'ഇന്നേവരെ മദ്യപിച്ചിട്ടില്ല, കൂട്ടുകാർ തലവഴി മദ്യം ഒഴിച്ചിട്ടുണ്ട് എന്നിട്ടും..'; മനസ് തുറന്ന് ഇടവേള ബാബു
മലയാള സിനിമയിൽ അധികം ചിത്രങ്ങൾ അഭിനയിച്ചിട്ടില്ലെങ്കിലും എല്ലാവർക്കും പരിചിതമായ ഒരുപേരാണ് ഇടവേള ബാബുവിന്റേത്. നടീനടൻമാരുടെ സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറിയായി വർഷങ്ങളായി പ്രവർത്തിച്ചു വരികയാണ് ഇടവേള ബാബു. ഇതിനിടയിൽ ചെറുതല്ലാത്ത വേഷങ്ങളിലും താരം ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട്.
ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് താരം. ജീവിതത്തിൽ ഒരിക്കലും മദ്യപിച്ചിട്ടില്ലെന്നും, പോലീസുകാരനായ തന്റെ അച്ഛന്റെ സ്വാധീനം പലപ്പോഴും ജീവിതത്തിൽ പ്രകടമാണെന്നും ബാബു പറയുന്നു. മദ്യപാനം തെറ്റാണെന്ന് ഒരിക്കലും പറയില്ലെന്നും, സുഹൃത്തുക്കൾ കൂടുതലും മദ്യപിക്കുന്ന ആളുകളാണെന്നും ഇടവേള ബാബു പറയുന്നു.

'ഇത് വലിയ ക്രെഡിറ്റ് ആയി പറയുന്നതല്ല, ഞാൻ മദ്യപിക്കാറില്ല. എന്റെ അച്ഛൻ മദ്യപിക്കാത്ത ആളായിരുന്നു. പോലീസിൽ ആയിരുന്നു, പക്കാ വെജിറ്റേറിയൻ. കുറെയധികം ക്വാളിറ്റി ഒക്കെയുള്ള ഒരു മനുഷ്യനായിരുന്നു അദ്ദേഹം. ബസിൽ മാത്രമേ അദ്ദേഹം യാത്ര ചെയ്യുകയുള്ളൂ. അത് എവിടെയൊക്കെയോ എന്റെ മനസിലും കയറിയിട്ടുണ്ട്, അത് ഇപ്പോഴും ഫോളോ ചെയ്യുന്നുവെന്ന് മാത്രം.' താരം പറഞ്ഞു.
'മദ്യപാനം തെറ്റാണെന്നല്ല. നിന്റെ സ്വന്തം പൈസകൊണ്ട് നിനക്ക് മദ്യപിക്കാം, സിഗരറ്റ് വലിക്കാം എന്നാണ് അച്ഛൻ പറയാറുള്ളത്. പിന്നെ സ്വന്തം പൈസ ആയപ്പോഴും എനിക്ക് മദ്യപിക്കാൻ ഇതുവരെ തോന്നിയിട്ടില്ല. എന്റെ എല്ലാ സുഹൃത്തുക്കളും മദ്യപാനികളാണ്. ഞാൻ എല്ലാ ബാറിലും കയറും. അവിടെ പോയി നല്ല ഭക്ഷണമോ, സോഡയോ ഒക്കെ കഴിക്കും. എന്നെ കുടിപ്പിക്കാൻ വേണ്ടി തലയിലൂടെ ഒഴിച്ചിട്ടുണ്ട് കൂട്ടുകാർ. പക്ഷെ ഞാൻ കുടിച്ചിട്ടില്ല.' ഇടവേള ബാബു പറയുന്നു.
'ചില സുഹൃത്തുക്കൾ പറയും മൂന്നെണ്ണം കഴിയുമ്പോൾ ഓർമ്മിപ്പിക്കണം എന്ന്, എന്നാൽ ഓർമ്മിപ്പിച്ചാൽ പിന്നെ കേൾക്കുക തെറിയാണ്. ചിലരുണ്ട് അവരുടെ ഭാര്യമാരുടെ വിളി സഹിക്കാതെ വരുമ്പോൾ എന്റെ പേര് പറയും. കാരണം എന്റെ പേര് കേൾക്കുമ്പോൾ അവർ ശാന്തമാകും, ഞാൻ മദ്യപിക്കാറില്ലല്ലോ' ബാബു പറഞ്ഞു.
'ഇപ്പോഴും എനിക്ക് മദ്യപിക്കാൻ തോന്നാറില്ല. ചില യാത്രകൾ കഴിഞ്ഞുവരുമ്പോൾ എന്റെ കൈയിൽ കുപ്പികൾ ഉണ്ടാകും. പക്ഷെ ഞാൻ അത് തൊടാറില്ല. ഞാൻ അത് ആർക്കെങ്കിലും ഒക്കെ കൊടുക്കും. ഞാൻ മദ്യപാനി ആണെന്ന് ആളുകൾ തെറ്റിദ്ധരിക്കും. എന്റെ കുംഭ കാണുമ്പൊൾ ഞാൻ നല്ല ബിയർ അടി ആണെന്ന് ആളുകൾ പറയുന്നത് കേൾക്കാം.' താരം വ്യക്തമാക്കി.
'എതെങ്കിലും ഒരു സിനിമയിലെ ഷോട്ടിന് പോലും ഞാൻ ഇത് കൈ കൊണ്ട് തൊട്ടിട്ടുള്ള ആളല്ല. ഞാൻ സിഗരറ്റ് വലിക്കുന്ന സീൻ ഉണ്ടെങ്കിൽ പുക അകത്തേക്ക് എടുക്കാറില്ല. അത് പുറത്തേക്ക് കളയുന്ന ആളാണ്. ഈ ലോകം മുഴുവൻ സഞ്ചരിക്കാൻ ഭാഗ്യം കിട്ടിയിട്ടുള്ള ആളാണ് ഞാൻ. എന്റെ വയർ ഐശ്വര്യമായിട്ടാണ് ഞാൻ കാണുന്നത്' ഇടവേള ബാബു കൂട്ടിച്ചേർത്തു.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications