'നല്ല കണ്ടന്റുള്ള ജയ് ഭീമിനെ ഒഴിവാക്കി അവർ കശ്‌മീർ ഫയൽസിന് അവാർഡ് കൊടുത്തു'; തുറന്നടിച്ച് പ്രകാശ് രാജ്
ദേശീയ ചലച്ചിത്ര പുരസ്‌കാര നിർണയത്തിനെതിരെ ആഞ്ഞടിച്ച് നടൻ പ്രകാശ് രാജ്. കഴിഞ്ഞ വർഷം മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള അവാർഡ് കശ്‌മീർ ഫയൽസിന് നൽകിയ നടപടിക്കെതിരെയാണ് പ്രകാശ് രാജിന്റെ വിമർശനം. സൂര്യ നായകനായ ജയ് ഭീം എന്തുകൊണ്ട് തഴഞ്ഞുവെന്നും താരം ചോദിച്ചു.
നരേന്ദ്ര മോദി സർക്കാരിനെയും ബിജെപിയെയും പലപ്പോഴും വിമർശനത്തിന്റെ മുൾമുനയിൽ നിർത്താറുള്ള പ്രകാശ് രാജ് തിരഞ്ഞെടുപ്പ് കാലത്തും മോദിയുടെ കടുത്ത വിമർശകനായിരുന്നു. അത് തുടരുന്നതിനിടെയാണ് ഇപ്പോൾ കഴിഞ്ഞ വർഷത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാര നിർണയത്തിലെ തന്റെ അഭിപ്രായ വ്യത്യാസം പ്രകാശ് രാജ് തുറന്നുപറഞ്ഞത്.

കണ്ടന്റ് കൊണ്ട് ഏറെ മെച്ചപ്പെട്ട ജയ് ഭീം പോലെയുള്ള ചിത്രത്തെ തഴഞ്ഞുകൊണ്ട് കശ്‌മീർ ഫയൽസ് പോലെയുള്ള പ്രോപഗണ്ട സിനിമകൾക്ക് അവാർഡ് നൽകിയ നടപടി തെറ്റായിരുന്നു എന്നാണ് താരം പറയുന്നത്. തമിഴ് ചാനലായ സിനി ഉലഗത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രകാശ് രാജ് തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്.
രാജ്യത്തിന്റെ ഐക്യം മുറുകെ പിടിക്കാൻ വേണ്ടി നൽകുന്ന മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള പുരസ്‌കാരം ജയ് ഭീമിനാണോ, കശ്‌മീർ ഫയൽസിനാണോ നൽകേണ്ടത് എന്നായിരുന്നു പ്രകാശ് രാജിന്റെ ചോദ്യം. മോദിയെ രാജാവ് (മന്നർ) എന്നാണ് പ്രകാശ് രാജ് വിശേഷിപ്പിച്ചത്. തന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ രാജാവ് സിനിമയെ കൂട്ടുപിടിക്കുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
'ഒരു നടൻ എന്ന നിലയിലും സാമൂഹ്യ പ്രവർത്തകൻ എന്ന നിലയിലും വളരെയേറെ വിഷമം തോന്നിയത് കഴിഞ്ഞ വർഷത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാര നിർണയത്തിൽ ആയിരുന്നു. മികച്ച ദേശീയോദ്ഗ്രഥന സിനിമയ്ക്കുള്ള അവാർഡ്, അതായത് രാജ്യത്തിന്റെ ഐക്യം മുറുകെ പിടിക്കുന്ന ചിത്രത്തിനുള്ള അവാർഡ് അവർ കശ്‌മീർ ഫയൽസിനാണ് നൽകിയത്' അദ്ദേഹം പറഞ്ഞു.
'ഭരണഘടന, സമത്വം എന്നിവയെ കുറിച്ച് പറയുന്ന ജയ് ഭീമിനെ മാറ്റി നിർത്തിയാണ് രാജാവ് ഈ പ്രോപഗണ്ട സിനിമയ്ക്ക് അവാർഡ് കൊടുത്തത്. അവർ തന്നെ പൈസ മുടക്കി എടുത്തിട്ട് അവർ തന്നെ അവാർഡ് കൊടുക്കുന്നത് പോലെയാണ് ഇത്. അവർ കശ്‌മീർ ഫയൽസ് ചെയ്യുന്നു, മൂന്നര ലക്ഷം സ്ത്രീകൾ ഐഎസിൽ ചേർന്നെന്ന് പറഞ്ഞ് കേരള സ്‌റ്റോറി ചെയ്യുന്നു. ഒടുവിൽ വിഷയം കോടതിയിൽ എത്തുമ്പോൾ തടിയൂരുന്നു'അദ്ദേഹം പരിഹസിച്ചു.
കർണാടക ഇലക്ഷന് പ്രചരണത്തിന് വേണ്ടി വന്നപ്പോൾ രാജാവ് പറഞ്ഞത് എല്ലാവരും കേരള സ്‌റ്റോറി കാണൂ എന്നാണ്. വികസനത്തെ കുറിച്ച് പോലും ഒരക്ഷരം സംസാരിച്ചില്ല. കേരള സ്‌റ്റോറിയുടെ പിആർ വർക്ക് ഏറ്റെടുത്തത് പോലെയായിരുന്നു രാജാവിന്റെ പെരുമാറ്റം; പ്രകാശ് രാജ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ചു.
അതേസമയം, തമിഴ്, മലയാളം, കന്നഡ, തെലുഗു, ഹിന്ദി എന്നിങ്ങനെ ഒട്ടുമിക്ക മെയിൻ സ്ട്രീം സിനിമയുടെ എല്ലാ ഭാഷകളിലും ഒരുപോലെ അഭിനയ മികവ് തെളിയിച്ച പ്രകാശ് രാജ് വ്യക്തി ജീവിതത്തിൽ തന്റെ നിലപാടുകൾ തുറന്നു പറഞ്ഞുകൊണ്ട് വ്യത്യസ്‌തത പുലർത്തിയ ആൾ കൂടിയാണ്. നിരന്തരം മോദിയേയും ബിജെപിയെയും വിമർശിക്കാറുള്ള അദ്ദേഹം നേരത്തെയും കശ്‌മീർ ഫയൽസ്, കേരള സ്‌റ്റോറി എന്നീ ചിത്രങ്ങൾക്ക് എതിരെ രംഗത്ത് വന്നിരുന്നു.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം












Click it and Unblock the Notifications