Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത് പ്രണയസാഫല്യം; നടൻ രാജേഷ് മാധവൻ വിവാഹിതനായി, വധു ദീപ്‌തി കാരാട്ട്, 'സുരേശന്' ആശംസാപ്രവാഹം

പ്രമുഖ നടനും കാസ്‌റ്റിങ് ഡയറക്‌ടറുമായ രാജേഷ് മാധവൻ വിവാഹിതനായി. സഹ സംവിധായകയായി മലയാള സിനിമയിൽ പ്രവർത്തിക്കുന്ന ദീപ്‌തി കാരാട്ടാണ് വധു. ഒരു സ്വകാര്യ ചടങ്ങിൽ വച്ചാണ് ഇരുവരും വിവാഹിതരായത്. ഏറെനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരുടെയും വിവാഹം. നേരത്തെ ഇരുവരും പ്രണയത്തിലാണെന്നും വിവാഹം കഴിക്കാൻ പോവുകയാണെന്നും സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.

ഇരുവരുടെയും അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ ക്ഷേത്രത്തിൽ വച്ചാണ് രാജേഷ് തന്റെ പ്രണയിനിയായ ദീപ്‌തിക്ക് വരണമാല്യം ചാർത്തിയത്. ഇരുവരുടെയും വിവാഹത്തെ കുറിച്ചുള്ള വിവരങ്ങൾ എല്ലാം വളരെ രഹസ്യമായിരുന്നു. വിവാഹശേഷമാണ് ഇതുമായി ബന്ധപ്പെട്ട വാർത്തകൾ പോലും പുറത്തുവന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം.

rajeshmadhavanweddingphotos

Pic Courtesy: Udayan Pulari Instagram

വിവാഹ വേഷത്തിൽ ഇരുവരുടെയും ചിത്രങ്ങളും സോഷ്യൽ മീഡിയയിലും വൈറലായി കഴിഞ്ഞു. കസവു വസ്ത്രമിട്ട് മാലയും ചാർത്തി ഇരുവരും നിൽക്കുന്ന ചിത്രങ്ങളാണ് ആദ്യം പുറത്തുവന്നത്. പിന്നാലെ വിവാഹ ശേഷമുള്ള പരിപാടികളുടെ ചിത്രങ്ങളും വീഡിയോകളും വിവിധ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ പുറത്തുവരികയുണ്ടായി.

ഇതിന് പിന്നാലെ ആരാധകർ ആശംസയുമായി രംഗത്തെത്തുകയും ചെയ്‌തിട്ടുണ്ട്‌. രാജേഷ് മാധവന്റെ നടനെന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷമായ 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലെ ഡയലോഗ് ഉൾപ്പെടെ പങ്കുവച്ചുകൊണ്ടാണ് ആരാധകർ ആശംസ അറിയിക്കുന്നത്. ഇരുവർക്കും നല്ലൊരു ദാമ്പത്യജീവിതം തന്നെയുണ്ടാവട്ടെ എന്നാണ് ആരാധകർ ആശംസിച്ചത്.

അതേസമയം, നടൻ എന്നതിലുപരി മലയാള സിനിമയിലെ അറിയപ്പെടുന്ന കാസ്‌റ്റിങ് ഡയറക്‌ടർ കൂടിയാണ് രാജേഷ് മാധവൻ. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്‌ണ പൊതുവാൾ സംവിധാനം ചെയ്‌ത സൂപ്പർഹിറ്റ് ചിത്രമായ 'ന്നാ താൻ കേസ് കൊട്' ആയിരുന്നു ഇതിൽ ശ്രദ്ധേയം.

ഈ ചിത്രത്തിലെ സുരേശൻ കാവുംതാഴ എന്ന വേഷവും വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. മഹേഷിന്റെ പ്രതികാരം എന്ന ദിലീഷ് പോത്തൻ-ഫഹദ് ഫാസിൽ ചിത്രത്തിലൂടെ ആയിരുന്നു രാജേഷിന്റെ അഭിനയ അരങ്ങേറ്റം. പിന്നീട് മായാനദി, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, ട്രാൻസ്, കനകം കാമിനി കലഹം, മിന്നൽ മുരളി, നാരദൻ എന്നീ ചിത്രങ്ങളിലും താരം വേഷമിട്ടിരുന്നു.

കൂടാതെ സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന ചിത്രത്തിൽ നായകനായും താരം അഭിനയിച്ചിരുന്നു. കുഞ്ചാക്കോ ബോബൻ നായകനായ ഗർ ആണ് അവസാനമായി അഭിനയിച്ച ചിത്രം. ദീപ്‌തി കാരാട്ട് വിവിധ ചിത്രങ്ങളിൽ സഹ സംവിധായകയായി പ്രവർത്തിച്ചിരുന്നു. കില്ലര്‍ സൂപ്പ്, ഇന്ത്യന്‍ പൊലീസ് ഫോഴ്‌സ്, ദഹാഡ് എന്നിവ ഉൾപ്പെടെ സിനിമകളിലും വെബ് സീരീസുകളിലും ദീപ്‌തി സഹ സംവിധായകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+