Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്തെങ്കിലും ഒരു കാര്യം പറഞ്ഞാൽ ഉടനെ പിടിച്ചു സംഘിയാക്കും, അത് എളുപ്പമാണ്'; ഹരീഷ് പേരടി പറയുന്നു

കേരളത്തിൽ എന്തെങ്കിലും പറഞ്ഞാൽ ഉടനെ സംഘിയാക്കുന്ന പ്രവണത നിലനിൽക്കുന്നുവെന്ന ആരോപണവുമായി നടൻ ഹരീഷ് പേരടി. അങ്ങനെ ചെയ്യുന്നത് എളുപ്പമാണെന്നും അതുകൊണ്ട് ആളുകൾ ഒടുവിൽ സംഘികളായി മാറുകയാണെന്നും നടൻ പറഞ്ഞു. മനോരമ ന്യൂസിലെ നേരെ ചൊവ്വേ എന്ന പരിപാടിയിൽ ജോണി ലൂക്കോസുമായി സംസാരിക്കവെയാണ് താരത്തിന്റെ പ്രതികരണം.

'നമ്മള്‍ എന്തെങ്കിലും ഒരു കാര്യം പറഞ്ഞാല്‍ ഉടനെ പിടിച്ചങ്ങ് സംഘിയാക്കും. അത് വളരെ എളുപ്പമാണ്. അവസാനം അതില്‍ ദുഖിക്കേണ്ടി വരും. കാരണം ഇങ്ങനെ വിളിക്കുന്നവരൊക്കെ അവസാനം ഒരു ദിവസം സംഘിയായി മാറും. അങ്ങനെ ഒരു ഉദ്ദേശം ഇല്ലാത്തവര്‍ പോലും. എന്തായാലും പേര് വീണു എന്നാല്‍ സംഘിയായേക്കാമെന്ന് കരുതും.' ഹരീഷ് പേരടി പറഞ്ഞു.

hareeshperadiactor

'അങ്ങനെ ആക്കി മാറ്റരുത് ഈ വിളി. ബിജെപിക്കും വേണമെങ്കില്‍ ഒരു നാടകം ചെയ്യാം. നിങ്ങള്‍ എന്നെ സംഘിയാക്കി എന്ന് പറഞ്ഞിട്ട്.' താരം പരിഹസിച്ചു. ദൈവത്തെ രാഷ്ട്രീയത്തില്‍ നിന്നും മാറ്റി നിര്‍ത്തുന്ന സംസ്ഥാനമാണ് കേരളം എന്ന പ്രകാശ് രാജിന്റെ പരാമര്‍ശത്തെ എതിര്‍ത്തതിന് പിന്നിൽ കൃത്യമായ കാരണമുണ്ടെന്നും ഹരീഷ് പേരടി പറഞ്ഞു.

പ്രകാശ് രാജ് നരേന്ദ്ര മോദിയെ വിമര്‍ശിച്ചതുകൊണ്ടൊന്നുമല്ല താന്‍ അത് പറഞ്ഞതെന്നും കേരളം അദ്ദേഹം ഉദ്ദേശിക്കുന്നത്ര നല്ല നാടല്ലാത്തതു കൊണ്ടാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 'നരേന്ദ്ര മോദിയെ വിമര്‍ശിച്ചതുകൊണ്ടല്ല. കേരളം നിങ്ങളുദ്ദേശിക്കുന്നത് പോലുള്ള ഒരു ലോകമല്ലെന്നും ഇവിടേയും പ്രശ്‌നങ്ങളുണ്ടെന്ന് അദ്ദേഹത്തോട് പറയേണ്ട ബാധ്യതയുള്ളതുകൊണ്ടാണ് അത്.' ഹരീഷ് പേരടി തന്റെ നിലപാട് വ്യക്തമാക്കി.

നരേന്ദ്ര മോദിയെ ആളുകള്‍ വിമര്‍ശിക്കുന്നത് താങ്കള്‍ക്കൊരു പ്രശ്‌നമല്ലേ എന്ന ചോദ്യത്തിന് മോദിയെ ധാരാളം വിമര്‍ശിക്കുന്ന ഒരാളാണ് താനെന്നായിരുന്നു ഹരീഷ് പേരടിയുടെ പ്രതികരണം. 'മോദി നല്ല കാര്യം ചെയ്‌തപ്പോള്‍ ഞാന്‍ പിന്തുണച്ചിട്ടുണ്ട്. കൊച്ചി മെട്രോ കാക്കനാട്ടേക്ക് നീട്ടുന്നു എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു. കാരണം എന്റെ വീടിന്റെ അടുത്താണ്. ഞാന്‍ അതിനെ അനുകൂലിക്കുന്നു. വന്ദേഭാരത് കേരളത്തിന് അനുവദിച്ചപ്പോള്‍ ഞാന്‍ അതിനെ അനുകൂലിക്കുന്നു. കാരണം ഏറ്റവും നല്ല കാര്യമാണ്.' താരം ചൂണ്ടിക്കാട്ടി.

'ബിജെപി ഇന്ത്യ ഭരിക്കുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ എനിക്കുമുണ്ട്. എന്നുകരുതി തൊട്ടുകൂടായ്‌മയുടെ ആവശ്യമില്ല. കാരണം ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് അത്. ചന്ദ്രയാനെ അനുമോദിച്ചുകൊണ്ടുള്ള ഒരു കുറിപ്പില്‍ എന്നെ ഒരു സംഘിയാക്കാന്‍ മറക്കരുതേ എന്ന് പറഞ്ഞിരുന്നു' ഹരീഷ് പേരാടി കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+