'ബിഫോർ യു ഡൈ ഐ വിൽ നോട്ട് ഡൈ'; അന്ന് ഡോക്‌ടറെ ഗെറ്റൗട്ട് അടിച്ചതിനെ കുറിച്ച് നടൻ ബാല
മലയാളികളുടെ പ്രിയങ്കരനായ സിനിമ താരമാണ് ബാല. അഭിനയത്തിൽ നിന്ന് ചില അസുഖങ്ങൾ കാരണം ഒരു ചെറിയ ഇടവേള എടുത്തെങ്കിലും താരം അഭിമുഖങ്ങളിലൂടെ എപ്പോഴും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാറുണ്ട്. കൂടാതെ പലപ്പോഴും ട്രോളുകളുടെ ഭാഗമായി ബാലയെ കാണാറുമുണ്ട്. താരത്തിന്റെ സംസാര ശൈലി ഉൾപ്പെടെ പലരും പരിഹാസത്തിന് വിധേയമാക്കാറുള്ളതാണ്.
എന്നാൽ ഇപ്പോഴിതാ ട്രോളുകളിൽ തനിക്ക് യാതൊരു ഭയവുമില്ലെന്ന് വ്യക്തമാക്കുകയാണ് ബാല. കൗമുദി മൂവീസിന് നൽകിയ വിഷു സ്പെഷ്യൽ അഭിമുഖത്തിലാണ് ബാല തന്റെ സിനിമാ വിശേഷങ്ങളെ കുറിച്ചും മറ്റ് കാര്യങ്ങളെ കുറിച്ചുമൊക്കെ മനസ് തുറന്നത്. തന്റെ അസുഖത്തെ കുറിച്ചും മറ്റുമൊക്കെ ബാല അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്.

ട്രോളുകൾ കാണുമ്പോൾ ഒരിക്കലും തനിക്ക് വിഷമം തോന്നാറില്ലെന്നാണ് ബാല പറയുന്നത്. 'സ്വയം ട്രോളുകൾ കണ്ട് ചിരിക്കുന്ന, ഏറ്റവും കൂടുതൽ ചിരിക്കുന്ന നടൻ ഞാനായിരിക്കും. ബാക്കി ഒരുപാട് ട്രോളുകൾ ഉണ്ട്, പക്ഷേ ഞാൻ പൊട്ടനാ എന്ന് ചോദിക്കുന്ന ട്രോൾ ആണ് എല്ലായിടത്തും. അത് നാഷണൽ ലെവൽ ഒക്കെ വിട്ട് ഇന്റർനാഷണൽ ലെവൽ വരെ എത്തിയിട്ടുണ്ട്. ദിനോസർ വരെ ഞാൻ പൊട്ടനാ എന്ന് ചോദിക്കുന്ന ട്രോൾ കണ്ടിട്ടുണ്ട്' ബാല ചിരിച്ചുകൊണ്ട് പറഞ്ഞു.
'ഞാൻ ഭയങ്കര സീരിയസ് ആയിട്ടാണ് അതൊക്കെ പറഞ്ഞത്. വൈ ആർ യു ഡിസ്‌റ്റർബിംഗ് മൈ പീസ് എന്നൊക്കെ ഞാൻ സീരിയസായി പറഞ്ഞതാണ്. ഞാനൊരു റൂട്ടിൽ പോകുമ്പോൾ എന്നെ എന്തിന് ഡിസ്‌റ്റർബ് ചെയ്യണം എന്നാണ് ഞാൻ ചോദിച്ചത്.' ബാല മനസ് തുറന്നു.
തന്റെ അസുഖ കാലത്തെ അനുഭവത്തെ കുറിച്ചും ബാല മനസ് തുറന്നു. താൻ അബോധാവസ്ഥയിൽ ആണെന്നും മരുന്നുകളോട് ഒന്നും പ്രതികരിക്കുന്നില്ലെന്നും ഡോക്‌ടർ പറഞ്ഞെന്ന് ബാല പറയുന്നു. ഇങ്ങനെ പോയാൽ അധികം നിൽക്കില്ലെന്നും ഡോക്‌ടർ പറഞ്ഞു.' ഡേയ് കണ്ണ് താൻ ഇപ്പടി ഇറുക്ക്, കാത് കേൾക്കും. ബിഫോർ യു ഡൈ ഐ വിൽ നോട്ട് ഡൈ എന്ന് പറഞ്ഞ് ആ ഡോക്‌ടറെ ഞാൻ ഗെറ്റൗട്ട് അടിച്ചു' ബാല പറയുന്നു.
അഭിമുഖത്തിനിടെ ആറാട്ടണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന സന്തോഷ് വർക്കിയുടെ ചിത്രം കാണിച്ചപ്പോൾ ബാല അതിനോട് പ്രതികരിച്ച രീതിയും രസകരമായിരുന്നു. നാളെ ഈ അവതാരക വിഷു ദിവസത്തിൽ എന്നെ അപമാനിച്ചെന്ന് പറഞ്ഞ് സന്തോഷ് വരുമെന്നായിരുന്നു ബാല പറഞ്ഞത്. ഒപ്പം സന്തോഷ് വർക്കിയുടെ സംസാര ശൈലിയും ബാല അനുകരിക്കുന്നത് കാണാമായിരുന്നു.
നേരത്തെ സന്തോഷ് വർക്കിയും ബാലയും വ്‌ളോഗർ ചെകുത്താനും ഒക്കെ ഉൾപ്പെടെ വലിയൊരു വിവാദമുണ്ടായിരുന്നു. തുടർന്ന് ഇതിൽ പോലീസ് കേസ് ഉൾപ്പെടെ എടുക്കുകയും വലിയ രീതിയിൽ സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു.












Click it and Unblock the Notifications