'എലിസബത്തും അമൃതയും എന്തിനായിരുന്നു? ഇപ്പോഴാണ് ശരിക്കുമുള്ള ജീവിതം'; ബാല-കോകില റൊമാൻസിൽ ആരാധകർ
ഒട്ടേറെ വിവാദങ്ങളിൽ ചെന്നുപെട്ടെങ്കിലും മലയാളികളുടെ പ്രിയ നടന്മാരിൽ ഒരാളാണ് ബാല. അടുത്തിടെ വിവാഹിതനായ താരം കൊച്ചിയിൽ നിന്ന് താമസം മാറ്റിയിരുന്നു. ബന്ധുവായ കോകിലയെ വിവാഹം ചെയ്‌ത ശേഷം യൂട്യൂബ് വ്‌ളോഗുകളിൽ സജീവമാണ് ബാല ഇപ്പോൾ. മാത്രമല്ല ഇരുവരും ഒന്നിച്ചുള്ള ഒരു പുതിയ ചാനലും ബാല ആരംഭിച്ചിരുന്നു. അതിൽ കഴിഞ്ഞയാഴ്‌ചയാണ് ഇവർ ആദ്യത്തെ വീഡിയോ പങ്കുവച്ചത്.
എന്നാൽ തമിഴ്‌നാട്ടിൽ പൊങ്കൽ വലിയ ആഘോഷമാണ്. ഇത് തന്റെ വീട്ടിലിരുന്ന് സഹധർമ്മിണിയായ കോകിലയ്ക്ക് ഒപ്പം ആഘോഷിച്ചിരിക്കുകയാണ് ബാല. ഇതിന്റെ വീഡിയോയാണ് താരം യൂട്യൂബിൽ പങ്കുവച്ചത്. മണിക്കൂറുകൾക്കുള്ളിൽ ഇത് വൈറലാവുകയും ചെയ്‌തു. 24 മണിക്കൂർ പിന്നിടും മുൻപ് തന്നെ ഒന്നര ലക്ഷത്തിൽ അധികം കാഴ്‌ചക്കാരാണ് ഈ വീഡിയോക്ക് ലഭിച്ചിരിക്കുന്നത്.

പൊങ്കൽ ദിവസം ആരംഭിക്കുന്നതും കോകില കളം വരയ്ക്കുന്നതും പാചകം ചെയ്യുന്നതുമൊക്കെ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വീഡിയോയിൽ ബാല പ്രോമിസ് ചെയ്‌തത് പോലെ ഇക്കുറി നല്ല തമിഴ് വിഭവങ്ങൾ കോകില ഉണ്ടാക്കുന്നത് ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പൊങ്കലുമായി ബന്ധപ്പെട്ട വിഭവങ്ങളാണ് കോകില തന്റെ ഭർത്താവ് ബാലയ്ക്ക് വേണ്ടി ഉണ്ടാക്കിയത്.
അതീവ സന്തോഷത്തോടെ പ്രസന്നമായ മുഖത്തോടെയാണ് ഇരുവരും വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. കോകില നേരത്തെ തന്നെ എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്നത് പ്രകൃതക്കാരി ആയിരുന്നു, ബാലയിലും ആ മാറ്റം കാണാൻ കഴിയുന്നുണ്ടെന്നാണ് ആരാധകർ പറയുന്നത്. പൊങ്കൽ വിശേഷങ്ങൾ പങ്കുവച്ച വീഡിയോയിൽ ഇരുവരും ഭക്ഷണം ഉണ്ടാക്കുന്ന വേളയിൽ തിളച്ച എണ്ണയ്ക്ക് അരികിൽ നിൽക്കുന്ന ബാലയോട് സൂക്ഷിക്കാൻ പറയുന്ന കോകിലയെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
വളരെ പോസിറ്റിവ് ആയിട്ടാണ് ഈ തുടക്കമെന്ന് ബാല പറയുന്നു. ദീപാവലി, ഓണം, വിഷു, പൊങ്കൽ, ക്രിസ്‌മസ്, റംസാൻ അങ്ങനെ എന്ത് ആഘോഷമാണെങ്കിലും കുടുംബത്തോടൊപ്പം വേണം അത് ആഘോഷിക്കാൻ എന്നാണ് ബാല പറയുന്നത്. രാവിലെ ദൈവത്തെ പ്രാർത്ഥിച്ച്, സ്നേഹത്തോടെ വേണം നമ്മുടെ ദിവസം തുടങ്ങാനെന്നും നടൻ പറയുന്നു. എന്നെ സ്നേഹിക്കുന്ന ആളുകൾക്ക് വേണ്ടിയാണ് ഈ പൊങ്കൽ ആഘോഷം പങ്കുവയ്ക്കുന്നതെന്നും നടൻ പറയുന്നു.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഇത് ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. കൂടുതൽ പേരും കോകിലയുടെ സാന്നിധ്യത്തെയാണ് പുകഴ്ത്തി പറയുന്നത്. ബാലയെ ജീവന് തുല്യം സ്നേഹിക്കുന്ന കോകില നല്ലൊരു ഭാര്യ ആണെന്ന് കൂടുതൽ പേരും അഭിപ്രായെപ്പെടുന്നു. 'ഇപ്പോഴാണ് ശരിക്കും ഒരു ജീവിതം' കിട്ടിയത് എന്നായിരുന്നു ഒരാളുടെ കമന്റ്.
'ആദ്യമേ കോകിലയെ അങ്ങ് വിവാഹം ചെയ്‌താൽ പോരായിരുന്നോ, എന്തിനാണ് അമൃതയും എലിസബത്തും ഒക്കെ' എന്നും മറ്റൊരാൾ കമന്റ് ചെയ്‌തിട്ടുണ്ട്. 'എപ്പോഴും ചിരിക്കുന്ന മുഖം അതാണ് കോകിലയുടെ പ്ലസ് പോയിന്റ്, രണ്ട് പേരും എന്നും സന്തോഷത്തോടെ ഇരിക്കണം', 'ചേരേണ്ടത് ഇവർ തന്നെ ആയിരുന്നു' എന്നിങ്ങനെ നീളുന്നു കമന്റുകൾ. കോകിലയുടെ വസ്ത്രധാരണത്തിലെ മിതത്വവും ചിലർ പ്രശംസിക്കുന്നുണ്ട്.












Click it and Unblock the Notifications