Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞാൻ നല്ല പുളിച്ച തെറിയങ്ങോട്ട് പറഞ്ഞു, അപ്പോഴേക്ക് ജീത്തു ഭായ് ചെവി പൊത്തി'; കലാഭവൻ ഷാജോൺ

മലയാളികളുടെ പ്രിയങ്കരനായ താരമാണ് കലാഭവൻ ഷാജോൺ. ഒരു ഹാസ്യതാരമായി സിനിമാ ജീവിതം ആരംഭിച്ച ഷാജോൺ ഇപ്പോൾ ഗൗരവമേറിയ വേഷങ്ങളും വില്ലൻ കഥാപാത്രങ്ങളും തന്മയത്വത്തോടെ അവതരിപ്പിക്കുന്നവരിൽ മുന്നിരയിലുണ്ട്. മിമിക്രിയിൽ നിന്ന് സിനിമയിലെത്തിയ ഒട്ടേറെ നടന്മാരിൽ ഒരാൾ കൂടിയായ ഷാജോണിന് വളരെ നല്ല വേഷങ്ങൾ നൽകിയ സംവിധായകനാണ് ജീത്തു ജോസഫ്.

ഇപ്പോഴിതാ മൈ ബോസ് എന്ന ചിത്രത്തിന്റെ ഷൂട്ടിനിടയിൽ സംഭവിച്ച ഒരു രസകരമായ കാര്യം ഓർത്തെടുക്കുകയാണ് കലാഭവൻ ഷാജോൺ. ജീത്തു ജോസഫ് സംവിധാനം ചെയ്‌ത് ദിലീപ്-മംമ്ത സൂപ്പർതാര ജോഡി ഒന്നിച്ച ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് കലാഭവൻ ഷാജോൺ ആയിരുന്നു. ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് ഷാജോൺ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്.

jeethushajon

ചിത്രത്തിലെ ബക്കറ്റ് ചവുട്ടിപൊളിക്കുന്ന സീനിനെ കുറിച്ചായിരുന്നു ഷാജോൺ മനസ് തുറന്നത്. ആ സീനിൽ സൗണ്ട് എഫക്ട് ആണ് ഉപയോഗിച്ചതെന്ന് താരം പറയുന്നു. സീനിൽ ഷാജോൺ ദേഷ്യത്തോടെ തെറി പറയുന്ന ഒരു ഭാഗവുമുണ്ടായിരുന്നു. ഇതിൽ ശരിക്കും തെറി പറഞ്ഞിട്ടുണ്ടെന്നും പിന്നീട് അത് മ്യൂട്ട് ചെയ്‌ത്‌ കളയുകയും ആണുണ്ടായതെന്നും ഷാജോൺ പറയുന്നു.

ബാത്റൂമിന് അകത്ത് കയറി പറയുന്ന സീൻ മ്യൂട്ട് ചെയ്യുമെന്നും ഇവിടെ എന്താണ് ഷാജോൺ പറയുകയെന്നും ജീത്തു ജോസഫ് ചോദിച്ചു. തെറി പറയുമെന്ന് മറുപടി നൽകിയതായി ഷാജോൺ പറഞ്ഞു. ഷാജോൺ തെറി പറയുമോ എന്നായിരുന്നു ജീത്തു ജോസഫ് അപ്പോൾ ചോദിച്ചത്. അതിന് മറുപടിയായി താൻ തെറി പറഞ്ഞുവെന്നും ഷാജോൺ വ്യക്തമാക്കി.

'ബക്കറ്റ് ചവുട്ടിപ്പൊട്ടിക്കുന്ന സീൻ അതിൽ ഉണ്ടായിരുന്നു. അത് ബാത്റൂമിന്റെ അകത്താണല്ലോ. അവിടെ സൗണ്ട് എഫെക്ട് ആണ് കൊടുത്തിരുന്നത്. ഡബ്ബ് ചെയ്‌തപ്പോഴായിരുന്നു തമാശ. ഈ പറയുന്നതൊക്കെ മ്യൂട്ട് ചെയ്യുകയും വേണം. അപ്പോൾ ജീത്തു ഭായ് എന്നോട് ചോദിച്ചു എന്ത് പറയും ഷാജോണേ എന്ന്. ഞാൻ പറഞ്ഞു തെറി പറയാമെന്ന്' ഷാജോൺ വിവരിച്ചു.

'ഷാജോണിന് തെറി പറയാനൊക്കെ അറിയാമോ എന്നായിരുന്നു ജീത്തു ഭായ് ചോദിച്ചത്. എന്നാൽ പിടിച്ചോ എന്ന് പറഞ്ഞ് ഞാൻ നല്ല പുളിച്ച തെറിയങ് പറഞ്ഞു. ജീത്തു ഭായ് ചെവി പൊത്തിയിരിക്കുകയാണ്. മതി നിർത്ത് ഇത് എന്ത് ചെയ്യുമെന്ന് ചോദിച്ചപ്പോൾ മ്യൂട്ട് ഇട്ടാൽ പോരെ എന്ന് ഞാൻ തിരിച്ചു ചോദിച്ചു.അങ്ങനെ കുറേ ഭാഗം മ്യൂട്ട് ചെയ്‌തു' ഷാജോൺ കൂട്ടിച്ചേർത്തു.

മൈ ബോസ് മാത്രമല്ല, ഷാജോണിന്റെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവായ സഹദേവൻ എന്ന പോലീസ് കഥാപാത്രം ദൃശ്യത്തിലൂടെ നൽകിയതും ജീത്തു ജോസഫ് ആയിരുന്നു. ഷാജോണിന്റെ കരിയർ ഗ്രാഫ് തന്നെ മാറ്റിയ ചിത്രമായിരുന്നു അത്. എന്നാൽ 2021ൽ പുറത്തിറങ്ങിയ ദൃശ്യം രണ്ടാം ഭാഗത്തിൽ ഷാജോൺ അഭിനയിച്ചിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+