സെറ്റില്‍ തറ വൃത്തിയാക്കി തുടക്കം; ഇന്ന് യാത്ര പ്രൈവറ്റ് ജെറ്റില്‍, അഭിഷേകിന്റെ ആസ്തി ഇത്ര
അമിതാഭ് ബച്ചനെ പോലെ പ്രശസ്തനാണ് മകന് അഭിഷേക് ബച്ചന്. ഇപ്പോള്‍ സിനിമ മേഖലയില്‍ നിന്ന് ഒരു ഇടവേള എടുത്ത് മാറി നില്‍ക്കുകയാണ്. ബച്ചന് കുടുംബത്തില്‍ നിന്ന് വരുന്നതായത് കൊണ്ട് വലിയ മാധ്യമ ശ്രദ്ധ താരത്തിന്റെ അരങ്ങേറ്റത്തിന് ലഭിച്ചിരുന്നു. കരീന കപൂറിനൊപ്പം റെഫ്യൂജി എന്ന ചിത്രത്തിലൂടൊയിരുന്നു താരത്തിന്റെ അരങ്ങേറ്റം.
എന്നാല്‍ വാണിജ്യ വിജയങ്ങള്‍ നേടാന്‍ അഭിഷേഷക് പിന്നെയും കുറച്ച് ചിത്രങ്ങള്‍ ചെയ്യേണ്ടതായി വന്നിരുന്നു. പത്ത് ചിത്രങ്ങളില്‍ ഏറെ ചെയ്തതിന് ശേഷമാണ് ഒരു സോളോ ഹിറ്റ് അഭിഷേകിനെ തേടിയെത്തുന്നത്. ഇപ്പോഴും കരിയറില്‍ വലിയ ഹിറ്റുകള്‍ ഒറ്റയ്ക്ക് അഭിഷേക് ബച്ചന് സമ്മാനിച്ചിട്ടില്ല.അഭിഷേക് ബച്ചന് കരിയറില്‍ ആദ്യത്തെ വലിയ വിജയം നേടുന്നത് ധൂമിലൂടെയാണ്.

അതുകൊണ്ട് ശരാശരി വിജയങ്ങളായിരുന്നു അഭിഷേകിന് ലഭിച്ചിരുന്നത്. എന്നാല്‍ ധൂം ഇറങ്ങിയതോടെ അപ്രതീക്ഷിതമായ താരപദവിയാണ് താരത്തിന് ലഭിച്ചത്. ജംനാഭായ് നര്‍സീ സ്കൂള്‍, ബോംബെ സ്കോട്ടിഷ് സ്കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയാണ് അഭിഷേക് ബോളിവുഡിലേക്ക് എത്തുന്നത്.
സ്വിറ്റ്സര്‍ലന്റിലെ എയ്ജിയോണ് കോളേജ്, ഡല്‍ഹിയിലെ വസന്ത് വിഹാറിലുള്ള മോഡേണ്‍ സ്കൂള്‍ എന്നിവിടങ്ങളില്‍ അഭിഷേക് പഠിച്ചിട്ടുണ്ട്. താരകുടുംബമാണെങ്കിലും അഭിഷേകിന്റെ സിനിമയിലേക്കുള്ള വരവ് അത്ര എളുപ്പമായിരുന്നില്ല.
പ്രൊഡക്ഷന്‍ ബോയിയാട്ടും, ക്രൂവിന് വേണ്ടി ചായയുണ്ടാക്കി കൊടുക്കുന്നതും, സ്റ്റുഡിയോയുടെ തറ വൃത്തിയാക്കുന്നത് വരെ താന്‍ ചെയ്തിട്ടുണ്ടെന്ന് അഭിഷേക് ബച്ചന് മുമ്പ് വെളിപ്പെടുത്തിയിരുന്നു. അര്‍ഷാദ് വാര്‍സിയുടെ ഡ്രൈവറായും അഭിഷേക് ജോലി ചെയ്തിട്ടുണ്ട്. ആദ്യ ചിത്രമായ റെഫ്യൂജി വേണ്ടത്ര വിജയിച്ചിരുന്നില്ല.
ധും സൂപ്പര്‍ ഹിറ്റായതോടെ അഭിഷേകിന്റെ കരിയറിന് വന്‍ ബൂസ്റ്റിംഗ് ലഭിക്കുകയായിരുന്നു. പിന്നീട് ബണ്ടി ഓര് ബബ്ലി, സര്‍ക്കാര്‍, ധൂം 2, ഗുരു, ബോല്‍ ബച്ചന്, ധൂം 3, ഹാപ്പി ന്യൂഇയര്‍ പോലുള്ള ചിത്രങ്ങളുടെ ഭാഗമായിരുന്നു അഭിഷേക് ബച്ചന്. കുറച്ച് മുമ്പാണ് താരം സിനിമയില്‍ നിന്ന് ബ്രേക്കെടുത്തത്. ബ്രീത്ത് എന്ന സീരീസുമായി താരം തിരിച്ചുവന്നിരുന്നു. ഇത് ഒടിടിയില്‍ വലിയ ഹിറ്റായിരുന്നു.
നിലവില്‍ ഒരു ചിത്രത്തിന് 10 കോടി രൂപയാണ് അഭിഷേക് പ്രതിഫലമായി വാങ്ങുന്നത്. 280 കോടിയുടെ ആസ്തി താരത്തിനുണ്ട്. പ്രൈവറ്റ് ജെറ്റ് അടക്കം നടന് സ്വന്തമായിട്ടുണ്ട്. പിതാവ് അമിതാഭ് ബച്ചനും സ്വന്തമായി പ്രൈവറ്റ് ജെറ്റുണ്ട്. അഭിഷേകിന്റെ ഭാര്യ ഐശ്വര്യക്ക് 700 കോടിയില്‍ അധികം രൂപയുടെ ആസ്തിയുണ്ട്. സ്വന്തമായി കബഡി ടീമും അഭിഷേകിനുണ്ട്. മറ്റ് നിക്ഷേപങ്ങളും സംരംഭങ്ങളുമാണ് അഭിഷേകിന്റെ ആസ്തി വര്‍ധിപ്പിക്കുന്നത്. നിലവില്‍ ബോളിവുഡിലെ വമ്പന്‍ താരമല്ലാതിരുന്നിട്ട് കൂടി ആഡംബര ജീവിതമാണ് താരം നയിക്കുന്നത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications