ഷൈനിനും തൊപ്പിക്കും വരെ ഗേള്‍ഫ്രണ്ടിനെ കിട്ടി, സുന്ദരിയായ ഗേള്‍ ഫ്രണ്ടിനെ വേണമെന്ന് സന്തോഷ് വര്‍ക്കി
ആറാട്ടണ്ണന്‍ ഈ പേരിന് പ്രത്യേകമായൊരു വിശേഷണം ആവശ്യമില്ല. മോഹന്‍ലാല്‍ നായകനായ ആറാട്ടിന്റെ റിവ്യൂ പറഞ്ഞാണ് സന്തോഷ് വര്‍ക്കിയെന്ന ആറാട്ടണ്ണന്‍ വൈറലായത്. സോഷ്യല്‍ മീഡിയ നല്‍കിയ പേരായിരുന്നു ഇത്. പിന്നീട് പല സിനിമകള്‍ റിലീസ് ചെയ്യുമ്പോഴും മാധ്യമങ്ങള്‍ ആദ്യം തിയേറ്ററിലെത്തി പ്രതികരണം തേടുന്നതും സന്തോഷ് വര്‍ക്കിയില്‍ നിന്നായിരുന്നു.
സിനിമകളെ മോശമായി കാണിച്ച് നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് വരെ സന്തോഷ് വര്‍ക്കിക്കെതിരെ ആരാധകര്‍ ഉന്നയിച്ചിരുന്നു. അതേസമയം സന്തോഷിന്റെ പുതിയ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. നടന്‍ ഷൈന്‍ ടോം ചാക്കോയുടെ വിവാഹ നിശ്ചയത്തിന് പിന്നാലെയാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

തനിക്കൊരു പെണ്‍സുഹൃത്തിനെ വേണമെന്നുള്ള സന്തോഷിന്റെ പോസ്റ്റാണ് വൈറലായിരിക്കുന്നത്. താന്‍ ഇത്രയും വലിയ വൈറല്‍ ആിട്ടും ഗേള്‍ഫ്രണ്ടിനെ ലഭിച്ചില്്‌ലെന്നും, ഷൈന്‍ ടോം ചാക്കോയ്ക്കും തൊപ്പിക്കുമെല്ലാം പെണ്ണിനെ കിട്ടിയെന്നും സന്തോഷ് വര്‍ക്കി പറഞ്ഞു. അതേസമയം ആറ് മാസം നടി നിത്യ മേനോന്റെ പുറകെ നടന്നിട്ടും കാര്യമൊന്നും ഉണ്ടായില്ലെന്നും സന്തോഷ് പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യങ്ങളെ കുറിച്ച് പറയുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയ ഇത് വൈറലാക്കിയിരിക്കുകയാണ്. സന്തോഷ് ഗൗരവത്തോടെ പറയുന്ന കാര്യങ്ങളെ കോമഡി രൂപത്തിലാണ് പലരും കണ്ടിരിക്കുന്നത്. ട്രോളുകളും പിന്നാലെ എത്തിയിട്ടുണ്ട്.
കുറച്ച് ഇമേജ് കോണ്‍ഷ്യസ് ആയിരുന്നെങ്കില്‍ ഗേള്‍ഫ്രണ്ടിനെ കിട്ടുമായിരുന്നു. എല്ലാം തുറന്നു പറയുന്നതാണ് പ്രശ്‌നം. തൊപ്പിയെല്ലാം ഇപ്പോള്‍ വളരെ റൊമാന്റിക് മൂഡില്‍ പോയ് കൊണ്ടിരിക്കുകയാണ്. വൈറല്‍ ആയിട്ട് ഫെബ്രുവരില്‍ രണ്ട് വര്‍ഷം തികയുകാണ്. ഇത്രയൊക്കെയായിട്ടും ഇതുവരെ സുന്ദരിയായ ഒരു പെണ്‍കുട്ടി പോലും എന്റെയടുത്ത് വന്നിട്ടില്ല.
കുറച്ച് കഴിഞ്ഞാല്‍ എന്റെ നല്ല സമയം ആരംഭിക്കും. വളരെ സുന്ദരിയായിട്ടുള്ള പെണ്‍കുട്ടി ഗേള്‍ഫ്രണ്ടായി വന്നാല്‍ ഞാന്‍ സന്തോഷവാന്‍ ആയേനെ. അങ്ങനെ ആരെങ്കിലും ഉണ്ടെങ്കില്‍ തന്നെ സമീപിക്കണമെന്നും സന്തോഷ് വര്‍ക്കി പോസ്റ്റില്‍ കുറിച്ചു. അതേസമയം സന്തോഷിനെ ട്രോള്‍ കൊണ്ട് മൂടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
അക്ഷയയില്‍ അപേക്ഷ കൊടുത്ത് നോക്ക്, ചിലപ്പോള്‍ ശരിയാവും, എന്തായാലും തന്റെ കൂടെ ഒത്തുപോകില്ലെന്ന് പെമ്പിള്ളേര്‍ക്ക് അറിയാം എന്നൊക്കെയാണ് ഈ വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍. ചൈനയില്‍ നല്ല കിണ്ണം കാച്ചിയ സുന്ദരികളായ റോബോട്ടുകളെ കിട്ടും, പെണ്‍കുട്ടികള്‍ക്ക് ഉണ്ടാകില്ലേ ആഗ്രഹങ്ങള്‍ എന്നിങ്ങനെ നീളുന്നു കമന്റുകള്‍.












Click it and Unblock the Notifications