Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞാനൊരു സ്വതന്ത്രനായ മനുഷ്യൻ, എനിക്കൊരു പേടിയുമില്ല, ഇനിയും വിമർശിക്കും'; ഹരീഷ് പേരടി പറയുന്നു

മലയാള സിനിമയിലെ മുൻനിര താരങ്ങളിൽ ഒരാളാണ് ഹരീഷ് പേരടി. തന്റെ അഭിനയ മികവ് കൊണ്ട് പ്രേക്ഷകർക്ക് ഇടയിൽ തന്റേതായ സ്ഥാനം നേടിയ വ്യക്തിത്വം. സിനിമയ്ക്ക് പുറമേ നാടകത്തിലും സജീവമായ അദ്ദേഹം മുൻപ് നാടകത്തിലൂടെയായിരുന്നു തന്റെ അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. അടുത്ത കാലത്തായി ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി ഹരീഷ് പേരടി പ്രവർത്തിച്ചിട്ടുണ്ട്. അതിൽ ചെറുതും വലുതുമായ സിനിമകളുണ്ട്.

നിലവിൽ മലയാളത്തിന് പുറമേ അന്യഭാഷകളിലും അദ്ദേഹം സജീവമാണ്. പ്രത്യേകിച്ച് തമിഴ് സിനിമകളിലാണ് അദ്ദേഹം കൂടുതലായി വേഷമിടുന്നത്. ഇപ്പോഴിതാ ഹരീഷ് പേരടിയും വെട്രിയും പ്രധാന വേഷത്തിൽ എത്തിയ ബംപർ എന്ന ചിത്രത്തിന്റെ മലയാളം പതിപ്പ് റിലീസിന് എത്തിയിരിക്കുകയാണ്. ജനുവരി മൂന്നിനാണ് ചിത്രം പ്രദർശനത്തിന് എത്തിയത്.

hareeshperadiinterview

ചിത്രത്തിന്റെ വിശേഷങ്ങളുമായി ഹരീഷ് പേരടിയും വെട്രിയും പങ്കെടുത്ത അഭിമുഖത്തിലെ ശ്രദ്ധേയമായ ഭാഗങ്ങളാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. തന്റെ അഭിനയ ജീവിതത്തിന് പുറമേ സിനിമ സംവിധാനം ചെയ്യുന്നതിനെ കുറിച്ചും തിരക്കഥ എഴുതുന്നതിനെ കുറിച്ചുമൊക്കെ ഹരീഷ് പേരടി സംസാരിക്കുന്നുണ്ട്.

താൻ ഓരോ വിഷയത്തിലും അഭിപ്രായം രേഖപ്പെടുത്താനുള്ള കാരണവും അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി. 'നിങ്ങളുടെ മനസ് എപ്പോഴും സേഫ് സോണിൽ ഇരിക്കാനാണ് പറയുക. ആ ഭയം നിങ്ങളുടെ സേഫ് സോണിന് വേണ്ടി ഉണ്ടാക്കി വച്ച ഒരു കാര്യമാണ്. അവിടെ ഇരുന്നാൽ മതി അത് ചെയ്യണ്ട എന്ന് മാത്രമേ മനസ് നമ്മളോട് പറയൂ' ഹരീഷ് പേരടി പറയുന്നു.

'എന്തിനാണ് അവിടെ പോവുന്നത്, അവിടെ തന്നെ ഇരുന്നോളൂ എന്നേ പറയുകയുള്ളൂ. എന്നൊക്കെ നിങ്ങൾ നിങ്ങളുടെ മനസ് പറയുന്നത് കേൾക്കാതിരിക്കുന്നോ, അന്നേരമാണ് നിങ്ങൾ സ്വതന്ത്രനായ ഒരു മനുഷ്യനായി മാറുന്നത്. നിങ്ങളുടെ മനസിന്റെ ഉടമ നിങ്ങളായിരിക്കണം. മനസ് നിങ്ങളുടെ ഉടമ ആയിരിക്കുന്നിടത്തോളം നിങ്ങൾക്ക് ഈ പേടിയും മറ്റും കൊണ്ട് ജീവിക്കേണ്ടി വരും' അദ്ദേഹം പറഞ്ഞു.

'പേടിയില്ലാത്ത ഒരു സ്ഥലം എന്ന് പറയുന്നത് മനോഹരമായ സ്വാതന്ത്ര്യത്തിന്റെ ഒരു സ്ഥലമാണത്. ഞാൻ മാത്രമല്ല കേട്ടോ വേറെയും ആളുകളുണ്ട് അങ്ങനെ. തുറന്ന് പറച്ചിലുകൾ മാത്രമല്ല ഞാൻ പറയുന്നത്, സാധാരണ ജീവിതത്തിൽ തന്നെ നിങ്ങൾ പിന്തുടരേണ്ട ചില കാര്യങ്ങളാണത്. അങ്ങനെയെങ്കിൽ മാത്രമേ നിങ്ങൾക്ക് ജീവിതത്തിൽ ഒരു രസമുണ്ടാകൂ' ഹരീഷ് പേരടി മനസ് തുറന്നു.

ഈ വർഷം ചില പ്രഖ്യാപനങ്ങൾ ഉണ്ടാവുമെന്നും ഹരീഷ് പേരടി പറഞ്ഞു. സംവിധാനം മാത്രമല്ല മറ്റ് മേഖലകളിലേക്ക് കൂടിയുള്ള ചില പ്രഖ്യാപനങ്ങൾ ഉണ്ടാവും. ആരും ഇൻസ്പെയർ ചെയ്‌തിട്ടൊന്നുമല്ല. അങ്ങനെ എത്തിപ്പെടുകയാണ് ഇവിടെയൊക്കെയെന്നും ഹരീഷ് പേരടി പറയുന്നു. മലയാളികൾ തീർച്ചയായും കാണേണ്ട ഒരു തമിഴ് സിനിമയാണ് ബംപർ എന്നും അദ്ദേഹം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+