ബാല മാമയ്ക്ക് കോകിലയുടെ സർപ്രൈസ്; 'മാന്യമായ വസ്‌ത്രം, പാചകം, ബാലയ്ക്ക് യോജിച്ച കുട്ടി അവൾ', കമന്റുകൾ
ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ് ബാലയും കോകിലയും. ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിലെ അല്ലെങ്കിൽ മലയാളത്തിലെ തിരക്കേറിയ താരമായിരുന്ന ബാലയ്ക്ക് ഒട്ടേറെ ആരാധകരുണ്ട്. വ്യക്തി ജീവിതത്തിൽ ഇടയ്ക്കുണ്ടായ താളപ്പിഴകൾ ഒക്കെയും മറന്ന് തന്റെ ഭാര്യയായ കോകിലയ്ക്ക് ഒപ്പം പുതിയ നാട്ടിൽ സന്തോഷത്തോടെ കഴിയുകയാണ് ബാല. കൂട്ടിന് ഇരുവരുടെയും പേരിലുള്ള പുതിയ യൂട്യൂബ് ചാനലുമുണ്ട്.
അടുത്തിടെയാണ് ഇരുവരും ഒന്നിച്ചുള്ള യൂട്യൂബ് ചാനൽ ആരംഭിച്ചത്. ബാല കോകില എന്ന പേരിലുള്ള ചാനലിൽ കുക്കിംഗ് വീഡിയോസ് ആണ് ഇരുവരും കൂടുതലായി പങ്കുവയ്ക്കുന്നത്. അടുത്തിടെ പൊങ്കൽ ദിനം ഇവർ പങ്കുവച്ച ആഘോഷത്തിന്റെ വീഡിയോ വലിയ രീതിയിൽ വൈറലായിരുന്നു. അതിന് പിന്നാലെയാണ് കൂടുതൽ വീഡിയോകളുമായി ഇവർ രംഗത്ത് വന്നിരിക്കുന്നത്.

ഇപ്പോഴിതാ ഏറ്റവും ഒടുവിൽ അടിപൊളി കിച്ചൺ ടൂർ വീഡിയോയുമായാണ് ബാല കോകില ചാനലിന്റെ വരവ്. പുതിയ വീട്ടിലെ അടുക്കളയുടെ വിശേഷങ്ങളും തന്റെ വിഭവത്തെ കുറിച്ചുമൊക്കെ കോകില വീഡിയോയിൽ വിശദമായി പറയുന്നുണ്ട്. ബാലയ്ക്ക് വളരെ ഇഷ്‌ടപ്പെട്ട ഉണക്കമീൻ കറിയാണ് കോകില തയ്യാറാക്കിയത്, അതും സർപ്രൈസ് ആയിട്ടായിരുന്നു ഇത് ഉണ്ടാക്കിയത്.
ബാല പാൽ തിളപ്പിച്ചതിന് ശേഷം കിച്ചണിൽ നിന്ന് മടങ്ങിയതിന് പിന്നാലെയാണ് കോകില തന്റെ പാചകം ആരംഭിച്ചത്. തമിഴ് സ്‌റ്റൈൽ ഉണക്കമീൻ കറിയായിരുന്നു സ്‌പെഷ്യൽ. ഓരോ ചേരുവയെ കുറിച്ചും വീഡിയോയിൽ കോകില വിശദമായി പറഞ്ഞു തരുന്നുണ്ട്. കഴിഞ്ഞ വീഡിയോകളിൽ പറഞ്ഞത് പോലെ തനി നാടൻ തമിഴ് വിഭവങ്ങളുമായാണ് ഇക്കുറി കോകില എത്തിയിരിക്കുന്നത്.
കോകിലയുടെ പാചകം കഴിഞ്ഞതിന് പിന്നാലെ സർപ്രൈസ് പൊളിക്കാനായി ബാല അവിടേക്ക് എത്തുന്നുണ്ട്. ശേഷം എന്താണ് കോകില ഉണ്ടാക്കിയതെന്ന് ബാല തുറന്നു നോക്കുമ്പോഴും കോകില ചിരിക്കുകയായിരുന്നു. എത്ര ദൂരത്ത് ആണെങ്കിലും, ഒളിപ്പിച്ചു വച്ചാലും ഉണക്കമീൻ കറിയുടെ മണം അവിടെ വരെ എത്തുമെന്നാണ് ബാല കോകിലയോട് പറയുന്നത്.
വളരെ എളുപ്പത്തിൽ തയ്യാറാക്കിയ ഉണക്കമീൻ കറിയും ചോറും ബാല ആസ്വദിച്ച് കഴിക്കുന്നതും വീഡിയോയിൽ കാണാമായിരുന്നു. അപ്പോഴൊക്കെയും ബാലയ്ക്ക് പിന്നിൽ നിന്ന് ചിരിക്കുകയാണ് കോകില. ബാലയാവട്ടെ തന്റെ ഇഷ്‌ട വിഭവം വളരെ താൽപര്യത്തോടെ കഴിച്ചു തീർക്കുന്നതും കാണാം. അതേസമയം, ഇരുവരുടെയും ഇടയിലെ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ് ഈ വീഡിയോ എന്നതാണ് ആരാധകർ കണ്ടെത്തിയിരിക്കുന്ന കാര്യം.
നിരവധി ആരാധകരാണ് ഇരുവരുടെയും പുതിയ വീഡിയോക്ക് ആശംസകളുമായി രംഗത്ത് വന്നിരിക്കുന്നത്. എല്ലാവർക്കും കോകിലയെ പുകഴ്ത്താനാണ് കൂടുതൽ താൽപര്യം. കമന്റ് ബോക്‌സിൽ ഏറിയ പങ്കും കോകിലയ്ക്കുള്ള അഭിനന്ദനമാണ്. 'പറയാതെ വയ്യ, നല്ല പാചകം, മാന്യമായ വസ്ത്രധാരണം കോകിലയാണ് ബാലയ്ക്ക് ചേർന്ന കുട്ടി' എന്നായിരുന്നു ഒരാളുടെ കമന്റ്. 'ആദ്യമേ കോകില മതിയായിരുന്നു. ഈ തൊന്തരവ് ഒന്നുമില്ലായിരുന്നു' എന്നാണ് മറ്റൊരാളുടെ കമന്റ്.












Click it and Unblock the Notifications