ചേട്ടാ എന്നെ ഒന്ന് ഇൻസ്‌റ്റയിൽ ഫോളോ ചെയ്യുമോന്ന് ആരാധിക; ചന്തു സലീംകുമാറിന്റെ മറുപടി ഇങ്ങനെ
വളരെ കുറച്ച് സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് ചന്തു സലിംകുമാർ. താരം സോഷ്യൽ മീഡിയയിൽ വലിയ തോതിൽ സജീവമാണ്. അതിൽ പങ്കുവയ്ക്കുന്ന പോസ്‌റ്റുകളും സ്‌റ്റോറികളും ഒക്കെ ആരാധകർ വലിയ തോതിൽ ഏറ്റെടുക്കാറുമുണ്ട്. എന്നാൽ ഇപ്പോഴിതാ താരം തന്റെ ആരാധികയ്ക്ക് നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.
'ചേട്ടാ, എന്റെ ഇന്‍സ്‌റ്റഗ്രാം അക്കൗണ്ട് ഫോളോ ചെയ്യാന്‍ പറ്റുമോ' എന്ന് ചോദിച്ച ആരാധികയ്ക്ക് ചന്തു നല്‍കിയ മറുപടിയാണ് ഇപ്പോൾ എല്ലാവരും ഏറ്റെടുത്തിരിക്കുന്നത്. 'ഞാന്‍ ഓള്‍റെഡി ഫോളോ ചെയ്യുന്നുണ്ട്, കുട്ടി മറന്നതാ' എന്നായിരുന്നു ചന്തുവിന്റെ മറുപടി. പൊട്ടിച്ചിരിക്കുന്ന ഒരു സ്മൈലിയും ചന്തു അതിനൊപ്പം ചേർത്തിരുന്നു.

ഇതോടെ ചന്തുവിന്റെ ആരാധിക തൃപ്‌തയായി. പിന്നാലെ മറ്റ് ആരാധകർ ചന്തുവിന്റെ കമന്റ് ഏറ്റെടുത്തിയിരിക്കുകയാണ്. നിരവധി പേരാണ് മലയാളത്തിലെ വലിയൊരു താരത്തിന്റെ മകനായിരുന്നിട്ട് കൂടി ചന്തു പുലർത്തുന്ന ലാളിത്യത്തെ പുകഴ്ത്തിയത്. നിലവിൽ ഇൻസ്‌റ്റഗ്രാമിൽ ഉൾപ്പെടെ സജീവമാണ് ചന്തു സലിംകുമാർ.
അതിൽ പങ്കുവയ്ക്കുന്ന ഫോട്ടോകളിൽ കമന്റ് ചെയ്യുന്ന ഭൂരിഭാഗം പേർക്കും താരം മറുപടി കൊടുക്കാറുമുണ്ട്. ഇതേ ഫോട്ടോയ്ക്ക് താഴെ മറ്റൊരു കമന്റിന് ചന്തു നൽകിയ മറുപടിയും ഒരുപാട് ലൈക്ക് നേടിയിരുന്നു. നേരത്തെ ഓണത്തിന്റെ ഔട്‍ഫിറ്റ് വന്നു, ഇപ്പോൾ റംസാന്റെയും. ഇതെതാണ് കലണ്ടർ എന്നായിരുന്നു ഒരു ആരാധികയുടെ ചോദ്യം.
ഇതിന് മായൻ കലണ്ടർ എന്നായിരുന്നു ചന്തു സലിംകുമാർ നൽകിയ മറുപടി. നിലവിൽ ഒന്നേകാൽ ലക്ഷത്തിൽ അധികം ഫോളോവേഴ്‌സ് താരത്തിനുണ്ട്. അധികം ഇടവേളകൾ ഇല്ലാതെ തന്നെ താരം പോസ്‌റ്റുകൾ പങ്കുവയ്ക്കാനും ശ്രദ്ധിക്കാറുണ്ട്.
അതേസമയം, പിതാവും മലയാളത്തിലെ മുൻനിര നടൻമാരിൽ ഒരാളുമായ സലിംകുമാറിന്റെ പാത പിന്തുടർന്ന് കൊണ്ട് അഭിനയത്തിൽ തന്നെ സജീവമാകാനാണ് ചന്തുവിന്റെ തീരുമാനം. ശാരീരിക പ്രശ്‌നങ്ങളെ തുടർന്ന് സലിംകുമാർ ഏറെനാളായി അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുകയാണ്. ഇതിനിടയിലായിരുന്നു ചന്തുവിന്റെ അരങ്ങേറ്റം.
ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായൺ സംവിധാനം ചെയ്‌ത മാലിക് എന്ന ചിത്രത്തിലായിരുന്നു ചന്തു ആദ്യമായി ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചത്. ഇതിൽ സലിംകുമാറിന്റെ ചെറുപ്പകാലമാണ് താരം അവതരിപ്പിച്ചത്. എന്നാൽ അടുത്തിടെ ഇറങ്ങിയ വമ്പൻ ഹിറ്റ് ചിത്രം മഞ്ഞുമ്മൽ ബോയ്‌സ് ആണ് ചന്തുവിന് കൂടുതൽ പ്രേക്ഷക പ്രീതി നേടിക്കൊടുത്തത്.












Click it and Unblock the Notifications