മമ്മൂട്ടിക്ക് മുൻപേ സ്വവർഗ അനുരാഗിയാവാൻ തയ്യാറായത് രജനീകാന്ത്; തലൈവരുടെ മറുപടി വീണ്ടും വൈറലാവുന്നു...
മലയാളത്തിന്റെ സൂപ്പർ താരം മമ്മൂട്ടി തന്റെ കരിയർ പുരോഗമിക്കും തോറും വ്യത്യസ്‌ത വേഷങ്ങളിലാണ് പ്രത്യക്ഷപ്പെടുന്നത്. അടുത്തിടെ താരം സ്വവർഗ അനുരാഗിയായി അഭിനയിച്ച ചിത്രം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ജിയോ ബേബി സംവിധാനം ചെയ്‌ത ചിത്രത്തിനെ കുറിച്ചുള്ള ചർച്ചകൾ മലയാള സിനിമയ്ക്ക് അപ്പുറവും എത്തി എന്നതാണ് ഏറ്റവും ശ്രദ്ധേയം.
ഇപ്പോഴിതാ മമ്മൂട്ടിക്ക് മുൻപ് തന്നെ മറ്റൊരു സൂപ്പർതാരം ഇത്തരത്തിൽ വേഷം ചെയ്യാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. അത് മറ്റാരുമല്ല ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ സൂപ്പര്താരങ്ങളിൽ ഒരാളായ രജനീകാന്ത് ആയിരുന്നുവെന്ന് അറിഞ്ഞതോടെ ആരാധകരും ഞെട്ടിയിരിക്കുകയാണ്.

കരിയറിൽ എപ്പോഴെങ്കിലും ട്രാൻസ്‍ജെൻഡര്‍ കഥാപാത്രമാകാൻ താൻ ആഗ്രഹിക്കുന്നുണ്ട് എന്ന് മുമ്പ് രജനീകാന്ത് ഒരു അഭിമുഖത്തിൽ പറഞ്ഞതിന്റെ വീഡിയോയാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. ഹിറ്റ് സംവിധായകൻ എ ആര്‍മുരുഗോദസിനൊപ്പമുള്ള രജനിയുടെ പഴയ വീഡിയോയാണ് ചര്‍ച്ചയാകുന്നത്. ഇതുവരെ താങ്കള്‍ ചെയ്യാത്ത ഒരു കഥാപാത്രം ഇനി പകര്‍ന്നാടാൻ ആഗ്രഹിക്കുന്നത് ഏതെന്ന് വെളിപ്പെടുത്താമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രജനീകാന്ത്.
അതേസമയം, ജയിലറിൽ രജനീകാന്തിന്റെ ലുക്ക് തീരുമാനിച്ചതിലെ ബുദ്ധിമുട്ട് അഭിമുഖത്തില്‍ സംവിധാായകൻ നെല്‍സണ്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. രജനീകാന്തിന്റെ യഥാര്‍ഥ പ്രായത്തില്‍ അവതരിപ്പിക്കാനായിരുന്നു തന്റെ താല്‍പര്യം. എന്നാൽ അദ്ദേഹത്തെ നരയില്ലാതെ വേണം എന്തായാലും സ്‍ക്രീനിൽ കാണിക്കാൻ എന്ന് ആവശ്യപ്പെട്ടിരുന്നു. സിനിമ മേഖലയിലുള്ളവരാണ് അങ്ങനെ ആവശ്യപ്പെട്ടതെന്നും സംവിധായകൻ വെളിപ്പെടുത്തിയിരുന്നു.
ഇതിന് പിന്നാലെ സംവിധായകൻ ആർജെ ബാലാജി മമ്മൂട്ടിയെ പുകഴ്ത്തി രംഗത്ത് വന്നിരുന്നു. കാതൽ ഉൾപ്പെടെയുള്ള സിനിമകളിൽ അഭിനയിക്കാനുള്ള തീരുമാനത്തെ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. കൂടാതെ സൂപ്പര്‍താരത്തിന്റെ നരപോലും തമിഴകത്ത് റിസ്‍കാണെന്ന് രജനീകാന്തിനെ പരോക്ഷമായി വിമർശിച്ചു കൊണ്ട് ആർജെ ബാലാജി പറഞ്ഞിരുന്നു. ഇതിനിടയിലാണ് രജനീകാന്തിന്റെ പഴയ വീഡിയോ വീണ്ടും സമൂഹ മാധ്യമങ്ങളിൽ ഇടം നേടുന്നത്.
ഇപ്പോഴിതാ ആരാധകർ ഒന്നടങ്കം ഈ മറുപടി ഏറ്റെടുത്തിരിക്കുകയാണ്. മമ്മൂട്ടിയ്ക്ക് മുൻപ് തന്നെ അത്തരമൊരു കഥാപാത്രം ചെയ്യാൻ ആഗ്രഹം കാട്ടിയ നടനാണ് രജനീകാന്ത് എന്നാണ് അദ്ദേഹത്തിന്റെ ആരാധകര്‍ അഭിപ്രായപ്പെടുന്നത്. കൂടാതെ കാതല്‍ റീമേക്ക് ചെയ്യാൻ സാധ്യതയുണ്ടോയെന്നും, ആണെങ്കിൽ രജനീകാന്ത് നായകൻ ആവണമെന്നും അവർ ആവശ്യപ്പെട്ടു.












Click it and Unblock the Notifications