ഷാരൂഖിനേക്കാള്‍ പ്രതിഫലം, ബോക്‌സോഫീസ് കളക്ഷനില്‍ ഒന്നാമന്‍; ആമിര്‍ ഖാന്റെ ആസ്തി എത്രയെന്നറിയുമോ?
ബോളിവുഡിന്റെ മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റാണ് ആമിര്‍ ഖാന്‍. ഇന്ന് താരത്തിന്റെ 59ാം പിറന്നാളാണ്. അഭിനയത്തില്‍ നിന്ന് തല്‍ക്കാലത്തേക്ക് ഇടവേളയെടുത്തിരിക്കുകയാണ് ആമിര്‍ ഖാന്‍. അവസാനം ഇറങ്ങിയ ലാല്‍ സിംഗ് ഛദ്ദ പരാജയമായതിനെ തുടര്‍ന്നാണ് താരം ഇടവേളയെടുത്തത്. ബോളിവുഡിലെ സകല കോടി കബ്ലുകളും ആരംഭിച്ചത് ആമിര്‍ ഖാനാണ്.
ബോളിവുഡില്‍ ആദ്യമായി നൂറ് കോടി ക്ലബ് ആരംഭിച്ചത് ആമിര്‍ ചിത്രമായ ഗജിനിയിലൂടെയായിരുന്നു. സകല റെക്കോര്‍ഡുകളും ചിത്രം തകര്‍ത്തു. ലഗാനിലൂടെയാണ് ആമിര്‍ ഖാന്‍ കരിയറില്‍ പരീക്ഷണം ആരംഭിച്ചത്. അത് പിന്നീട് വമ്പന്‍ ഹിറ്റുകള്‍ സമ്മാനിക്കുന്നതിലേക്ക് എത്തുകയായിരുന്നു.

ആമിര്‍ ഖാന്‍ ചിത്രങ്ങള്‍ വന്നാല്‍ മിനിമം ഗ്യാരന്റി എന്ന പ്രയോഗം വരെ ബോളിവുഡില്‍ വന്നിരുന്നു. ആമിറിന്റെ ത്രീ ഇഡിയറ്റ്‌സിലൂടെയാണ് ബോളിവുഡില്‍ ആദ്യമായി 200 കോടി ക്ലബും തുറക്കുന്നത്. ആ ചിത്രത്തിന്റെ റെക്കോര്‍ഡുകള്‍ വര്‍ഷങ്ങളോളം നീണ്ടു നിന്നിരുന്നു. വേള്‍ഡ് വൈഡ് 2009ല്‍ 380 കോടിയോളമാണ് ചിത്രം നേടിയത്.
അതിന് ശേഷം വന്ന പീകെ ഇന്ത്യയില്‍ ആദ്യമായി 300 കോടി നേടുന്ന ചിത്രമായും മാറി. ആഗോള തലത്തില്‍ 700 കോടിയോളമാണ് പീകെ കളക്ട് ചെയ്തത്. ചിത്രം ചൈനയിലും നൂറ് കോടിയിലേറെ കളക്ട് ചെയ്തിരുന്നു. 2016ല്‍ ഇറങ്ങിയ ദങ്കല്‍ പക്ഷേ ഇന്നും ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രമായി നില്‍ക്കുകയാണ്.
ചൈനയില്‍ നിന്ന് ആയിരം കോടിയിലേറെയാണ് ചിത്രം നേടിയത്. ആമിര്‍ ഖാന്‍ ചൈനയിലെ ഏറ്റവും വലിയ സൂപ്പര്‍ താരമായി മാറുകയും ചെയ്തു. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് ആമിര്‍. ഷാരൂഖ് ഖാനേക്കാളും, സല്‍മാന്‍ ഖാനേക്കാളും പ്രതിഫലം അദ്ദേഹത്തിനുണ്ട്. 100 മുതല്‍ 175 കോടിയാണ് താരം പ്രതിഫലമായി വാങ്ങുന്നത്.
അതേസമയം താരത്തിന്റെ ആസ്തിയും വളരെ ഉയരത്തിലാണ്. 1862 കോടിയാണ് ആമിറിന്റെ ആസ്തി. ഒരു ചിത്രത്തിന്റെ 70 ശതമാനം ലാഭവും ആമിര്‍ വാങ്ങാറുണ്ട്. സിനിമയുടെ എല്ലാ ബ്രാന്‍ഡിംഗിലും ആമിര്‍ ശ്രദ്ധിക്കാറുണ്ട്. കഥ മുതല്‍ ടെക്‌നീഷ്യന്‍ വരെ നന്നാവണമെന്ന് അദ്ദേഹത്തിനുണ്ട്.
ദങ്കലിന് 35 കോടിയാണ് ആമിര്‍ പ്രതിഫലമായി വാങ്ങിയത്. എന്നാല്‍ ചിത്രത്തിന്റെ വന്‍ വിജയം ആമിര്‍ ഖാന്‍ കൈനിറയെ ലാഭം നല്‍കിയിരുന്നു. 140 കോടിയാണ് ആമിറിന് ലാഭവിഹിതമായി നേടിയത്. മൊത്തം 175 കോടി പ്രതിഫലമായി ആമിറിന് ഈ ചിത്രത്തില്‍ നിന്ന് ലഭിച്ചു. ആഗോള തലത്തില്‍ തന്നെ ആമിറിന്റെ ഈ ചിത്രം രണ്ടായിരം കോടിക്കടുത്താണ് നേടിയത്.
അതിന് പ്രധാന കാരണം ചൈനയില്‍ നിന്ന് ചിത്രത്തിന് നൂറ് മില്യണില്‍ ഏറെ കളക്ട് ചെയ്യാന്‍ സാധിച്ചതായിരുന്നു. നിലവില്‍ ഏറ്റവും വലിയ ഇന്ത്യന്‍ വിജയ ചിത്രവും ദങ്കലാണ്. ആമിര്‍ നേരത്തെ പുതിയ ചിത്രം അനൗണ്‍സ് ചെയ്തിരുന്നു. സിതാരെ സമീന്‍ പര്‍ ആണ് ആമിര്‍ ഇനി അഭിനയിക്കുന്ന ചിത്രം. ഈ വര്‍ഷം ക്രിസ്മസിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.












Click it and Unblock the Notifications