Get Updates
Get notified of breaking news, exclusive insights, and must-see stories!

'അച്ഛൻ വേറെ ലെവൽ ആക്‌ടറാണ്, വർഷങ്ങൾ കൊണ്ട് ഉണ്ടാക്കി എടുത്ത തഴമ്പാണത്'; അർജുൻ അശോകൻ

മലയാള സിനിമയിൽ വളർന്നുവരുന്ന യുവതാരങ്ങളിൽ ശ്രദ്ധേയനാണ് അർജുൻ അശോകൻ. പ്രമുഖ നടൻ ഹരിശ്രീ അശോകന്റെ മകനായിരുന്നിട്ട് കൂടി ആ ടാഗിൽ നിന്ന് പുറത്തുകടന്ന് വ്യത്യസ്‌തമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ കൈയ്യടി നേടുകയും, സ്വന്തമായി ഒരിടം നേടി എടുക്കുകയും ചെയ്‌ത അർജുൻ ഈയിടെ പുറത്തിറങ്ങിയ ഭ്രമയുഗം എന്ന മമ്മൂട്ടി ചിത്രത്തിലും അസാധ്യ അഭിനയ മികവാണ് പ്രകടിപ്പിച്ചത്.

ഇപ്പോഴിതാ തന്റെ പിതാവിനെ കുറിച്ച് അർജുൻ അശോകൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ പുതിയ അഭിമുഖത്തിൽ അച്ഛന് സിനിമയിൽ ചെയ്യാൻ കഴിയാതെ പോയ കഥാപാത്രങ്ങളെ കുറിച്ചും, അച്ഛന്റെ അഭിനയ മികവിനെ കുറിച്ചുമൊക്കെ പറയുകയാണ് അർജുൻ. ജാങ്കോ സ്‌പേസ് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്.

harishreeashokanandarjun

അച്ഛന് മലയാള സിനിമയിൽ ചെയ്യാൻ കഴിയാതെ പോയ കാര്യങ്ങൾ ചെയ്യണമെന്ന് ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു അർജുന്റെ മറുപടി. 'ഒരു പരിധിവരെ എന്റെ ആഗ്രഹം അത് തന്നെ ആയിരുന്നു. കടൽ കടന്നൊരു മാത്തുക്കുട്ടി എന്ന സിനിമയിൽ അച്ഛൻ ഒരു ചെറിയ വേഷം ചെയ്‌തിരുന്നു. അത് എന്നിൽ ഒരുപാട് ഇമ്പാക്റ്റ് ഉണ്ടാക്കിയ വേഷമാണ്. കാരണം അച്ഛനെ കൊണ്ട് ആ രീതിയിലൊക്കെ ചെയ്യാൻ പറ്റുമെന്ന് എനിക്ക് വരെ തോന്നിയത് ആ സിനിമയും ബാവൂട്ടിയുടെ നാമത്തിലും ഒക്കെ കണ്ടപ്പോഴായിരുന്നു.'

'അച്ഛന് സിനിമ ഇല്ലാതായ കാലത്ത് എനിക്ക് സിനിമയിൽ എത്തണം അത് അഭിനയം അല്ലെങ്കിൽ ഡയറക്ടർ സൈഡ് എന്ന ആഗ്രഹം എനിക്ക് വന്നിരുന്നു. ഇത് മാത്രമേ എനിക്ക് പറ്റുള്ളൂ എന്ന് മനസിലായപ്പോഴാണ് അങ്ങനെ ഒരു ആഗ്രഹം വന്നത്.' തന്റെ സിനിമയിലേക്കുള്ള കടന്നുവരവിനെ കുറിച്ചും അർജുൻ അശോകൻ മനസ് തുറന്നു.

'പിന്നെ അച്ഛൻ എവിടെ നിർത്തിയോ അവിടെ തുടങ്ങണം, അത് നല്ല രീതിയിൽ ചെയ്യണം എന്നൊക്കെ ഉള്ള ആഗ്രഹങ്ങളും ഉണ്ടായിരുന്നു. പക്ഷെ വേറെ ഒരു താളം നോക്കിയാൽ എന്നെയും അച്ഛനെയും ഒരിക്കലും താരതമ്യപെടുത്താൻ കഴിയില്ല. കാരണം അച്ഛൻ വേറെ ലെവൽ ഒരു ആക്‌ടറാണ്. സത്യാവസ്ഥ പറഞ്ഞാൽ അച്ഛൻ വേറെ ലെവൽ ഒരു പൊളി പൊളിച്ചുവച്ചേക്കുവാണ്.' അർജുൻ ഹരിശ്രീ അശോകനിലെ നടനെ കുറിച്ച് പറഞ്ഞു.

'അതൊന്നും ഒരിക്കലും എന്നെ കൊണ്ട് സാധിക്കില്ല. പഞ്ചാബി ഹൗസ് ഒക്കെ എനിക്ക് ചെയ്യാൻ തന്നാൽ എന്നെകൊണ്ട് ഒരിക്കലും ചെയ്യാൻ സാധിക്കില്ല. അതൊക്കെ വർഷങ്ങളോളം അല്ലെങ്കിൽ ആയിരക്കണക്കിന് സ്‌റ്റേജുകളിൽ കോമഡി ചെയ്‌തുകൊണ്ട് അച്ഛൻ ഉണ്ടാക്കി എടുത്ത തഴമ്പാണ്. ഒരിക്കലും താരതമ്യം ചെയ്യാൻ പറ്റില്ല" അർജുൻ കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+