Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബേസിൽ എന്റെ വളർച്ച കണ്ട് അസൂയപ്പെട്ട് ഏതോ റൂമെടുത്ത് അടിച്ചു ഫിറ്റായി കിടപ്പാണ്'; ധ്യാനിന്റെ ട്രോൾ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ധ്യാൻ ശ്രീനിവാസൻ. ചെറിയ ചെറിയ ചിത്രങ്ങളിലൂടെ തന്റെ സ്ഥാനം നേടിയെടുത്ത ധ്യാനിന് ഇന്ന് കുടുംബ പ്രേക്ഷകരുടെ വലിയൊരു നിര തന്നെ ആരാധകരായി ഉണ്ട്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രമായ വർഷങ്ങൾക്ക് ശേഷം റിലീസായത്തിന് പിന്നിലെ പടം കണ്ടിറങ്ങിയ ധ്യാനിന്റെ ആദ്യം പ്രതികരണങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലാവുന്നത്.

ചിത്രത്തിന് ലഭിക്കുന്ന മികച്ച അഭിപ്രായങ്ങളിൽ താരം എത്രത്തോളം സന്തോഷവാനാണെന്ന് തെളിയിക്കുന്നതായിരുന്നു ഈ വീഡിയോ ദൃശ്യങ്ങൾ. തിയേറ്ററിന് പുറത്ത് ധ്യാനിനെ കാത്തിരുന്ന ഓൺലൈൻ മീഡിയ ചാനലുകൾക്ക് മുൻപിലാണ് ധ്യാൻ ചെന്ന് പെട്ടത്. ഇതിന് പിന്നാലെയാണ് ചിത്രത്തിന്റെ വിശേഷങ്ങൾ താരം പങ്കുവച്ചത്.

dhyanandbasil

വർഷങ്ങൾക്ക് ശേഷം എന്റെയൊരു പടം ഓടി എന്നായിരുന്നു തമാശ രൂപേണ ധ്യാൻ ആദ്യം പറഞ്ഞത്. പിന്നാലെ സംവിധായകനും നടനുമായ ബേസിൽ ജോസഫിനെ ട്രോളാനും ധ്യാൻ മറന്നില്ല. 'ബേസിൽ എന്റെ വളർച്ചയും പെർഫോമൻസും കണ്ട് അസൂയപ്പെട്ട് തൃശൂർ ഭാഗത്ത് ഏതോ ബാറിൽ ഇരുന്ന് മദ്യപിക്കുകയാണ്.' എന്നായിരുന്നു ധ്യാനിന്റെ ട്രോൾ.

'ബേസിലിനെ കണ്ടുകിട്ടുന്നവർ അടുത്തുള്ള പോലീസ് സ്‌റ്റേഷനിൽ അറിയിക്കണം. മകനേ മടങ്ങി വരൂ' ബേസിൽ ജോസഫ് സംവിധാനം ചെയ്‌ത കുഞ്ഞിരാമായണത്തിലെ ഫേമസ് ആയ ഡയലോഗ് ഉദ്ധരിച്ചു കൊണ്ട് ധ്യാൻ പറയുന്നുണ്ട്. ഇതിനിടെ ഇന്ന് ഇറങ്ങിയ ഫഹദ് ഫാസിൽ ചിത്രമായ ആവേശം എങ്ങനെ ഉണ്ടെന്നും ധ്യാൻ ചോദിക്കുന്നുണ്ട്.

ശരിക്കും പറഞ്ഞാൽ വർഷങ്ങൾക്ക് ശേഷമാണ് എന്റെയൊരു തിരിച്ചുവരവ്. ഐആം ഒൺലി ആസ് ഗുഡ് ആസ് മൈ ഡയറക്‌ടർ, നല്ല സംവിധായകരുടെ കൂടി വന്നാൽ നമ്മളും നന്നാവും. വലിയ വലിയ ഡയറക്ടേഴ്‌സ് വിളിക്കട്ടെ, 12 വർഷത്തിന് ശേഷം പഴയ തട്ടത്തിൽ മറയത്ത്-ഉസ്‌താദ്‌ ഹോട്ടൽ ചരിത്രം ആവർത്തിക്കുകയാണ്' ധ്യാൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

അതേസമയം, ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്‌ത ഏറ്റവും പുതിയ ചിത്രമായ വർഷങ്ങൾക്ക് ശേഷം ഇന്നാണ് തിയേറ്ററുകളിൽ എത്തിയത്. ധ്യാൻ ശ്രീനിവാസന് പുറമെ പ്രണവ് മോഹൻലാൽ, ബേസിൽ ജോസഫ്, കല്യാണി പ്രിയദർശൻ എന്നിവർക്കൊപ്പം നിവിൻ പോളിയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

മെരിലാൻഡ് സ്‌റ്റുഡിയോസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം നിർമ്മിച്ച ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയത് സംവിധായകനായ വിനീത് ശ്രീനിവാസൻ തന്നെയാണ്. നേരത്തെ ഹൃദയം നിർമ്മിച്ചതും വിശാഖ് ആയിരുന്നു. പ്രീ ബുക്കിംഗുകളിൽ ഉൾപ്പെടെ വമ്പൻ മുന്നേറ്റമാണ് ചിത്രം കാഴ്‌ചവെച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+