Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്റെ ഒരു സിനിമയും ആലി കണ്ടിട്ടില്ല, മകളെ ആദ്യമായി കാണിക്കുക ഈ ചിത്രം'; പൃഥ്വിരാജ് പറയുന്നു

മലയാളത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ വിഖ്യാതമായ നോവലായിരുന്നു ബെന്യാമിൻ രചിച്ച 'ആടുജീവിതം'. ഒന്നര പതിറ്റാണ്ടോട് അടുക്കുമ്പോഴും ഈ നോവലിന്റെ പ്രസക്തി കുറഞ്ഞിട്ടില്ലെന്ന് മാത്രമല്ല ഇപ്പോൾ അതിനെ ആസ്‌പദമാക്കി കൊണ്ട് പുറത്തിറങ്ങുന്ന ചിത്രത്തിന്റെ പേരിൽ വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്. ബ്ലെസി ഒരുക്കുന്ന ചിത്രത്തിൽ തെന്നിന്ത്യയിലെ തന്നെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളായി മാറുന്ന പൃഥ്വിരാജ് സുകുമാരനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

മാർച്ച് 28ന് ആടുജീവിതം റിലീസ് നടത്താൻ ഇരിക്കെ ചിത്രവുമായി ബന്ധപ്പെട്ട ഒരു വാർത്താ സമ്മേളനത്തിൽ നടൻ പൃഥ്വിരാജ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറൽ ആയി കൊണ്ടിരിക്കുന്നത്. തന്റെ മകളായ അലംകൃതയെ ഇതുവരെ തന്റെ സിനിമകൾ ഒന്നും കാണിച്ചിട്ടില്ലെന്ന് പറഞ്ഞ പൃഥ്വി അതിന്റെ കാരണവും പൊതുമധ്യത്തിൽ വെളിപ്പെടുത്തുകയുണ്ടായി.

prithvirajdaughteralankrita

'ഞാൻ എന്റെ മകൾക്ക് എന്റെ ഒരു സിനിമയും ഇതുവരെ കാണിച്ചു കൊടുത്തിട്ടില്ല. പക്ഷേ ആദ്യമായി എന്റെ മകളെ കാണിക്കുന്ന സിനിമ അത് ആടുജീവിതം ആയിരിക്കും. കുടുംബവുമായി പോയി സിനിമ കാണണം എന്നൊക്കെ ഞാൻ ആളുകളോട് പറയുമ്പോൾ പലരും എന്നോട് ചോദിക്കാറുണ്ട് നിങ്ങൾ മകളെ എന്തുകൊണ്ടാണ് സിനിമ കൊണ്ടുപോയി കാണിക്കാത്തതെന്ന്' പൃഥ്വി മനസ് തുറന്നു.

'അവൾക്ക് 9 വയസേയുള്ളൂ. അവളെന്റെ സിനിമ കാണുമ്പോൾ അച്ഛൻ സ്ക്രീനിൽ വന്നു എന്ന രീതിയിലേ കാണൂ. അതുകൊണ്ടാണ് ഇതുവരെ സിനിമ കാണിക്കാതിരുന്നത്. പക്ഷേ ഈ സിനിമ ഞാനവളെ അഭിമാനത്തോടെ കാണിക്കും. ഈ സിനിമ കാണുമ്പോൾ അവൾക്കു മനസിലാവും അവളുടെ അച്ഛൻ ഒരു ആക്‌ടർ ആണെന്നും, ഒരു ആക്‌ടർ എന്നാൽ എന്താണ് അർത്ഥമാക്കുന്നതെന്നും" പൃഥ്വിരാജ് മറുപടി നൽകി.

മുൻപും പൃഥ്വിരാജ് മകളെ എന്ത് കൊണ്ട് സിനിമ കാണിക്കുന്നില്ല എന്ന ചോദ്യത്തോട് പ്രതികരിച്ചിരുന്നു. "എന്റെ ഒരു സിനിമയും മകൾ ഇതുവരെ കണ്ടിട്ടില്ല. അത് വേറൊന്നും കൊണ്ടല്ല. അവൾ കാണുന്ന കണ്ടന്റ്, പ്രോഗ്രസീവ്ലി അതിലേക്ക് അവതരിപ്പിക്കപ്പെടണം എന്നൊരു ആഗ്രഹം എനിക്കും സുപ്രിയയ്ക്കുമുണ്ട്," എന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്.

അതേസമയം, മലയാള സിനിമയുടെ ബെഞ്ച്മാർക്കായി ലോകത്തിന് മുൻപിൽ അവതരിപ്പിക്കപ്പെടുമെന്ന് സിനിമാ പ്രേമികൾ വിശ്വസിക്കുന്ന ആടുജീവിതം ഈ മാസം തിയേറ്ററുകളിൽ എത്തും. പൃഥ്വിരാജിന് പുറമെ ഒരുപിടി മലയാളി താരങ്ങളും വിദേശ താരങ്ങളും സിനിമയുടെ ഭാഗമായിരുന്നു. ഈ ചിത്രത്തിന് വേണ്ടി പൃഥ്വിരാജ് ശാരീരികമായി നടത്തിയ തയ്യാറെടുപ്പുകൾ വലിയ രീതിയിൽ ചർച്ചയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+