളില്‍ നിന്നുള്ള കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. ഓസ്‌ട്രേലിയന്‍ ബോക്‌സോഫീസില്‍ ചരിത്രപരമായ മുന്നേറ്റമാണ് ആടുജീവിതം നടത്തുന്നത്. ആദ്യയാഴ്ച്ചത്തെ കളക്ഷനില്‍ റെക്കോര്‍ഡിട്ടിരിക്കുകയാണ്. ആദ്യ നാല് ദിവസത്തെ റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്.
ഇത്രയും ദിവസത്തെ കണക്കില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രങ്ങളുടെ പട്ടികയില്‍ ഒന്നാമത് ആടുജീവിതം തന്നെയാണ്. പൃഥ്വിരാജിന് നടനെന്ന നിലയില്‍ ഇത് വലിയ നേട്ടമാണ്. നേരത്തെ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറും ബോക്‌സോഫീസില്‍ വലിയ കളക്ഷന്‍ ഓസ്‌ട്രേലിയയില്‍ നിന്ന് നേടിയിരുന്നു.
ആടുജീവിതം ഇതുവരെ 1.79 കോടി രൂപയാണ് ഓസ്‌ട്രേലിയയില്‍ നിന്ന് നേടിയിരിക്കുന്നതെന്ന് ട്രേഡ് അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നു. ഇതുവരെ മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയമായ മഞ്ഞുമ്മല്‍ ബോയ്‌സിനായിരുന്നു ഓസ്‌ട്രേലിയയില്‍ കൂടുതല്‍ കളക്ഷന്‍. എന്നാല്‍ മഞ്ഞുമ്മല്‍ ബോയ്‌സിനെയാണ് ഇവിടെ ആടുജീവിതം മറികടന്നിരിക്കുന്നത്.
രണ്ട് ചിത്രങ്ങളും സര്‍വൈവല്‍ ഡ്രാമല ഗണത്തിലുള്ളതാണ്. ആദ്യയാഴ്ച്ച മഞ്ഞുമ്മല്‍ ബോയ്‌സ് 1.38 കോടിയാണ് നേടിയത്. മോഹന്‍ലാലിന്റെ മരയ്ക്കാര്‍ 0.92 കോടി നേടി മൂന്നാമതുണ്ട്. ആഗോള തലത്തില്‍ 70 കോടിക്കടുത്ത് ചിത്രം നേടിയെന്നാണ് അനൗദ്യോഗിക കണക്ക്.
അതേസമയം കേരളത്തിലും മാസ് പടങ്ങളേക്കാള്‍ മുന്നേറ്റമാണ് ആടുജീവിതം നടത്തുന്നത്. നിലവില്‍ കളക്ഷനില്‍ നാലാം സ്ഥാനത്താണ് ആടുജീവിതം. മലയാള ചിത്രങ്ങളില്‍ ഒന്നാം സ്ഥാനത്തുമാണ് പൃഥ്വിരാജ് ചിത്രമുള്ളത്. ആടുജീവിതം വാരാന്ത്യത്തില്‍ നേടിയിരിക്കുന്നത് 23.19 കോടിയാണ്. 50 കോടി അതിവേഗത്തിലാണ് ചിത്രം മറികടന്നത്.
മോഹന്‍ലാലിന്റെ ലൂസിഫര്‍, ഒടിയന്‍ പോലുള്ള ചിത്രങ്ങളെല്ലാം വീക്കെന്‍ഡ് കളക്ഷനില്‍ വീണിരിക്കുകയാണ്. എന്നാല്‍ ആദ്യ മൂന്ന് ചിത്രങ്ങളും മലയാളമല്ല മറിച്ച് അന്യഭാഷാ ചിത്രമാണ്. കേരളത്തില്‍ വീക്കെന്‍ഡില്‍ 32.85 കോടി നേടിയ വിജയ് ചിത്രം ലിയോയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് കെജിഎഫ് രണ്ടാം ഭാഗമാണ്. 23.65 കോടിയായിരുന്നു കളക്ഷന്‍. മൂന്നാം സ്ഥാനം ജയിലര്‍ക്കാണ്.












Click it and Unblock the Notifications