'മമ്മൂട്ടി ഉള്ളിൽ ഒന്നും വയ്ക്കാത്ത ശുദ്ധൻ, മോഹൻലാലിന്റെ രീതി വേറെ, ആരെയും അടുപ്പിക്കില്ല'; ബാബു നമ്പൂതിരി
മലയാള സിനിമയിലെ സൂപ്പർതാരങ്ങളായ മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ സ്വഭാവത്തെ കുറിച്ചും അവരുമായുള്ള അടുപ്പത്തെ കുറിച്ചും മനസ് തുറന്ന് മുതിർന്ന നടൻ ബാബു നമ്പൂതിരി. ഇരുവരുമായും വർഷങ്ങൾ നീണ്ട പരിചയമാണ് തനിക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു. അമ്മ എന്ന സംഘടനയുടെ ആരംഭകാലം മുതൽക്കേ ഇരുവരുമായുള്ള സൗഹൃദം താൻ കാത്തുസൂക്ഷിക്കുന്നുണ്ടെന്ന് ബാബു നമ്പൂതിരി മനസ് തുറന്നു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരുവരുടെയും സ്വഭാവത്തെ കുറിച്ച് തനിക്ക് നന്നായി അറിയാമെന്നാണ് അദ്ദേഹം പറയുന്നത്. ദേഷ്യത്തെ കുറിച്ച് അദ്ദേഹം മനസ് തുറന്നു. ഉള്ളിൽ ഒന്നും വയ്ക്കാത്തത് കൊണ്ടാണ് മമ്മൂട്ടി അങ്ങനെ പെരുമാറുന്നത്. എല്ലാവരും പറയുന്നൊരു കാര്യമാണ് മമ്മൂട്ടിയുടെ ദേഷ്യം. മനസിൽ ഉള്ളത് അപ്പോൾ തന്നെ തുറന്നു പറയുന്ന ശീലമാണ് മമ്മൂട്ടിക്കുള്ളതെന്നും അതുകൊണ്ടാണ് പലരും അങ്ങനെ കരുതുന്നതെന്നും ബാബു നമ്പൂതിരി പറഞ്ഞു.

മമ്മൂട്ടി ശരിക്കും ശുദ്ധനാണെന്നും ബാബു നമ്പൂതിരി കൂട്ടിച്ചേർത്തു. മറ്റൊരു സൂപ്പർതാരമായ മോഹൻലാലിനെ കുറിച്ചും ബാബു നമ്പൂതിരി സംസാരിച്ചു. മോഹൻലാൽ എല്ലാം ഉള്ളിൽ വച്ചുകൊണ്ട് നടക്കുന്ന ആളാണ് എന്നല്ല ഈ പറഞ്ഞതിന് ഒന്നും അർത്ഥമെന്ന് പറഞ്ഞ ബാബു നമ്പൂതിരി ലാലിന്റ രീതികൾ വേറെയാണെന്നും വ്യക്തമാക്കി. ആളുകളുമായി ഇടപഴകുന്നതിൽ മോഹൻലാൽ പുലർത്തുന്ന ശീലങ്ങളാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
ആരോട് അടുക്കണമെന്ന് കൃത്യമായി അറിയുന്ന ആളാണ് മോഹൻലാൽ. അതുകൊണ്ട് തന്നെ അത്ര പെട്ടെന്ന് ആരെയും അടുപ്പിക്കില്ല. എല്ലാവരിൽ നിന്നും ഒരു അകലം ഇപ്പോഴും സൂക്ഷിക്കുന്ന പ്രകൃതമാണ് മോഹൻലാലിന്റേത്. വളരെ ശ്രദ്ധയോടെ മാത്രമേ ആളുകളെ അദ്ദേഹം അടുപ്പിക്കുകയുള്ളൂ എന്നും ബാബു നമ്പൂതിരി പറയുന്നു. മോഹൻലാലും മമ്മൂട്ടിയും നിരവധി തവണ തന്റെ വീട്ടിൽ വന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമ്മ സംഘടനയിൽ അത്ര സജീവമല്ലെന്നാണ് ബാബു നമ്പൂതിരി പറയുന്നത്. അത്യവശ്യ ഘട്ടത്തിൽ മാത്രമേ മീറ്റിംഗുകളിൽ ഒക്കെയും പങ്കെടുക്കാറുള്ളൂ. തിരഞ്ഞെടുപ്പ് സമയത്തും മറ്റുമൊക്കെ പോവാറുണ്ട്. വോട്ട് ചെയ്യാറുണ്ട്, കുറച്ചു നേരം മീറ്റിംഗ് കേട്ടുകഴിഞ്ഞാൽ ബാക്കി ഒഴിവാക്കാറാണ് പതിവെന്നും ബാബു നമ്പൂതിരി പറയുന്നു. അമ്മയോട് എന്തെങ്കിലും ഇഷ്‌ടക്കേട് ഉള്ളതുകൊണ്ടല്ല അതെന്നും നമ്മൾ ഇല്ലെങ്കിലും ഇതിന് വേണ്ടി സമയം ഉഴിഞ്ഞുവെച്ചവർ ധാരാളം ഉണ്ടെന്നും ബാബു നമ്പൂതിരി പറഞ്ഞു.
അതേസമയം, മലയാള സിനിമയിൽ നാല് പതിറ്റാണ്ടോളമായി മികവ് തെളിയിച്ച നടൻമാരിൽ ഒരാളാണ് ബാബു നമ്പൂതിരി. 1982ൽ പുറത്തിറങ്ങിയ യാഗം എന്ന സിനിമയിലൂടെ ആയിരുന്നു ബാബു നമ്പൂതിരിയുടെ അരങ്ങേറ്റം. ശേഷം മലയാളത്തിലെ ഏറ്റവും പ്രതിഭാധനരായ സ്വഭാവ നടൻമാരുടെ പട്ടികയിൽ ഇടം നേടുകയിരുന്നു അദ്ദേഹം.
മോഹൻലാൽ പത്മരാജൻ കൂട്ടുകെട്ടിൽ ഇറങ്ങിയ എക്കാലത്തെയും കൾട്ട് ക്ലാസിക് ചിത്രങ്ങളിൽ ഒന്നായ തൂവാനത്തുമ്പികളിലെ തങ്ങൾ എന്ന കഥാപാത്രം വലിയ പ്രശംസ ഏറ്റുവാങ്ങിയിരുന്നു. പിന്നീട് അങ്ങോട്ട് സൂപ്പർതാരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിങ്ങനെ എല്ലാവരുടെയും ചിത്രങ്ങളിലെ നിറ സാന്നിധ്യമായി അദ്ദേഹം മാറിയിരുന്നു.












Click it and Unblock the Notifications