Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇത് ശരിക്കും എന്റെ രണ്ടാം വിവാഹം മാത്രം, ഞാനും കോകിലയും ഇപ്പോൾ ജീവിക്കുന്നത് സ്വർഗത്തിൽ'; ബാല

സിനിമകളിൽ അത്ര സജീവമല്ലെങ്കിലും മലയാളികൾ ഏറ്റവും കൂടുതൽ കേൾക്കുന്ന പേരുകളിൽ ഒന്നാണ് നടൻ ബാലയുടേത്. കുടുംബ ജീവിതത്തിലെ പാളിച്ചകളും വിവാഹ ബന്ധത്തിലും വിള്ളലുകളും ഒക്കെയായി വാർത്തകളിൽ നിറഞ്ഞിരുന്ന താരത്തെ ഇടയ്ക്ക് ഗുരുതരമായ കരൾ രോഗവും പിടികൂടിയിരുന്നു. മരണത്തിന്റെ തൊട്ട് വക്കിൽ നിന്നാണ് ബാല പിന്നീട് പതിയെ ജീവിതത്തിലേക്ക് തിരിച്ചുവന്നത്.

അടുത്തിടെ തന്റെ വിവാഹത്തിലൂടെ വീണ്ടും ബാല ശ്രദ്ധ നേടിയിരുന്നു. ഇതിന് ശേഷം ബാലയും ഭാര്യ കോകിലയും വിശേഷം പങ്കുവയ്ക്കുകയാണ് ഇപ്പോൾ. തമിഴ് മാധ്യമമായ ഗലാട്ടയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ബാലയും കോകിലയും മനസ് തുറന്നത്. ഇരുവരുടെയും വിവാഹത്തെ കുറിച്ചും അതിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ചും അഭിമുഖത്തിൽ ബാല സംസാരിക്കുന്നുണ്ട്.

balakokila

ബാലയുടെ വാക്കുകൾ

പല ചാനലുകളും ബാലയ്ക്ക് നാലാം വിവാഹം എന്ന് പറഞ്ഞാണ് വാർത്ത കൊടുത്തത്, ശരിക്കും എന്റേത് രണ്ടാം വിവാഹമായിരുന്നു. മൂന്നാം വയസ് മുതൽ കോകില എന്റെ ഒപ്പമുണ്ട്. ഞാൻ എടുത്ത് നടന്ന കുട്ടിയാണ് കോകില. അവൾ അപ്പോൾ മുതൽ എന്നെ സ്നേഹിക്കുകയാണ്. അത് എനിക്ക് അറിയില്ലായിരുന്നു. എന്റെ വിവാഹം കഴിഞ്ഞതും കുഞ്ഞുണ്ടായതും ഒക്കെ എല്ലാവർക്കും അറിയാം. ആരെയും കുറ്റം പറയാൻ ഞാനില്ല.

കുഞ്ഞുനാൾ മുതൽ കാണുന്ന കുട്ടിയായത് കൊണ്ട് എങ്ങനെ ഞാൻ അവളെ മറ്റൊരു കണ്ണിൽ നോക്കുമെന്ന് അമ്മയോട് ചോദിച്ചു. അപ്പോഴാണ് അമ്മ എന്നെ ഞെട്ടിക്കുന്ന കാര്യം പറഞ്ഞത്. നിന്റെ അച്ഛനെ ഞാൻ ഇഷ്‌ടപെട്ട് കല്യാണം കഴിച്ചതാണ് എന്നാണോ കരുതിയത് എന്നായിരുന്നു അമ്മ ചോദിച്ചത്. അങ്ങനെയായിരുന്നില്ല, വിവാഹശേഷമാണ് ഞങ്ങളുടെ സ്നേഹം ഉടലെടുത്തത് എന്നാണ് അമ്മ എന്നോട് പറഞ്ഞത്.

എന്നെ നന്നായി നോക്കിയവളാണ് കോകില. പലപ്പോഴും എനിക്കൊരു അമ്മയുടെ സ്നേഹവും അവളിൽ നിന്ന് ലഭിച്ചു. ഇപ്പോൾ ഞങ്ങൾ ശരിക്കും സ്വർഗത്തിലാണ് ജീവിക്കുന്നത്. കേരളത്തിൽ ഞായറാഴ്‌ച ജ്വല്ലറികൾ തുറക്കുമായിരുന്നില്ല. എന്നാൽ ഞാൻ കടതുറപ്പിച്ചു താലി വാങ്ങി. കോകില കരുതിയത് എന്തോ ഗിഫ്റ്റ് ആണെന്നാണ്. മാമയ്ക്ക് ഒപ്പം ജീവിക്കണമെന്ന് കൊറേ കാലമായി അവൾ എന്നോട് പറയുന്നുണ്ടായിരുന്നു.

ഒരു മരുന്ന് മാറി കുടിച്ചപ്പോൾ ഞാൻ ആശുപത്രിയിൽ അഡ്‌മിറ്റ്‌ ആയി. അന്ന് എന്നെ പരിചരിച്ചത് കോകിലായാണ്. ഭക്ഷണം കഴിപ്പിക്കലും, മരുന്ന് കുടിക്കലും അങ്ങനെ എല്ലാം അവളാണ് നോക്കിയത്. സ്വത്തിന് വേണ്ടിയാണ്, അത് പുറത്തേക്ക് പോവാതിരിക്കാൻ വേണ്ടിയാണ് കുടുംബത്തിലെ കുട്ടിയെ വിവാഹം ചെയ്യുന്നത് എന്ന് പറയുന്നവരോട് പറയാൻ എനിക്ക് ഒന്നുമില്ല. അങ്ങനെ ആണെങ്കിൽ തന്നെ അതിൽ എന്താണ് തെറ്റ്?.

അതേസമയം, നാലാം വിവാഹമാണ് ബാലയുടേത് എന്ന രീതിയിൽ മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ വാർത്തകൾ നൽകിയിരുന്നു. താരത്തിന്റെ അടുത്ത ബന്ധുവായിരുന്നു വധുവായ കോകില. മൂന്ന് മാസങ്ങൾക്ക് മുൻപ് കൊച്ചിയിലെ ഒരു ക്ഷേത്രത്തിൽ വച്ചാണ് കേരളീയ ശൈലിയിൽ അധികം ആളുകൾ പങ്കെടുക്കാത്ത ഇരുവരുടെയും വിവാഹം നടന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. നിലവിൽ യൂട്യൂബ് ചാനലുമായി സന്തോഷത്തോടെ മുന്നോട്ട് പോവുകയാണ് ബാലയും കോകിലയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+