Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ ചാനലിലൂടെ വിശേഷം പങ്കുവച്ച് ബാലയും കോകിലയും; 'ബ്ലഡ് ടെസ്‌റ്റ് ചെയ്‌തു, ഒരു സന്തോഷ വാർത്ത'

മലയാളികളുടെ പ്രിയപ്പെട്ട സിനിമാ താരങ്ങളിൽ ഒരാളാണ് ബാല. തമിഴ്‌നാട്ടിൽ ആണ് ജനിച്ചതെങ്കിലും താരം വർഷങ്ങളായി കേരളത്തിൽ തന്നെയാണ് കഴിയുന്നത്. ഒട്ടേറെ മലയാള സിനിമകളിൽ തന്റെ സാന്നിധ്യം അറിയിച്ച താരം കൂടിയാണ് ബാല. നായകനായാണ് സിനിമയിൽ തുടങ്ങിയതെങ്കിലും പിന്നീട് വില്ലൻ വേഷങ്ങളിലേക്ക് കൂടി താരം ചുവടുമാറിയിരുന്നു. നിലവിൽ സിനിമയിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ് ബാല.

എങ്കിലും ബാലയുടെ വിശേഷങ്ങൾക്ക് ഒട്ടും പഞ്ഞമില്ല. സോഷ്യൽ മീഡിയയിൽ ഏറ്റവും ട്രെൻഡിങ് ആയിട്ടുള്ള വ്യക്തികളിൽ ഒരാൾ കൂടിയായിരുന്നു ബാല. കുടുംബ ജീവിതത്തിലെ പാളിച്ചകളും വിവാഹ മോചനവും മുൻ ഭാര്യയുമായ ബന്ധപ്പെട്ട ചില വിവാദ സംഭവങ്ങളും ഒക്കെയാണ് ബാലയെ ശ്രദ്ധാകേന്ദ്രമാക്കിയത്.

balakokilachannel

പുതിയൊരു ജീവിതത്തിന് തുടക്കമിട്ട ബാല ഇപ്പോഴിതാ ഭാര്യ കോകിലയ്‌ക്കൊപ്പം തന്റെ പുതിയ വിശേഷം പങ്കുവയ്ക്കുകയാണ്. നേരത്തെ ഇരുവരുടെയും ഏറ്റവും പുതിയ യൂട്യൂബ് ചാനൽ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് പറഞ്ഞിരുന്നു. ഇത് യാഥാർഥ്യം ആയതിന്റെ സന്തോഷം പങ്കിട്ട് കൊണ്ടാണ് ഇവർ ക്യാമറയ്ക്ക് മുന്നിലെത്തിയത്.

ബാല കോകില എന്ന് പേരുള്ള പുതിയ ചാനലിലൂടെയാണ് ഈ വീഡിയോ പങ്കുവച്ചത്. ഒരു ആമുഖമെന്ന നിലയിലാണ് ഇവർ വീഡിയോ പങ്കുവച്ചിരിക്കുന്നത്. കറുത്ത മുണ്ടും വെള്ള ഷർട്ടും ധരിച്ചാണ് ബാല വീഡിയോയിലുള്ളത്. വെള്ള ചുരിദാർ അണിഞ്ഞുകൊണ്ട് ഭാര്യ കോകില ബാലയ്ക്ക് ഒപ്പം തന്നെ ഇരിക്കുന്നുണ്ട്. പിന്നീട് ഇവർ തങ്ങളുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ഈ വീഡിയോയിലൂടെ.

വിവാദങ്ങൾ ഒന്നുമില്ല എല്ലാം പോസറ്റീവ് നിറയ്ക്കാൻ ആണ് ഇപ്പോഴത്തെ ആഗ്രഹം . കുറച്ചു നാളായി ഞങ്ങൾ വളരെ സമാധാനത്തിലാണ് ജീവിച്ചു പോവുന്നത്. അത്രയും സമാധാനവും സന്തോഷവും നിറഞ്ഞു നിൽക്കുന്ന ഒരിടം ആണ് വൈക്കത്തെ ഞങ്ങളുടെ വീട്. ഈ സന്തോഷാവും സമാധാനവും നിലനിർത്താൻ ആണ് ശ്രമിക്കുന്നത്. ഞങ്ങളുടെ വിഷമഘട്ടം മാറി; ബാലയും കോകിലയും ഒരേ സ്വരത്തിൽ പറയുന്നു.

തന്റെ ആരോഗ്യം മെച്ചപ്പെട്ടെന്നും ബാല പറയുന്നു. ഈ അടുത്ത് ബ്ലഡ് ടെസ്‌റ്റ് ചെയ്‌തു. അപ്പോഴാണ് ഞാൻ ആ കാര്യം അറിയുന്നത്. വളരെ മാറ്റങ്ങൾ എന്റെ ശരീരത്തിൽ സംഭവിച്ചു. ഇപ്പോൾ ആരോഗ്യം എല്ലാം ഓക്കെയാണ്. മരുന്നിനേക്കാൾ വളരെ വലുതാണ് നമ്മുടെ ഭക്ഷണം. അത് എങ്ങനെ നമ്മൾ കഴിക്കുന്നോ അങ്ങനെ ആകും നമ്മുടെ ആരോഗ്യം. നല്ല ഭക്ഷണം കഴിച്ചാൽ മരുന്നിന്റെ ആവശ്യം വരുന്നില്ല; അവർ പറയുന്നു.

നല്ല വേറിട്ട ഭക്ഷണം കഴിക്കുന്നുണ്ട്. വൈക്കത്ത് എല്ലാം നാച്ചുറൽ ആണ്. ഒട്ടും മലീനസമോ, സ്‌റ്റിറോയിഡ്‌സോ ഒന്നും തന്നെയില്ലെന്നും ബാല പറയുന്നു. പിന്നീട് ഇരുവരും പാചകത്തെ പുകഴ്ത്തി പറയുന്നതും കാണാം. ബാലയുടെ ഫിഷ് ഫ്രൈയെ കുറിച്ചാണ് കോകില വാചാലയായത്. തമിഴ് സ്‌റ്റൈൽ കുക്കിംഗ് വീഡിയോ ഒക്കെ പുതിയ ചാനലിൽ വരുമെന്നാണ് ബാല അറിയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+