ആമിര്‍ ഖാന്‍ മാത്രമല്ല മകളും ഭര്‍ത്താവും സമ്പത്തില്‍ പിന്നില്‍ അല്ല, സമ്പാദിച്ചത് കോടികള്‍; ആസ്തി ഇത്ര
ബോളിവുഡിലെ മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റാണ് ആമിര്‍ താരം. മകള്‍ ഇറാ ഖാന്റെ വിവാഹവുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ് ആമിര്‍. കഴിഞ്ഞ ദിവസമായിരുന്നു വിവാഹം. ആമിറിന് ആദ്യ ഭാര്യ റീന ദത്തയിലുണ്ടായ മകളാണ് ഇറ. കഴിഞ്ഞ ദിവസമാണ് ഇറയുടെ ഫിസിക്കല്‍ ട്രെയിനര്‍ കൂടിയായ നൂപുര്‍ ശിക്കാരെയെ വിവാഹം ചെയ്തത്.
അതേസമയം ആമിര്‍ ബോളിവുഡിലെ ഏറ്റവും സമ്പന്നനായ നടന്മാരില്‍ ഒരാളാണ്. ആര് കേട്ടാലും ഞെട്ടുന്ന പ്രതിഫലവും താരം ഒരു ചിത്രത്തിനായ വാങ്ങുന്നുണ്ട്. എന്നാല്‍ ആമിറിന്റെ മകളുടെയും ഭര്‍ത്താവിന്റെ ആസ്തി എത്രയാണ്. അതും ആമിറിനെ പോലെ ഞെട്ടിക്കുന്നതാണോ എന്ന് നോക്കാം.

ആമിറിനെ പോലെ അത്ര പ്രശസ്തയല്ല ഇറാ ഖാന്‍. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ അവര്‍ വലിയൊരു പ്രതിച്ഛായ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. നേരത്തെ വിഷാദത്തെ കുറിച്ചെല്ലാം ഇറ സോഷ്യല്‍ മീഡിയയിലൂടെ തുറന്ന് സംസാരിച്ചിരുന്നു. ഇതും വൈറലായിരുന്നു. തന്റെ താരജീവിതം വിചാരിച്ചത് പോലെ അത്ര മനോഹരമായിരുന്നില്ലെന്നും നിരവധി വെല്ലുവിളികളെ നേരിട്ടിരുന്നുവെന്നും ഇറാ ഖാന്‍ പറഞ്ഞിരുന്നു.
മാനസികാരോഗ്യത്തിന് വേണ്ടി അവര്‍ വലിയ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നു. ഒരുപാട് പുരസ്‌കാരങ്ങളും അതിന്റെ പേരില്‍ അവര്‍ക്ക് ലഭിച്ചിരുന്നു. പിതാവിനെ പോലെ സിനിമയുടെ ഗ്ലാമര്‍ മേഖലയിലേക്ക് ഇതുവരെ ഇറ ഖാന്‍ എത്തിയിട്ടില്ല. എന്നാല്‍ സംവിധാനത്തില്‍ അവര്‍ ശ്രദ്ധിക്കുന്നുണ്ട്.
ആമിര്‍ ഖാന് 1862 കോടി രൂപയാണ് ആസ്തി. ഷാരൂഖ് ഖാനും, സല്‍മാന്‍ ഖാനും കഴിഞ്ഞാല്‍ ഏറ്റവും വലിയ ധനികനായ സൂപ്പര്‍ താരമാണ് ആമിര്‍. അതേസമയം സിനിമകളില്‍ അഭിനയിച്ചിട്ടില്ലെങ്കിലും ഇറാ ഖാനും കോടീശ്വരിയാണ്. 4.9 കോടിയാണ് അവരുടെ ആസ്തി. ഇറ ബോളിവുഡില്‍ സംവിധായികയാവാനാണ് ശ്രമിക്കുന്നത്.
സോയ അക്തറിന്റെ പ്രൊഡക്ഷന്‍ കമ്പനിയിലെ അസിസ്റ്റന്റായിരുന്നു അവര്‍. അതിന് ശേഷം ഇറ ഒരു നാടകം സംവിധാനം ചെയ്തിരുന്നു. ഗ്രീക്ക് ട്രാജഡിയെ ആസ്പദമാക്കിയായിരുന്നു ഈ നാടകം. ഇറയുടെ സഹോദരന്‍ ജുനൈദ് ഖാനാണ് ഇതില്‍ പ്രധാന വേഷത്തിലെത്തിയത്.
അഗസ്തു ഓര്‍ഗനൈസേഷന്‍ എന്നൊരു എന്‍ജിഒ ഇറ നേരത്തെ രൂപീകരിച്ചിരുന്നു. ഇവര്‍ മാനസികാരോഗ്യ സംബന്ധമായ വിഷയങ്ങള്‍ക്കാണ് ഫണ്ട് ശേഖരിക്കുക. ഇറയുടെ ഭര്‍ത്താവ് നൂപുര്‍ സുസ്മിത സെന്‍, റാണ ദഗുബട്ടി, പുല്‍കിത് സാമ്രാട്ട് പോലുള്ള സെലിബ്രിറ്റികളുടെ ട്രെയിനറാണ്. ആമിര്‍ ഖാനാണ് നൂപുര്‍ ശിക്കാരെയുടെ ഏറ്റവും വലിയ ക്ലയന്റ്.
2020ലാണ് താരം ആമിറിനെ പരിശീലിപ്പിച്ചത്. 8.2 കോടിയാണ് താരത്തിന്റെ ആസ്തി. ഇറയ്ക്കും നൂപുറിനും കൂടി 12 കോടിയാണ് ആസ്തി. ഇരുവരും ബോളിവുഡില്‍ വലിയ താരങ്ങള്‍ അല്ലാതിരിക്കെയാണ് കോടികള്‍ സമ്പാദിച്ചത്. ഇറ വലിയ സംവിധായിക ആവുന്നതോടെ ഇവരുടെ ആസ്തി ഇനിയും ഉയര്‍ന്നേക്കും.












Click it and Unblock the Notifications