Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരൊറ്റ സിനിമയുടെ ബലത്തിലാണ് അന്ന് ബേസിൽ ആ ചിത്രം ഇറക്കിയത്, എന്നിട്ടോ..; ധ്യാൻ ശ്രീനിവാസൻ

മലയാള സിനിമയിൽ ഒരു മാറ്റത്തിന്റെ പാതയിൽ ഗതി നിർണയിച്ച സംവിധായകരിൽ ഒരാളാണ് ബേസിൽ ജോസഫ്. കുഞ്ഞിരാമായണം എന്ന തന്റെ ആദ്യ സിനിമ കൊണ്ട് തന്നെ മലയാളത്തിൽ ഒരു ബെഞ്ച്മാർക്ക് സൃഷ്‌ടിച്ച ബേസിൽ ആദ്യ സൂപ്പർഹീറോ ചിത്രമായ മിന്നൽ മുരളിയിലൂടെ മോളിവുഡിന്റെ വലുപ്പം പാൻ ഇന്ത്യൻ ലെവലിൽ എത്തിച്ചിരുന്നു.

ഇപ്പോഴിതാ അടുത്ത സുഹൃത്തും മറ്റൊരു നടനുമായ ധ്യാൻ ശ്രീനിവാസൻ ബേസിലിന്റെ വിജയത്തെ കുറിച്ചും താരത്തിന്റെ സിനിമയോടുള്ള പാഷനെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ്. ദി ക്യൂവിന് നൽകിയ അഭിമുഖത്തിൽ ബേസിലിന്റെ ആദ്യ ചിത്രത്തിലെ നായകന്മാരിൽ ഒരാൾ കൂടിയായ ധ്യാൻ താരത്തെ പുകഴ്ത്തുകയും ചെയ്‌തിരുന്നു.

basilanddhyannew

നല്ല സിനിമകൾ ചെയ്യാൻ ഒരുപാട് അനുഭവ സമ്പത്ത് ഒന്നും വേണ്ടെന്നായിരുന്നു ബേസിലിന്റെ വിജയകഥ ചൂണ്ടിക്കാട്ടി ധ്യാൻ പറഞ്ഞത്. തിര എന്ന ഒറ്റ സിനിമയിൽ ക്ലാപ്പ് അടിച്ച ബലത്തിലാണ് ബേസിൽ കുഞ്ഞിരാമായണം എന്ന സിനിമ ചെയ്‌തതെന്നും അത് വൻ വിജയമായെന്നും ധ്യാൻ തന്നെ ഇതിന്റെ ഉദാഹരണമായി പറയുന്നു.

'ബേസിലിനെ കുറിച്ച് പറയുകയാണെങ്കിൽ അവൻ ഒറ്റ സിനിമയിലെ വർക്ക് ചെയ്‌തിട്ടുള്ളൂ. തിരയിൽ ക്ലാപ്പ് അടിച്ച അനുഭവം വച്ചാണ് അവൻ കുഞ്ഞിരാമായണം ചെയ്‌തു തീർത്തത്. 2015ലെ ഓണത്തിന് ലോഹം, ഉട്ടോപ്യയിലെ രാജാവ്, ജംനാ പ്യാരി, ഡബിൾ ബാരൽ എന്നീ സിനിമകൾക്ക് ഒപ്പമാണ് ക്ലാഷ് വച്ചത്. എന്നിട്ടും ആ ഓണത്തിന് വിന്നറായത് കുഞ്ഞിരാമായണം ആയിരുന്നു' ധ്യാൻ പറയുന്നു.

ഒരു ഭാഗത്ത് രഞ്ജിത്ത്, ലിജോ ജോസ് പെല്ലിശ്ശേരി പോലെയുള്ള അനുഭവ സമ്പത്തുള്ള ആളുകൾ ചെയ്‌ത സിനിമയുടെ കൂടെ സിനിമ ഇറക്കിയാണ് അവൻ വിന്നറായത്. അവനെ പൊക്കിപ്പറയേണ്ടി വരുമല്ലോ എന്നുള്ള വിഷമം മാത്രമേ ഉള്ളൂ. ഒരൊറ്റ സിനിമയിൽ മാത്രം വർക്ക് ചെയ്‌ത അനുഭവം വച്ചാണ് അവൻ ആ സിനിമ തീർത്തത്. അപ്പോൾ പാഷനാണ് പ്രധാനം' ധ്യാൻ കൂട്ടിച്ചേർത്തു.

അതേസമയം, മലയാളത്തിലെ കോമഡി ചിത്രങ്ങളിൽ വേറിട്ടൊരു അനുഭവം സമ്മാനിച്ച സിനിമയായിരുന്നു കുഞ്ഞിരാമായണം. ബേസിൽ ജോസഫ് ആദ്യമായി സംവിധാനം ചെയ്‌ത ചിത്രത്തിൽ വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, നീരജ് മാധവ്, ദീപക് പറമ്പോൽ, ഹരീഷ് കണാരൻ, ബിജുക്കുട്ടൻ, മാമുക്കോയ തുടങ്ങിയ വൻ താരനിര തന്നെയാണ് അണിനിരന്നത്. അതിന് ശേഷം ഗോദ, മിന്നൽ മുരളി എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾ കൂടി ബേസിൽ ഒരുക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+