എബ്രഹാം ഓസ്‌ലര്‍ സൂപ്പര്‍ ഹിറ്റിലേക്ക്? ജയറാമേട്ടന്റെ മാസ് തിരിച്ചുവരവ്; ശനിയാഴ്ച്ച നേടിയത് ഇത്ര
കൊച്ചി: മലയാള സിനിമയില്‍ വീണ്ടും ജനത്തിരക്കിന്റെ കാലം. 2024ലെ ആദ്യത്തെ വമ്പന്‍ റിലീസായ എബ്രഹാം ഓസ്ലര്‍ പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നതോടെ വമ്പന്‍ കളക്ഷനാണ് ചിത്രം നേടുന്നത്. ആദ്യ രണ്ട് ദിവസം കൊണ്ട് തന്നെ പ്രേക്ഷകരെ കൈയ്യിലെടുക്കാന്‍ ചിത്രത്തിന് സാധിച്ചിരുന്നു. ഈ വര്‍ഷത്തെ ആദ്യത്തെ ഹിറ്റായി ചിത്രം മാറുമെന്നാണ് ഇതുവരെയുള്ള കളക്ഷന്‍ സൂചിപ്പിക്കുന്നത്.
മിഥുന്‍ മാനുവല്‍ തോമസാണ് ചിത്രം സംവിധാനം ചെയ്തത്. ജയറാമിന്റെ തിരിച്ചുവരവ് എന്ന നിലയിലാണ് ഓസ്ലര്‍ റിലീസിന് മുമ്പ് ശ്രദ്ധിക്കപ്പെട്ടിരുന്നത്. മമ്മൂട്ടിയുടെ അതിഥി വേഷമുണ്ടാവുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റിലീസ് ചെയ്തപ്പോള്‍ മമ്മൂട്ടിയുടെ കഥാപാത്രം നായകനോളം തന്നെ വലുതാണെന്ന് പ്രേക്ഷകര്‍ക്ക് ബോധ്യപ്പെടുകയായിരുന്നു.

ആദ്യ ദിനത്തില്‍ ആഗോള തലത്തില്‍ ആറുകോടിയോളമാണ് ചിത്രം കളക്ട് ചെയ്തത്. ജിസിസിയിലും തകര്‍പ്പന്‍ കളക്ഷനാണ് ഓസ്ലര്‍ നേടിയിരിക്കുന്നത്. മമ്മൂട്ടിയുടെ സാന്നിധ്യം ചിത്രത്തിന് ഗള്‍ഫ് രാജ്യങ്ങളില്‍ മികച്ച കളക്ഷന്‍ നല്‍കുമെന്ന് ഉറപ്പാണ്. അതേസമയം ശനിയാഴ്ച്ചത്തെ കളക്ഷനും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ചിത്രത്തിന്റെ ആദ്യ ശനിയാഴ്ച്ചയും മൂന്നാമത്തെ ദിവസവുമാണിത്.
റിലീസ് ദിനത്തില്‍ കേരളത്തില്‍ നിന്ന് 2.8 കോടിയാണ് ചിത്രം നേടിയത്. വര്‍ക്കിംഗ് ഡേയായ രണ്ടാം ദിനത്തില്‍ 2.15 കോടിയും ചിത്രം നേടി. ശനിയാഴ്ച്ച ചിത്രത്തിന്റെ കളക്ഷന്‍ മുന്നേറിയിരിക്കുകയാണ്. 2.60 കോടിയാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നതെന്ന് പ്രമുഖ ട്രാക്കിംഗ് അനലിസ്റ്റായ സാക്‌നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം മൂന്നാം ദിനത്തില്‍ കളക്ഷന്‍ വര്‍ധിച്ചത് ചിത്രത്തിന്റെ ജനപ്രീതിയുടെ സൂചനയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഓസ്ലറിന് കൂടുതല്‍ സ്‌ക്രീനുകള്‍ ലഭിച്ചിരുന്നു. അതോടൊപ്പം നൈറ്റ് ഷോകളുമുണ്ടായിരുന്നു. ഇതെല്ലാം കളക്ഷനിലും പ്രതിഫലിച്ചുവെന്ന് വ്യക്തമാണ്. ഇതോടെ ആദ്യ വാരാന്ത്യം കൊണ്ട് കേരളത്തില്‍ ചിത്രം പത്ത് കോടിയിലെത്തുമെന്ന് ഉറപ്പായിരിക്കുകയാണ്.
ബ്ലോക്ബസ്റ്റര്‍ അടിക്കാന്‍ സാധ്യതയുള്ള ചിത്രമായി ഓസ്ലര്‍ മാറിയിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ജയറാം ചിത്രം ബ്ലോക്ബസ്റ്റര്‍ അടിക്കാന്‍ പോകുന്നത്. ആഭ്യന്തര കളക്ഷന്‍ ഇതുവരെ 7.55 കോടി രൂപയാണ്. മികച്ച ഒക്ക്യുപ്പെന്‍സി തന്നെയാണ് ചിത്രത്തിന് പ്രതീക്ഷ നല്‍കുന്നത്.
കേരള ബോക്‌സോഫീസില്‍ അന്യഭാഷാ ചിത്രങ്ങളുടെ വലിയൊരു വെല്ലുവിളി തന്നെ ചിത്രം നേരിടുന്നുണ്ട്. ശിവകാര്‍ത്തികയേന്റെ അയലാന്‍, ധനുഷിന്റെ ക്യാപ്റ്റന്‍ മില്ലര്‍, വിജയ് സേതുപതിയുടെ മെറി ക്രിസ്മസ്, ഹനുമാന്‍ എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് റിലീസ് ചെയ്തിരിക്കുന്നത്. ഇതിനിടയിലാണ് ഓസ്ലര്‍ പത്ത് കോടി നേടിയിരിക്കുന്നത്.
ഈ ചിത്രങ്ങളില്ലായിരുന്നെങ്കില്‍ കൂടുതല്‍ കളക്ഷന്‍ ചിത്രത്തിന് ലഭിക്കുമായിരുന്നു. ശനിയാഴ്ച്ച 53.51 ശതമാനമായിരുന്നു ഓസ്ലറിന്റെ ഒക്ക്യുപ്പെന്‍സി. ഈവനിംഗ് ഷോകള്‍ക്ക് 60.57 ശതമാനവും, നൈറ്റ് ഷോകള്‍ക്ക് 72.49 ശതമാനവുമായിരുന്നു ഒക്ക്യുപ്പെന്‍സി.












Click it and Unblock the Notifications