Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആർഎസ്എസ് ശാഖകൾ സിനിമയിൽ കാണിക്കാൻ പാടില്ലെന്നത് അംഗീകരിക്കാൻ കഴിയില്ല'; തുറന്നടിച്ച് മുരളി ഗോപി

എന്തുകൊണ്ട് സിനിമകളിൽ ആർഎസ്എസ് ശാഖകൾ കാണിച്ചുകൂടാ എന്ന ചോദ്യവുമായി നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. സിനിമയിൽ ആർഎസ്എസ് ശാഖ കാണിക്കാൻ പാടില്ലെന്ന് പറയുന്നത് തനിക്ക് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇനിയും തന്റെ സിനിമകളിൽ ആർഎസ്എസ് ശാഖകൾ കാണിക്കുമെന്നും മുരളി ഗോപി പറഞ്ഞു.

മുരളി ഗോപിയുടെ സിനിമകളിൽ തുടർച്ചയായി ആർഎസ്എസ് സിംബലുകളും, ശാഖയുടെ ദൃശ്യങ്ങളും ഉൾപ്പെടെ പ്രത്യക്ഷപ്പെടുന്നതിനെ കുറിച്ചുള്ള ചോദ്യത്തിൽ പ്രതികരിക്കുകയായിരുന്നു താരം. എന്നാൽ ഇതിന് പിന്നിൽ മറ്റ് വിഷയങ്ങൾ ഒരുപാട് ഉണ്ടെന്നാണ് മുരളി ഗോപി നൽകിയ മറുപടി.

muraligopyrssshakha

'അസഹിഷ്‌ണുതയ്ക്ക് എതിരായി പോരാട്ടം നടത്തുന്നവർ പോലും അസഹിഷ്‌ണുത കാണിക്കുന്നവരാണ് എന്നതാണ് ഇന്നത്തെ കാലം. ഈ അടുത്ത കാലത്ത് എന്ന സിനിമയിൽ ആർഎസ്എസ് ശാഖ ഞാൻ കാണിച്ചു. ആർഎസ്എസ് ശാഖ കാണിച്ചാൽ എങ്ങനെയാണ് അതൊരു ശാഖാ സിനിമ ആവുന്നത്. ശാഖ കാണിക്കാനേ പാടില്ല എന്നുള്ളത് ഞാനൊരിക്കലും അംഗീകരിക്കില്ല.' മുരളി ഗോപി പറയുന്നു.

'ജനാധിപത്യ രാഷ്ട്രത്തിലാണ് ജീവിക്കുന്നത്. ഞാനൊരുപാട് കണ്ടിട്ടുണ്ട് ഈ ശാഖകൾ. അപ്പോഴൊക്കെയും ഞാൻ ചിന്തിച്ചിട്ടുണ്ട്. ഇതൊരു ഭാഗമാണ് നമ്മുടെ സമൂഹത്തിന്റെ. അതിനെ അഡ്രസ് ചെയ്യാതെ പോവുമ്പോഴാണ് അത് കൂടുതൽ ശക്തി പ്രാപിക്കുന്നത്. അന്ന് ഭയങ്കരമായ എതിർപ്പ് വന്നു, കാണിച്ചുവെന്ന് പറഞ്ഞുകൊണ്ട്. ഞാൻ പറയുന്നു ഇനിയും കാണിക്കുമെന്ന്' മുരളി ഗോപി ചൂണ്ടിക്കാട്ടി.

'അവരെ മാറ്റി നിർത്തുകയോ അവരെ മനുഷ്യരായി കണക്കാക്കാതെയോ അല്ല ഈ പോരാട്ടം നടത്തേണ്ടത്. ആദ്യം മനുഷ്യരായി കണക്കാക്കണം എന്നിട്ട് വേണം വിമർശിക്കാൻ. തികഞ്ഞ ഗാന്ധിയൻ ആശയമാണ് ഞാൻ ഈ പറയുന്നത്. ഞാൻ വലതുപക്ഷ രാഷ്ട്രീയത്തിന് എതിരാണ്. ഞാൻ ഹിന്ദുത്വ രാഷ്ട്രീയത്തിന് എതിരാണ്. അവരെ മനുഷ്യരായി കണ്ടുകൊണ്ട് തന്നെയാണ് ആ എതിർപ്പുള്ളത്' അദ്ദേഹം പറഞ്ഞു.

പരിഹാസത്തില്‍ നിന്നും വെറുപ്പില്‍ നിന്നും വലതുപക്ഷം ശക്തി പ്രാപിക്കുകയേയുള്ളൂവെന്നും മുരളി ഗോപി ചൂണ്ടിക്കാട്ടി. ലോകചരിത്രം നോക്കിയാല്‍ അത് മനസിലാകും. ഇവിടുത്തെ ഇടതുപക്ഷം എന്ന് പറയുന്നവരുടെ പിന്തുണ വേണമെങ്കില്‍ അങ്ങനെ ചെയ്‌തേ പറ്റൂ എന്നാണെങ്കില്‍ ഞാനത് ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, താൻ തിരക്കഥ എഴുതിയ ചിത്രങ്ങളിലൂടെ കൃത്യമായ രാഷ്ട്രീയം പറയാൻ ശ്രമിച്ച വ്യക്തിയാണ് മുരളി ഗോപി. പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഇറങ്ങിയ ടിയാൻ പോലെയുള്ള ചിത്രങ്ങളും രാഷ്ട്രീയ-സാമൂഹ്യ പശ്ചാത്തലങ്ങളെ കൃത്യമായി അടയാളപ്പെടുത്തിയവ കൂടിയായിരുന്നു. അതിൽ തന്നെ ഈ അടുത്ത കാലത്തും ലെഫ്റ്റ് റൈറ്റ് ലെഫ്റ്റും ഉൾപ്പെടെ ഇടതുപക്ഷത്തിന്റെ കടുത്ത വിമർശനങ്ങൾക്ക് വിധേയമാവുകയും ചെയ്‌തിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+