ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക് അഭിഷേക് ബച്ചന് മാസം കൊടുക്കുന്നത് 18 ലക്ഷം രൂപ..! പലിശയല്ല, പിന്നെ..?
ബോളിവുഡിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ് അഭിഷേക് ബച്ചൻ. പിതാവും ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ സൂപ്പർസ്‌റ്റാറുകളിൽ ഒരാളുമായ അമിത് ബച്ചന്റെ ചുവടുപിടിച്ചാണ് മകൻ അഭിഷേകും സിനിമയിൽ എത്തിയത്. മാതാവ് ജയ ബച്ചനും സിനിമയിൽ കഴിവ് തെളിയിച്ച അഭിനേത്രി ആയിരുന്നതിനാൽ അഭിഷേകിന് സംബന്ധിച്ച് സിനിമാ പ്രവേശനം അത്ര കഠിനമായ കാര്യമായിരുന്നില്ല എന്ന് വേണം പറയാൻ.
എന്നാൽ രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന കരിയറിൽ നെപ്പോട്ടിസം പ്രോഡക്റ്റ് എന്ന പേര് മാറ്റിവിളിപ്പിക്കുന്ന ശക്തമായ കഥാപാത്രങ്ങൾ ചെയ്‌തുകൊണ്ട് അഭിഷേക് പലപ്പോഴും വിമർശകരുടെ വായടപ്പിച്ചിരുന്നു. അടുത്ത കാലത്തായി ഭാര്യ ഐശ്വര്യ റായിയുമായി ചേർത്തുള്ള വിവാദങ്ങളാണ് അഭിഷേകിന് വാർത്താ പ്രാധാന്യം നേടിക്കൊടുത്തത്.

എന്നാൽ ഇപ്പോഴിതാ അഭിഷേക് ബച്ചനെ കുറിച്ച് അധികമാർക്കും അറിയാത്ത ഒരു കാര്യമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. കോടികളുടെ ആസ്‌തി സ്വന്തമായുള്ള താരമാണ് അഭിഷേക് ബച്ചനെന്ന കാര്യം ആരും പറയാതെ തന്നെ നമുക്കെല്ലാം അറിയാവുന്ന കാര്യമാണ്. റിയൽ എസ്‌റ്റേറ്റ് അടക്കമുള്ള പല മേഖലകളിലും കൈ നോക്കിയിട്ടുള്ള താരത്തിന്റെ ആസ്‌തി കണക്കുകൾ ആരെയും ഞെട്ടിക്കുന്നതാണ്.
എങ്കിലും ഇതല്ല ഇപ്പോൾ പാപ്പരാസികൾ ഏറ്റെടുത്തിരിക്കുന്ന കാര്യം. അഭിഷേക് ബച്ചന് ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ മാസം പതിനെട്ട് ലക്ഷം രൂപയിൽ അധികം നൽകുന്നു എന്ന കാര്യമാണ് ശരിക്കും ഞെട്ടിക്കുന്നത്. അഭിഷേക് ബച്ചൻ ബാങ്കിൽ നടത്തിയ നിക്ഷേപത്തിന്റെ ഫലമായി പലിശ രൂപത്തിലോ മറ്റെന്തെങ്കിലും അനുകൂല്യമായോ അല്ല ഈ തുക നൽകുന്നത്.
പിന്നെ എന്തിനാണ് രാജ്യത്തെ ഏറ്റവും വലിയ ബാങ്കുകളിൽ ഒന്നായ എസ്ബിഐ താരത്തിന് മാസം ഇത്രയുമധികം ഉയർന്ന തുക കൈമാറുന്നത് എന്ന ചോദ്യം സ്വാഭാവികമായും ഉയരും. ശരിക്കും പറഞ്ഞാൽ വാടക ഇനത്തിലാണ് അഭിഷേകിന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈ തുക കൈമാറുന്നത്. അതായത് ജുഹുവിലെ തന്റെ ബംഗ്ലാവ് എസ്ബിഐക്ക് വാടകയ്ക്ക് കൊടുത്ത ഇനത്തിലാണ് ഈ തുക അഭിഷേക് കൈപ്പറ്റുന്നത്.
ശരിക്കും പറഞ്ഞാൽ എസ്ബിഐയും അഭിഷേകും തമ്മിലുള്ള ഈ ലാഭകരമായ പാട്ടക്കരാർ 15 വർഷം നീണ്ടുനിൽക്കുന്ന ഒന്നാണ്. ഇത് അദ്ദേഹത്തിന് ഗണ്യമായ വാടക വരുമാനം നൽകുന്നു. ഈ കരാറിൻ്റെ ഭാഗമായി പ്രതിമാസം 18.9 ലക്ഷം രൂപയാണ് അഭിഷേക് ബാങ്കിൽ നിന്ന് സമ്പാദിക്കുന്നതെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കൂടാതെ കാലാനുസൃതമായ വാടക വർദ്ധനയ്ക്കുള്ള വ്യവസ്ഥകൾ പാട്ടത്തിൽ ഉൾപ്പെടുന്നു, പ്രതിമാസ വാടക അഞ്ച് വർഷത്തിന് ശേഷം 23.6 ലക്ഷം രൂപയായും പത്ത് വർഷത്തിന് ശേഷം 29.5 ലക്ഷം രൂപയായും വർദ്ധിക്കുമെന്നാണ് കരുതുന്നത്. ഇതും അഭിഷേകിന് ഭാവിയിലെ നേട്ടം കൂടുതൽ മികച്ചതാക്കാൻ സഹായിക്കും എന്നാണ് കരുതപ്പെടുന്നത്.
അതേസമയം, റിയൽ എസ്‌റ്റേറ്റ് മേഖലയിൽ അടക്കം അഭിഷേക് ബച്ചൻ ഗണ്യമായ രീതിയിൽ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. നിലവിൽ താരത്തിന്റെ ആകെ ആസ്‌തിയായി കണക്കാക്കുന്നത് 280 കോടി രൂപയോളമാണ്. ഇതിലെ ഒരു ചെറിയ വരുമാനം ശ്രോതസ് തന്നെയാണ് മേൽ പറഞ്ഞ എസ്ബിഐയിൽ നിന്നും അദ്ദേഹം കൈപ്പറ്റുന്ന വാടക.
ഇന്ത്യയിലും വിദേശത്തും ധാരാളം വസ്‌തുവകകളും അഭിഷേകിന് സ്വന്തമായുണ്ട്. നേരത്തെ അഭിഷേകും ഭാര്യ ഐശ്വര്യ റായിയും വേർപിരിയുകയാണ് എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമായിരുന്നു. എന്നാൽ ഇതൊക്കെയും കാറ്റിൽപറത്തി കൊണ്ട് മകൾ ആരാധ്യയുടെ സ്‌കൂൾ പരിപാടിയിൽ അഭിഷേകും ഐശ്വര്യയും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു.












Click it and Unblock the Notifications