Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിവ്യ എന്റെ അമ്മയെ പോലെ, വിമർശിക്കുന്നവർ അവരുടെ ഭാര്യമാരെ എങ്ങനെയാണ് നോക്കുന്നത്?'; ക്രിസ് വേണുഗോപാൽ

അടുത്തിടെയാണ് സീരിയൽ അഭിനേതാക്കളായ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും തമ്മിൽ വിവാഹിതരായത്. ഈയിടെ നടന്ന താരവിവാഹങ്ങളിൽ ഏറെ വാർത്തകളിൽ ഇടം നേടിയതായിരുന്നു ഇവരുടെ കല്യാണം. അതിന് പ്രധാന കാരണമായതാവട്ടെ ക്രിസ് വേണുഗോപാലിന്റെ രൂപവും അദ്ദേഹത്തിന്റെ പ്രായത്തെ കുറിച്ചുള്ള തെറ്റിദ്ധാരണയുമാണ്. ഓൺലൈൻ മാധ്യമങ്ങൾ ഉൾപ്പെടെ ഇവരുടെ വിവാഹം ആഘോഷമാക്കിയിരുന്നു.

കൂടാതെ ഇവർക്കെതിരെ കടുത്ത വിമർശനവും ഉയർന്നിരുന്നു. ദിവ്യയെ വിമർശിച്ചു കൊണ്ടായിരുന്നു കൂടുതൽ കമന്റുകളും വന്നത്. പണത്തിന് വേണ്ടി സ്വന്തം അച്ഛന്റെ പ്രായമുള്ള ആളെ വിവാഹം ചെയ്‌തു എന്നായിരുന്നു ആരോപണം. കൂടാതെ ഇരുവരുടെയും വിവാഹ ജീവിതം അധികനാൾ നീണ്ടുനിൽക്കില്ലെന്നും ചിലർ അഭിപ്രായപ്പെട്ടിരുന്നു.ഇതിനൊക്കെയും തക്കതായ മറുപടിയുമായി താരങ്ങൾ തന്നെ രംഗത്ത് വന്നതാണ്.

divyasreedharkrissvenugopal

ഇപ്പോഴിതാ വിവാഹം കഴിഞ്ഞ് നാല് മാസത്തിന് ശേഷം തങ്ങളുടെ കുടുംബ ജീവിതത്തെ കുറിച്ച് മനസ് തുറക്കുകയാണ് ദിവ്യ ശ്രീധറും ക്രിസ് വേണുഗോപാലും. ഇരുവർക്കും ഇടയിലെ സ്നേഹ ബന്ധത്തെ കുറിച്ചും വിമർശകരുടെ മോശം കമന്റുകളെ കുറിച്ചുമൊക്കെ അവർ സംസാരികുന്നുണ്ട്. ദിവ്യ തന്റെ അമ്മയെ പോലെ തന്നെയാണെന്നാണ് ക്രിസ് പറയുന്നത്. ജിഞ്ചർ മീഡിയ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇവർ ഇക്കാര്യം വെളിപ്പെടുത്തിയത്.

നാല് മാസത്തിന് ശേഷം അന്നത്തേതിനേക്കാളും ഹാപ്പിയാണെന്നാണ് ദിവ്യ പറയുന്നത്. അന്ന് ഇന്റർവ്യൂ വരുന്ന സമയത്ത് എന്തൊക്കെയാണ് വരാൻ പോവുന്നതെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. കല്യാണം നടന്ന് കൊണ്ടിരിക്കുന്ന സമയത്ത് തന്നെ പൂജാരിക്ക് യുഎസിൽ നിന്നും സിംഗപ്പൂരിൽ നിന്നും ഒക്കെ കോൾ വന്നിരുന്നു. അപ്പോഴാണ് ഞങ്ങൾ എയറിലായി എന്ന് മനസിലാക്കിയത്; ക്രിസ് പറയുന്നു.

ദേവദാസി കല്യാണം എന്നൊക്കെ ചില സോഷ്യൽ മീഡിയാസിൽ കണ്ടു. പക്ഷേ ഞങ്ങളെ സ്നേഹിക്കുന്നവർ എഴുതുന്നത് കാണുമ്പോൾ ഞങ്ങൾക്കുള്ള അംഗീകാരം നാല് മാസം കൊണ്ട് ജനങ്ങളിൽ കിട്ടിയെന്ന് മനസിലാക്കിയപ്പോൾ സന്തോഷം. യൂട്യൂബേഴ്‌സ് തന്നെ ഇവരുടെ ഡിവോഴ്‌സ് കഴിഞ്ഞുവെന്നൊക്കെ തോന്നിവാസം എഴുതിവിട്ടത് കണ്ടിരുന്നു; ക്രിസ് വേണുഗോപാൽ തുടർന്നു.

ഈ നാല് മാസം കൊണ്ട് എന്താണ് സോഷ്യൽ മീഡിയ എത്രത്തോളം അവർക്ക് കള്ളങ്ങൾ എഴുതി വിടാൻ കഴിയുമെന്നൊക്കെ മനസിലാക്കി. കമന്റുകളിൽ ആളുകൾക്ക് എത്രത്തോളം തറയാവാൻ പറ്റും, എത്ര മോശമാവാൻ പറ്റുമെന്നെല്ലാം ഞങ്ങൾ കണ്ടു. ഇതിൽ കൂടുതൽ ഇനി പോവാനില്ല. കൂടുതലും പറയുന്ന ഭാഷ എവിടെ നിന്നാണെന്ന് എനിക്കറിയാം. കൂടുതലും ഫേക്ക് ഐഡികളിൽ നിന്നാണ് ഇത്തരം കമന്റുകൾ കാണാറുള്ളത്.

എല്ലാവർക്കും ഒരു ലവ് ലാങ്ക്വേജ് ഉണ്ടാവും. ഈ കമന്റ് ചെയ്യുന്ന ആളുകൾക്ക് അതെന്താണെന്ന് പോലും അറിയില്ല, ആകെ അറിയുന്നത് തെറി ലാങ്ക്വേജ് മാത്രമാണ്. ഇപ്പോഴും കോഴിയുടെ കണ്ണ് കുറുക്കന്റെ കൂട്ടിൽ ആണെന്നാണ് ചിലർ പറയുന്നത്. അവൾ എന്റെ ഭാര്യയാണ്, ഞാൻ അവളുടെ ഭർത്താവും അല്ലാതെ കോഴിയും കുറുക്കനും ഒന്നുമല്ല. ഞാൻ എന്റെ ഭാര്യയെയാണ് നോക്കുന്നത്, ഈ പറയുന്നവർ അവരുടെ ഭാര്യമാരെ എങ്ങനെയാണാവോ നോക്കുന്നത്, പാവം.

എനിക്ക് കിട്ടിയ ഏറ്റവും വലിയൊരു ഭാഗ്യം എന്താണെന്ന് വച്ചാൽ ദിവ്യ എന്റെ അമ്മയെ പോലെ തന്നെയാണ്. എന്റെ അമ്മ എങ്ങനെയാണോ അതുപോലെ തന്നെ. ശരിക്കും എനിക്കിപ്പോൾ രണ്ട് അമ്മമാർ ഉണ്ടെന്ന് പറയാം. ഞാൻ വലിയ പുണ്യം ചെയ്തൊരാളാണ്. അമ്മയെ ഇത്രകാലം ഞാൻ ഒരുപാട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ നോക്കി നടന്നിട്ടില്ല, അതുപോലെയാണ് ദിവ്യയും; ക്രിസ് വേണുഗോപാൽ കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+