അഭിനയിക്കാൻ വേണ്ടി ഒളിച്ചോടി, ഒടുവിൽ 1000 കോടി ചിത്രത്തിൽ മുഖ്യവേഷം; ഈ താരത്തെ അറിയുമോ?
മുൻനിര നടൻമാരുടെ ദുരിതം നിറഞ്ഞ ഭൂതകാലത്തെ കുറിച്ചുള്ള കഥകൾ നാം ഒരുപാട് കേട്ടിട്ടുണ്ട്. അക്കൂട്ടത്തിൽ സൂപ്പർ സ്‌റ്റാറുകൾ മുതൽ താഴെത്തട്ടിൽ ഉള്ളവർ വരെയുണ്ട് എന്നതാണ് പ്രത്യേകത. തമിഴ് നടനായ സത്യരാജിനുമുണ്ട് അതുപോലെയൊരു കഥ. അഭിനയിക്കാൻ വേണ്ടി വീടുവിട്ടിറങ്ങിയ അദ്ദേഹം പതിറ്റാണ്ടുകൾ പിന്നിട്ടപ്പോൾ എത്തി നിൽക്കുന്നത് ഇന്ത്യൻ സിനിമയുടെ ചരിത്രം മാറ്റിയെഴുതിയ ആദ്യ 1000 കോടി സിനിമയിലെ പ്രധാന അഭിനേതാവ് എന്ന നിലയിലാണ്.
മലയാളികൾക്കും ഒരുപോലെ സുപരിചിതനാണ് സത്യരാജ് എന്ന നടൻ. തമിഴിലും, മലയാളത്തിലും, തെലുഗിലും ഒക്കെ ഒട്ടേറെ വേഷങ്ങൾ അനശ്വരമാക്കിയ ആ നടൻ തന്റെ അഭിനയം ജീവിതം തുടങ്ങാൻ വേണ്ടി ചെറുപ്രായത്തിൽ തന്നെ നാടുവിട്ടുപോയ ഒരാളാണ് എന്നത് നമ്മളിൽ ഭൂരിഭാഗം പേർക്കും അറിയില്ല എന്നതാണ് വാസ്‌തവം.

ഉപജീവനത്തിന് വേണ്ടി പണം കണ്ടെത്താൻ പോലും കഷ്‌ടപ്പെട്ട സത്യരാജിന് സിനിമാ മോഹം കലശലായിരുന്നു. എന്നാൽ വീട്ടുകാർക്ക് അതിനോട് ഒട്ടും താൽപര്യമില്ല. അങ്ങനെയുള്ളപ്പോഴാണ് അദ്ദേഹം തന്റെ നാടും വീടും ഉപേക്ഷിച്ച് സിനിമ എന്ന ഒറ്റമോഹത്തിനായി ഇറങ്ങി തിരിച്ചത്. ബിരുദ ധാരിയായ സത്യരാജിന് സിനിമ വെറും വിനോദോപാധിയായിരുന്നില്ല, പാഷനായിരുന്നു.
കോയമ്പത്തൂരിലെ സെന്റ് മേരീസ് കോൺവെന്റ് സ്‌കൂളിൽ പ്രൈമറി സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ സത്യരാജ് പിന്നീട് കോയമ്പത്തൂരിലെ തന്നെ ഗവൺമെൻ്റ് ആർട്‌സ് കോളേജിൽ നിന്ന് ബോട്ടണിയിൽ സയൻസ് ബിരുദം നേടിയിരുന്നു.
സിനിമ തന്നെയായിരുന്നു അപ്പോഴും അദ്ദേഹത്തിന്റെ മനസിൽ നിറഞ്ഞു നിന്നിരുന്നത്. എന്നാൽ സത്യരാജിന്റെ അമ്മയ്ക്ക് മകൻ സിനിമയിലേക്ക് പോവുന്നതിനോട് ഒട്ടും താൽപര്യം ഉണ്ടായിരുന്നില്ല. അത് ശക്തമായ ഭാഷയിൽ വിലക്കുകയും ചെയ്‌തിരുന്നു. പക്ഷേ ആ ബന്ധനം മുറിച്ചുകൊണ്ടാണ് സത്യരാജ് നാട് വിട്ട് സിനിമയിൽ അഭിനയിക്കാനായി മദിരാശിയിലേക്ക് വണ്ടി കയറിയത്.
കോടമ്പാക്കത്ത് അലഞ്ഞുതിരിഞ്ഞ നാളുകളിലും സിനിമാ മോഹം അദ്ദേഹം മുറുകെ പിടിച്ചു. എല്ലാ മാസവും പണം അയച്ച് നൽകി നിർമ്മാതാവ് മഠംപട്ടി ശിവകുമാർ സത്യരാജിന് പിന്തുണ നൽകി കൊണ്ടിരുന്നു. പ്രതിനായക വേഷത്തിൽ തന്റെകരിയർ ആരംഭിച്ച അദ്ദേഹം പിന്നീട് 24 മണി നേരം, നീതിയിൻ നിഴൽ, നൂറവത്തു നാൾ തുടങ്ങി നിരവധി വിജയ ചിത്രങ്ങളിൽ മുഖ്യ വേഷത്തിൽ എത്തി.
മമ്മൂട്ടിയുടേയും മോഹൻലാലിന്റെയും നിരവധി ഹിറ്റ് ചിത്രങ്ങൾ തമിഴിലേക്ക് റീമേക്ക് ചെയ്‌ത് കൊണ്ടാണ് അദ്ദേഹം കരിയറിൽ വഴിത്തിരിവ് സൃഷ്‌ടിച്ചത്. ഇടക്കാലത്ത് റൊമാന്റിക് നായക വേഷങ്ങളും പരീക്ഷിച്ച സത്യരാജ് ഈ നിലയ്ക്കും ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ തമിഴ് സിനിമയ്ക്ക് സമ്മാനിച്ചു എന്നതും മറക്കാനാവാത്ത കാര്യമാണ്.
എന്നാൽ പണ്ടൊരു നാളിൽ സിനിമാ മോഹവുമായി നാടുവിട്ട് വന്ന അദ്ദേഹത്തിന് പതിറ്റാണ്ടുകൾക്ക് ഇപ്പുറം രാജമൗലിയുടെ ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ ഇന്ത്യയിലെ ആദ്യ 1000 കോടി ചിത്രത്തിന്റെയും ഭാഗമാവാൻ കഴിഞ്ഞു. മോഹൻലാൽ അഭിനയിക്കേണ്ടിയിരുന്ന വേഷമാണ് മറ്റ് ചില കാരണങ്ങളാൽ സത്യരാജിലേക്ക് എത്തിയെന്നതും മറ്റൊരു നിയോഗം.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications