ബച്ചന്റെ സിനിമകൾ റീമേക്ക് ചെയ്‌തു, ഇന്ന് ഏറ്റവും വലിയ സൂപ്പർസ്‌റ്റാർ; ഈ താരത്തിന്റെ ആസ്‌തി 500 കോടി?
ഇന്ത്യൻ സിനിമയുടെ നൂറ് വർഷത്തെ ചരിത്രമെടുത്താൽ എണ്ണമറ്റ സൂപ്പർ സ്‌റ്റാറുകളും അതിനൊത്ത പ്രതിഭകളും ഒക്കെ പല ഇൻഡസ്ട്രികളിലായി ഉദയം ചെയ്‌തിരുന്നു. പാൻ ഇന്ത്യ എന്ന ആശയം ഉടെലെടുത്തിട്ട് അധിക കാലം ആയിട്ടില്ലെന്ന് നിങ്ങൾക്കറിയാമല്ലോ? എന്നാൽ അതിനും എത്രയോ വർഷങ്ങൾക്ക് മുൻപ് ഇന്ത്യയൊട്ടാകെ ആരാധക വൃന്ദം വളർത്തിയെടുത്ത താരങ്ങളുമുണ്ട്. രജനിയും കമൽ ഹാസനും അമിതാഭ് ബച്ചനും ഒക്കെ അത്തരം താരങ്ങളാണ്.
അതിൽ അമിതാഭ് ബച്ചൻ തന്നെയാണ് സീനിയർ. എന്നാൽ അമിതാഭ് ബച്ചന്റെ വമ്പൻ ഹിറ്റുകൾ റീമേക്ക് ചെയ്‌ത് നായക വേഷം ചെയ്‌തു തുടങ്ങിയ രജനീകാന്ത് തന്റെ സ്വതസിദ്ധമായ ശൈലി കൊണ്ടും രീതികൾ കൊണ്ടും മറ്റുള്ള താരങ്ങളേക്കാൾ വളരെ വേഗത്തിൽ കരിയറിൽ മുന്നേറി. അതിന് കാരണം രജനീകാന്ത് തന്റേതായ വഴി തിരഞ്ഞെടുത്തു എന്നത് തന്നെയാണ്.

എഴുപതുകളിൽ ക്ഷുഭിത യൗവനത്തിന്റെ പ്രതീകമായി അമിതാഭ് ബച്ചൻ ചിത്രങ്ങൾ ഇന്ത്യയൊട്ടാകെ അലയടിച്ചപ്പോൾ എൺപതുകളിൽ അത് രജനിയുടെ കൈവശം ഭദ്രമായിരുന്നു. അങ്ങനെ തുടങ്ങിയ സൂപ്പർതാരം ബച്ചനേക്കാൾ വലിയ താരമായി മാറിയെന്നത് അതിലും കൗതുകകരമായ ഒരു വസ്‌തുതയാണ്. നിലവിൽ പോലും ഇന്ത്യൻ സിനിമയിലെ ഏറ്റവും സൂപ്പർ സ്‌റ്റാർ ആരെന്ന ചോദ്യത്തിന് ഭൂരിഭാഗം പേരും രജനിയുടെ പേര് തന്നെയാവും പറയുക.
1980ൽ അമിതാഭ് ബച്ചന്റെ ചിത്രമായ ഡോണിന്റെ റീമേക്കായ ബില്ലയിൽ അഭിനയിച്ചതോടെയാണ് രജനി ശരിക്കും താര പദവിയിലേക്ക് വളർന്നത്. അതുവരെയും രജനീകാന്ത് എന്ന നടൻ തമിഴിൽ ചെയ്‌തത് കൂടുതലും വില്ലൻ വേഷങ്ങളായിരുന്നു. അത് തന്നെയാണ് ബില്ലയിലേക്ക് രജനിയെ കൊണ്ട് വരാൻ നിമിത്തമായതും.
ചിത്രം വമ്പൻ ഹിറ്റായതോടെ രജനീകാന്ത് അറിയപ്പെട്ട് തുടങ്ങി. പിന്നീടുള്ള വർഷങ്ങളിൽ അമിതാഭിന്റെ ഹിറ്റുകളുടെ റീമേക്ക് ആയ ആറ് സിനിമകളിൽ കൂടി അദ്ദേഹം അഭിനയിക്കുകയുണ്ടായി. എല്ലാം തന്നെ തമിഴ്‌നാട്ടിൽ വലിയ രീതിയിൽ വാണിജ്യ വിജയമായി. ബോളിവുഡ്, ഹിന്ദി സിനിമകൾ അധികം കനത്ത തമിഴ് ജനതയുടെ ദൗബല്യം രജനിക്ക് ഗുണവുമായി.
1981-ലെ ഹിറ്റായ ലവാരിസിനെ അടിസ്ഥാനമാക്കി 1990ൽ പുറത്തിറങ്ങിയ 'പണക്കാരൻ' ആയിരുന്നു അമിതാഭ് ബച്ചൻ സിനിമ അവസാനമായി രജനീകാന്ത് റീമേക്ക് ചെയ്‌തത്. ഏറ്റവും വലിയ കാര്യം എന്തെന്നാൽ 1990ൽ അമിതാഭിനൊപ്പം ഹിന്ദിയിൽ ഹിറ്റായ 'ഹം' എന്ന ചിത്രത്തിൽ രജനീകാന്ത് അഭിനയിക്കുകയും ചെയ്‌തുവെന്നതാണ്.
വയസ് എഴുപത് പിന്നിട്ടെങ്കിലും ഇപ്പോഴും തമിഴ് സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ് രജനീകാന്ത്, അദ്ദേഹത്തിന് എതിരാളികൾ കമൽഹാസനും ദളപതി വിജയും മാത്രമാണ് എന്നതാണ് യാഥാർഥ്യം. ഒരു സിനിമയ്ക്ക് 200 കോടിയിലധികം രൂപയാണ് താരം ഈടാക്കുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
2023ൽ ഏഷ്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായിരുന്നു രജനി. നിലവിൽ ആസ്‌തിയുടെ കാര്യത്തിലും താരം മുന്നിലാണ്. 500 കോടിയിലധികം രൂപയുടെ സമ്പാദ്യം താരത്തിന് ഉണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിന് പുറമെ വരാനിരിക്കുന്ന സിനിമകൾ ആവട്ടെ ലോകേഷ് കനകരാജ്, ജ്ഞാനവേൽ എന്നിവർക്കൊപ്പമാണ് താനും.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications