ക്യാപ്റ്റന്‍ വിട; നടനും ഡിഎംഡികെ നേതാവുമായ വിജയകാന്ത് അന്തരിച്ചു
പ്രമുഖ തമിഴ് നടനും ഡിഎംഡികെ നേതാവുമായിരുന്നു വിജയകാന്ത് അന്തരിച്ചു. ന്യൂമോണിയ ബാധയെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഇന്ന് കോവിഡ് രോഗബാധയും സ്ഥിരീകരിച്ചിരുന്നു. മെഡിക്കൽ ബുള്ളറ്റിനിലൂടെ ആശുപത്രി അധികൃതരാണ് മരണ വിവരം പുറത്തുവിട്ടത്.
1952 ഓഗസ്റ്റ് 25ന് തമിഴ്നാട്ടിലെ മധുരൈയിലായിരുന്നു വിജയകാന്തിന്റെ ജനനം. വിജയരാജ് അളകര്‍സ്വാമി എന്നായിരുന്നു യഥാര്‍ത്ഥ പേര്. തന്റെ കരിയറിലുടനീളം തമിഴ് സിനിമയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച താര പരിവേഷം തമിഴ്നാടിന് അപ്പുറം വളർത്താൻ ശ്രമിക്കാതിരുന്ന നടന്മാരിലൊരാളായിരുന്നു വിജയകാന്ത്.

പുരട്ചി കലൈഞ്ജര്‍ എന്നായിരുന്നു ആരാധകര്‍ക്കിടയില്‍ അദ്ദേഹം അറിയപ്പെട്ടിരുന്നത്. എംഎ കാജാ സംവിധാനം ചെയ്ത് 1979ല്‍ പുറത്തിറങ്ങിയ ഇനിക്കും ഇളമൈ എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതത്തിലേക്ക് കാലെടുത്ത് വെച്ചു. നടന് വിജയുടെ പിതാവ് ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത ചിത്രങ്ങളിലൂടെ ആയിരുന്നു അദ്ദേഹം തമിഴ് സിനിമയിൽ സാന്നിധ്യം അറിയിച്ചു തുടങ്ങിയത്.
പിന്നീട് 80കളിലാണ് ആക്ഷന്‍ ഹീറോ പരിവേഷത്തിലേക്ക് അദ്ദേഹം ഉയരുന്നത്. നൂറാം ചിത്രമായ ക്യാപ്റ്റന്‍ പ്രഭാകര്‍ ഇന്നും തമിഴിലെ ക്ലാസിക് ചിത്രമായാണ് അറിയപ്പെടുന്നത്. ഈ ചിത്രത്തോടെയാണ് ക്യാപ്റ്റനെന്നും ആരാധകര്‍ അദ്ദേഹത്തെ വിളിക്കാൻ തുടങ്ങിയത്. നൂറാവത് നാള്, വൈദേഹി കാത്തിരുന്താള്‍, ഊമൈ വിഴിഗള്‍, പുലന്‍ വിസാരണൈ, കൂലിക്കാരന്, വീരന് വേലുത്തമ്പി, സെന്തൂരപ്പൂവേ, എങ്കള്‍ അണ്ണ, ധര്‍മപുരി, രമണ തുടങ്ങി 154ഓളം ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചത്.
ഏറ്റവുമൊടുവിൽ 2010ൽ പുറത്തിറങ്ങിയ വിരുദഗിരിയിലാണ് നായകനായി അഭിനയിച്ചത്. അത് സംവിധാനം ചെയ്തതാവട്ടെ വിജയകാന്ത് തന്നെയായിരുന്നു. 2015ൽ റിലീസായ സതാബ്ദം എന്ന ചിത്രത്തിൽ അതിഥിവേഷത്തിലാണ് അവസാനം വെള്ളിത്തിരയിലെത്തിയത്.
ദേശീയ മുർപോക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ) എന്ന രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപകനേതാവാണ്. രണ്ടുതവണ തമിഴ്നാട് നിയമസഭാംഗമായിരുന്നു. തീപ്പൊരി പ്രസംഗങ്ങളിലൂടെ സഭയ്ക്ക് അകത്തും പുറത്തും തന്റെ ആരാധക വൃന്ദത്തെ എന്നും വിസ്മയിപ്പിച്ച രാഷ്ട്രീയ നേതാവ് കൂടിയായിരുന്നു വിജയകാന്ത്. 2011 മുതൽ 2016 വരെ പ്രതിപക്ഷ നേതാവായിരുന്നു വിജയകാന്ത്.
എന്നാൽ 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമുണ്ടാക്കിയെങ്കിലും അത് പക്ഷേ വൻ തിരിച്ചടിയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിൽ ഉണ്ടാക്കിയത്. മൽസരിച്ച 14 സീറ്റിലും അദ്ദേഹത്തിന്റെ പാർട്ടി പരാജയപ്പെട്ടു. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നതോടെയാണ് ക്യാപ്റ്റനും പാർട്ടിയും ദുർബലമായത്. പിന്നീട് അസുഖ ബാധിതനായതോടെയാണ് സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറിനിന്നത്.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications