ദുബായിൽ ആഡംബര വില്ല, വർളിയിൽ 21 കോടിയുടെ ഫ്ലാറ്റ്; അഭിഷേക് ബച്ചൻ ചെറിയ പുള്ളിയല്ല, ആസ്‌തി എത്ര?
ഇന്ത്യൻ സിനിമയിൽ പകരം വയ്ക്കാനില്ലാത്ത അഭിനയ പ്രതിഭകളിൽ ഒരാളാണ് അമിത് ബച്ചൻ. ബിഗ് ബി എന്നാണ് അദ്ദേഹത്തെ എല്ലാവരും ബഹുമാനത്തോടെ അഭിസംബോധന ചെയ്യാറുള്ളത്. ഭാര്യയായ ജയാ ബച്ചനും ബോളിവുഡിലെ അറിയപ്പെടുന്ന താരമായിരുന്നു. ഇവരുടെ മകനായ അഭിഷേക് ബച്ചന്റെ പിറന്നാൾ ദിനമാണ് ഇന്ന്. താരപുത്രനെ കുറിച്ച് പറയുമ്പോൾ മികച്ച അഭിനേതാവ് എന്ന വിശേഷണത്തിൽ ഒട്ടും അതിശയോക്തിയില്ല.
നെപ്പോട്ടിസം എന്ന പേരിൽ കളിയാക്കലും വിമർശനവും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെങ്കിലും അഭിഷേക് ബച്ചൻ തന്റെ അഭിനയ മികവ് കൊണ്ട് പലതും തിരുത്തി പറഞ്ഞിട്ടുള്ള ആളാണ്. അതുകൊണ്ട് തന്നെ ആരാധകർക്ക് ഏറെ പ്രിയങ്കരനാണ് അദ്ദേഹം. ഭാര്യയായ ഐശ്വര്യ റായിയും മകൾ ആരാധ്യയും അടങ്ങുന്നതാണ് അഭിഷേകിന്റെ കുടുംബം.

അടുത്തിടെ ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണുവെന്ന് റിപ്പോർട്ടുകൾ വന്നെങ്കിലും ആരാധ്യയുടെ സ്‌കൂൾ ചടങ്ങിൽ രണ്ട് പേരും ഒരുമിച്ചെത്തിയതോടെ ഈ ഗോസിപ്പുകളുടെ മുനയൊടിഞ്ഞിരുന്നു. അഭിഷേക് ബച്ചൻ അഭിനയത്തിൽ മാത്രമല്ല സമ്പത്തിലും മറ്റാർക്കും പിന്നിലല്ല എന്ന കാര്യം ഇവിടെ പലർക്കും അറിയില്ല. തന്റെ രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിനിടെ അഭിഷേക് ആരെയും അമ്പരപ്പിക്കുന്ന സ്വപ്‌ന നേട്ടങ്ങൾ തന്നെ സ്വന്തമാക്കിയിട്ടുണ്ട്.
അഭിഷേക് ബച്ചന്റെ ആസ്‌തി എത്ര?
ഭാര്യയും പ്രമുഖ നടിയുമായ ഐശ്വര്യ റായിയുടെ സമ്പാദ്യത്തിന് മുന്നിൽ ചെറുതാണെങ്കിലും അഭിഷേക് സ്വന്തമായി ഉണ്ടാക്കിയ സാമ്രാജ്യത്തിന് വലുപ്പമേറെയാണ്. സ്‌പോർട്‌സ്, ലക്ഷ്വറി ഓട്ടോമൊബൈൽ, സംരംഭകത്വം, സ്റ്റാർട്ടപ്പുകളിലെ നിക്ഷേപം എന്നിവയിൽ അദ്ദേഹത്തിന് താൽപ്പര്യമുണ്ട്. 2024ലെ കണക്കനുസരിച്ച് അഭിഷേക് ബച്ചന്റെ ആസ്‌തി ഏകദേശം 280 കോടി രൂപയോളം വരും.
ധാരാളം റിയൽ എസ്‌റ്റേറ്റ് പ്രോപ്പർട്ടികൾ രാജ്യത്തുടനീളം അദ്ദേഹത്തിന് സ്വന്തമായുണ്ട്. മുംബൈയിലെ ബോറിവാലിയിൽ 15 കോടി രൂപയ്ക്ക് ആറ് അപ്പാർട്ട്‌മെന്റുകൾ വാങ്ങി അഭിഷേക് എല്ലാവരെയും ഞെട്ടിച്ചിരുന്നു. 2015-ൽ 21 കോടി രൂപയ്ക്ക് വാങ്ങിയ മുംബൈയിലെ വോർളിയിലെ സ്കൈലാർക്ക് ടവേഴ്‌സിലെ ആഡംബരപൂർണമായ 5-ബിഎച്കെ അപ്പാർട്ട്‌മെന്റ് ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ നിലവിലെ പ്രോപ്പർട്ടികളെ വെച്ച് നോക്കുമ്പോൾ മൂല്യം കുറഞ്ഞതാണ്.
ദുബായിലെ പ്രശസ്‌തമായ ജുമൈറ ഗോൾഫ് എസ്‌റ്റേറ്റിൽ ഒരു ആഡംബര വില്ലയും അദ്ദേഹത്തിനുണ്ട്. ഇത് ശരിക്കും റിയൽ എസ്‌റ്റേറ്റ് മേഖലയിലെ അദ്ദേഹത്തിന്റെ താൽപര്യം പ്രതിഫലിപ്പിക്കുന്ന ഘടകമാണ്. അദ്ദേഹത്തിന്റെ കാർ കളക്ഷനും ആരെയും ഞെട്ടിക്കുന്നതാണ്. ലോകത്തിലെ തന്നെ വിലയേറിയ ബ്രാൻഡുകളുടെ ഒട്ടേറെ കാറുകൾ അഭിഷേകിന്റെ ഗ്യാരേജിലുണ്ട്.
3.29 കോടി രൂപ വിലമതിക്കുന്ന ബെന്റ്ലി കോണ്ടിനെന്റൽ GT, 2 കോടി രൂപ വിലയുള്ള W221 മെഴ്‌സിഡസ്-ബെൻസ് S-Class, മെഴ്‌സിഡസ് ബെൻസ് GL63 AMG, 1.58 കോടി രൂപ വിലമതിക്കുന്ന ഔഡി A8L എന്നിവ അദ്ദേഹത്തിന്റെ ശേഖരത്തിൽ ഉൾപ്പെടുന്നു. ഇവ കൂടാതെ ചെറുതും വലുതുമായ ഒട്ടേറെ വാഹനങ്ങൾ കൂടി അഭിഷേക് ബച്ചന്റെ ഗ്യാരേജിലുണ്ട്.
വരാനിരിക്കുന്ന സിനിമകൾ
നിലവിൽ വാരിക്കൂട്ടി സിനിമകൾ അഭിനയിക്കുക എന്ന നയമല്ല അദ്ദേഹത്തിന്റേത്. വളരെ കരുതലോടെ മാത്രമാണ് സിനിമകൾ അദ്ദേഹം തിരഞ്ഞെടുക്കാറുള്ളത്. കരിയറിലെ ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുന്ന, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ കിംഗിൽ ഷാരൂഖ് ഖാനൊപ്പം പ്രധാന പ്രതിനായകനായി അദ്ദേഹം വേഷമിടും. ഇതിന് പുറമെ ഗുലാബ് ജാമുൻ, ഡാൻസിങ് ഡാഡ്, ധൂം 4 തുടങ്ങിയ ഒട്ടേറെ സിനിമകൾ അദ്ദേഹത്തിന്റേതായി വരാനുണ്ട്.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications