വമ്പന്‍ റിയല്‍ എസ്റ്റേറ്റ് ഇടപാട്; മുംബൈയിലെ ആഡംബര വസതി വിറ്റ് അക്ഷയ് കുമാര്‍; ലഭിച്ച തുക കേട്ടോ?
മുംബൈ: മുംബൈയിലെ ഒബ്റോയ് 360 വെസ്റ്റ് ടവറിലെ ആഡംബര അപ്പാര്‍ട്ട്മെന്റ് വിറ്റ് ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാറും ഭാര്യ ട്വിങ്കിള്‍ ഖന്നയും. ജനുവരി 31 നായിരുന്നു അപ്പാര്‍ട്ട്മെന്റ് വില്പന നടന്നത്. സമീപകാലത്തെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് ഇടപാടാണ് ഇതിന് പിന്നില്‍ നടന്നത് എന്നാണ് വിവരം. കോടികളാണ് ആഡംബര അപ്പാര്‍ട്ട്മെന്റിന് അക്ഷയ് കുമാര്‍ വിലയിട്ടിരുന്നത്.
'അയാളുടെ തിയറ്റര്‍ ഫേമസ് ആയതെങ്ങനാ, ഞാനിപ്പോള്‍ ഭ്രാന്തനായി'; ആറാട്ടണ്ണനെ തിയേറ്ററില്‍ നിന്ന് ഇറക്കിവിട്ടു
80 കോടി രൂപയ്ക്കാണ് തന്റെ ആഡംബര വസതി അക്ഷയ് കുമാര്‍ വിറ്റത് എന്നാണ് വിവരം. മുംബൈയിലെ ഏറ്റവും ചെലവേറിയ റെസിഡന്‍ഷ്യല്‍ പ്രോജക്ടുകളിലൊന്നാണ് ഒബ്റോയ് 360 വെസ്റ്റ് ടവര്‍. ഈ അപ്പാര്‍ട്ട്മെന്റ് സമപുച്ചയത്തിന്റെ 39-ാം നിലയിലാണ് അക്ഷയ് കുമാറിന്റെ വസതി സ്ഥിതി ചെയ്യുന്നത്. 6,830 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കാര്‍പെറ്റ് ഏരിയയും നാല് പാര്‍ക്കിംഗ് സ്ഥലങ്ങളുമുള്ള പ്രൊജക്ടാണ് ഇത്.

ഇടപാടുകാരായ പല്ലവി ജെയിനും മറ്റുള്ളവരും ഇടപാടിനായി 4.8 കോടി രൂപയാണ് സ്റ്റാമ്പ് ഡ്യൂട്ടിയിനത്തില്‍ മാത്രം അടച്ചിരിക്കുന്നത്. വോര്‍ളിയിലെ പ്രീമിയം വീടുകള്‍ക്ക് വലിയ ഡിമാന്‍ഡ് ആണ് ഉള്ളത്. ഒരു ചതുരശ്ര അടിക്ക് 1,17,130 രൂപ എന്ന നിരക്കിലാണ് അക്ഷയ് കുമാര്‍ വസ്തു വിറ്റത്. അടുത്തിടെ ബോറിവലി ഈസ്റ്റിലെ ഒരു അപ്പാര്‍ട്ട്മെന്റ് 4.25 കോടി രൂപയ്ക്ക് അക്ഷയ് വിറ്റിരുന്നു.
2017ല്‍ 2.38 കോടി രൂപയ്ക്കാണ് അദ്ദേഹം ഇത് വാങ്ങിയത്. ഇതിന്റെ വില്‍പ്പനയില്‍ 78% ലാഭമാണ് അക്ഷയ് കുമാര്‍ നേടിയത്. ഒബ്റോയ് റിയാലിറ്റിയുടെ അറിയപ്പെടുന്ന റെസിഡന്‍ഷ്യല്‍ പ്രോജക്റ്റായ സ്കൈ സിറ്റിയുടെ ഭാഗമായിരുന്നു ഈ അപ്പാര്‍ട്ട്മെന്റ്. ഒബ്റോയ് 360 വെസ്റ്റ് സെലിബ്രിറ്റികള്‍ക്കും ബിസിനസ് ടൈക്കൂണുകള്‍ക്കും ഏറെ ഇഷ്ടപ്പെട്ട ഇടങ്ങളിലൊന്നാണ്.
ബോളിവുഡ് നടന്മാരായ ഷാഹിദ് കപൂറും അഭിഷേക് ബച്ചനും ഡി'മാര്‍ട്ട് സ്ഥാപകന്‍ രാധാകൃഷ്ണ ദമാനി, എവറസ്റ്റ് മസാല ഗ്രൂപ്പിന്റെ വ്രതിക ഗുപ്ത എന്നിവര്‍ക്കും ഈ ആഡംബര പ്രൊജക്ടില്‍ വീടുണ്ട്. 2023 ഏപ്രില്‍ മുതല്‍ ഈ പ്രോപ്പര്‍ട്ടി 1,300 കോടി രൂപയുടെ ഇടപാടുകള്‍ നടത്തിയിട്ടുണ്ട് എന്നാണ് വിവരം. അതേസമയം അക്ഷയ് കുമാറിന്റെ പുതിയ ചിത്രം സ്കൈ ഫോഴ്സ് ബോക്സോഫീസില്‍ മികച്ച പ്രകടനമാണ് നടത്തിയത്.
പ്രിയദര്ശന് സംവിധാനം ചെയ്യുന്ന ഒരു ഹൊറര്‍-കോമഡി ചിത്രമായ ഭൂത് ബംഗ്ലയിലാണ് അദ്ദേഹം ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. പരേഷ് റാവലിനും സുനില്‍ ഷെട്ടിക്കുമൊപ്പം ഹേരാ ഫെരി 3 യും താരത്തിനായി ഒരുങ്ങുന്നുണ്ട്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications