Get Updates
Get notified of breaking news, exclusive insights, and must-see stories!

സൂപ്പർ സ്‌റ്റാറിനും രക്ഷയില്ല; ചെന്നൈ പ്രളയത്തിൽ മുങ്ങി രജനീകാന്തിന്റെ വസതി, വീഡിയോ വൈറൽ...

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് വിതച്ച നാശത്തിൽ നിന്ന് ചെന്നൈ നഗരം മുക്തമായി വരുന്നതേയുള്ളൂ. ഇക്കുറി അപ്രതീക്ഷിതമായി ഉണ്ടായ പ്രളയം ഒരുപാട് പേരുടെ ജീവിതമാണ് തകർത്തത്. സാധാരണക്കാരെ മാത്രമല്ല, സിനിമ, രാഷ്‌ട്രീയ രംഗത്തെ പ്രമുഖരെയും വെള്ളപൊക്കം ബാധിക്കുന്ന കാഴ്‌ചയ്‌ക്കും ഇക്കുറി ചെന്നൈ സാക്ഷ്യം വഹിച്ചു.

ഇപ്പോഴിതാ പ്രളയത്തിൽ സൂപ്പർ സ്‌റ്റാർ രജനീകാന്തിന്റെ വീടിനും കേടുപാടുകൾ ഉണ്ടായതായാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. ചെന്നൈ പോയസ് ഗാർഡനിലുള്ള രജനീകാന്തിന്റെ വസതിക്ക് പുറത്ത് വെള്ളക്കെട്ട് രൂപപ്പെട്ടതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ വൈറലായിരിക്കുകയാണ്.

rajini

ഇതോടെ അദ്ദേഹത്തിന്റെ വസതിയിലേക്കുള്ള ഗതാഗതം കൂടുതൽ ദുഷ്‌കരമായിരുന്നു. രജനീകാന്തിന്റെ വസതിക്ക് പുറത്തു നിന്നുള്ള വീഡിയോ സമൂഹ മാധ്യങ്ങളിൽ വലിയ തോതിൽ പ്രചരിക്കുകയാണ്‌. സിനിമ ചിത്രീകരണത്തിനായി തിരുനൽവേലിയിലാണ് രജനീകാന്ത് ഇപ്പോഴുള്ളതെന്നാണ് വിവരം. അദ്ദേഹത്തിന്റെ കുടുംബവും ഇവിടെ നിന്ന് മാറിയിട്ടുണ്ട്.

വീഡിയോ കാണാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

നിരവധി താരങ്ങളാണ് ചെന്നൈ പ്രളയത്തിൽ കുടുങ്ങിയത്. ചൊവ്വാഴ്‌ച ചെന്നൈ കറപ്പാക്കം മേഖലയിൽ നിന്ന് തമിഴ് നടൻ വിഷ്‌ണു വിശാലിനൊപ്പം ബോളിവുഡ് സൂപ്പർ താരം ആമിർ ഖാനെ സന്നദ്ധ പ്രവർത്തകർ രക്ഷപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ സന്നദ്ധപ്രവർത്തകർക്കൊപ്പമുള്ള ആമിറിന്റെ ചിത്രങ്ങൾ വിഷ്‌ണു വിശാൽ പങ്കുവെച്ചത് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.

നടിമാരായ നമിത, വിനോദിനി വൈദ്യനാഥൻ, അദിതി ബാലൻ, ശാന്തനു, ആത്മിക എന്നിവരും വെള്ളപ്പൊക്കത്തിൽ വലഞ്ഞ മറ്റ് തമിഴ് താരങ്ങളിൽ ഉൾപ്പെടുന്നു. മഴ ശമിച്ചെങ്കിലും നഗരത്തിൽ പലയിടത്തും കെട്ടികിടക്കുന്ന വെള്ളം ഇറങ്ങാത്തത് ജനജീവിതത്തെ സാരമായി ബാധിച്ചിച്ചിട്ടുണ്ട്.

അതേസമയം, ചെന്നൈ വെള്ളപ്പൊക്കത്തിൽ അധികൃതർക്ക് എതിരെ ശക്തമായ വിമർശനവുമായി നടൻ വിശാൽ ഉൾപ്പെടെ ഉള്ളവർ രംഗത്ത് വന്നിരുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെ ആയിരുന്നു വിശാലിന്റെ പ്രതികരണം. താന്‍ കഴിയുന്ന അണ്ണാ നഗറിലെ വീട്ടിലും വെള്ളം കയറിയെന്നും അതിലും താഴ്ന്ന പ്രദേശങ്ങളിലെ അവസ്ഥ സങ്കല്‍പിക്കാവുന്നതേയുള്ളൂവെന്നും താരം വീഡിയോയിൽ ചൂണ്ടിക്കാണിക്കുന്നു.

താൻ പറയുന്നത് രാഷ്ട്രീയമല്ലെന്നും, വെള്ളപ്പൊക്കം എന്ന പ്രശ്‌നത്തെ കുറിച്ചാണ് സംസാരിക്കുന്നതെന്നും പറഞ്ഞ വിശാൽ എന്തിനാണ് നികുതി അടയ്ക്കുന്നതെന്ന് ജനങ്ങളെ കൊണ്ട് ചോദിപ്പിക്കരുതെന്നും മുന്നറിയിപ്പ് നൽകി. മേയറെ പേരെടുത്ത് പറഞ്ഞായിരുന്നു വിശാലിന്റെ ആക്ഷേപം. എംഎൽഎമാർ ഉൾപ്പെടെയുള്ള ജനപ്രധിനികളെയും വിമർശിച്ച വിശാൽ ലജ്ജ കൊണ്ട് തന്നെ തല താഴുന്നുവെന്നും പറഞ്ഞിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+