Get Updates
Get notified of breaking news, exclusive insights, and must-see stories!

'അടിച്ച് കേറി വാ ഇഷ്‌ടപെടാത്ത ഒരാളുണ്ട് വീട്ടിൽ'; ദുബായ് ജോസ് ട്രെൻഡിംഗ് ആയതിനെ കുറിച്ച് റിയാസ് ഖാൻ

അടുത്തിടെ സോഷ്യൽ മീഡിയയിൽ വൻ തോതിൽ വൈറലായ ഒരു ഡയലോഗുണ്ട്, 'എല്ലാരും അടിച്ചുകേറി വാ' എന്നാണ് അത്. ആവേശം എന്ന ചിത്രത്തിലെ ഫഹദിന്റെ 'എടാ മോനേ' എന്ന ഡയലോഗിന് ശേഷം കഴിഞ്ഞ ദവസങ്ങളിൽ സോഷ്യൽ മീഡിയ ഭരിച്ച ട്രെൻഡിംഗ് ഡയലോഗ് ആയ ഡയലോഗ് ശരിക്കും പറഞ്ഞത് മലയാളികളുടെ പ്രിയപ്പെട്ട റിയാസ് ഖാൻ ആണ്.

ഇരുപത് വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ജലോത്സവം എന്ന ചിത്രത്തിലെ ചീങ്കണ്ണി ജോസ് അഥവാ ദുബായ് ജോസ് എന്ന റിയാസ് ഖാന്റെ കഥാപാത്രം ചിത്രത്തിൽ പറയുന്ന ഡയലോഗാണ് ഇത്. ഇപ്പോഴാണ് സോഷ്യൽ മീഡിയയിൽ ഇത് വലിയ തോതിൽ ഹിറ്റാവുന്നത്. അതിന് പിന്നാലെ ഈ വിശേഷങ്ങളും ഒപ്പം തന്റെ പുതിയ ചിത്രമായ ഹാപ്പി ന്യൂയറിന്റെ വിശേഷങ്ങളും പങ്കു വയ്ക്കുകയാണ് റിയാസ് ഖാൻ ഇപ്പോൾ.

riyazkhan

'നമ്മൾ ഭൂമിയിൽ ഇല്ലെങ്കിൽ പോലും നമ്മൾ ചെയ്‌ത സിനിമകൾ എന്നും ഓർക്കപ്പെടും എന്ന് പറയാറുണ്ട്. ശരിക്കും അതുപോലെയാണ് ഈ സിനിമയും അതിൽ കഥാപാത്രവും ഒക്കെ ഇപ്പോൾ കയറി വന്നത്. അതും ഞാനുള്ളപ്പോൾ തന്നെ ഇരുപത് വർഷത്തിന് ശേഷം, വളരെയധികം സന്തോഷമുണ്ട്' റിയാസ് ഖാൻ യൂട്യൂബ് ചാനലായ സൈന സൗത്ത് പ്ലേക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'ജലോത്സവം എന്റെ കരിയറിൽ പെട്ടെന്ന് മറന്നുപോവുന്ന ഒരു സിനിമയല്ല. സിബി സാർ ചെയ്‌ത പടമാണ്. മുഴുവൻ ടീമും അത്പോലെ തന്നെ ഞാൻ ആ സിനിമയിൽ കൂടെ നിന്ന് പെർഫോം ചെയ്‌തത്‌ ജഗതി ശ്രീകുമാർ എന്ന ലെജന്റിന്റെ കൂടെയാണ്. അദ്ദേഹത്തിനറിയാം ഇത് ഞാൻ സ്‌കോർ ചെയ്യുകയാണ് എന്ന്. എന്നിട്ടും യാതൊരു മടിയുമില്ലാതെ അദ്ദേഹം കൂടെ നിൽക്കുകയാണ് ചെയ്‌തത്‌' റിയാസ് ഖാൻ പറയുന്നു.

ജലോത്സവം ചിത്രത്തിലെ ജഗതി ശ്രീകുമാർ ചുംബിക്കുന്ന സീനിനെ കുറിച്ചും റിയാസ് ഖാൻ മനസ് തുറക്കുകയുണ്ടായി. 'അത് ശരിക്കും ജഗതി ചേട്ടൻ കൈയിൽ നിന്ന് ഇട്ടതാണ്. ഞാൻ ആദ്യം എന്തോ പറഞ്ഞു, അപ്പൊ പുള്ളി എന്തോ മറുപടി തന്നു. പിന്നെയും ഞാനെന്തോ പറഞ്ഞു അപ്പോഴാണ് പിടിച്ച് ഒരുമ്മ തന്നത്. റൊമാന്റിക് സീൻ ഒന്നും അല്ലാത്ത കൊണ്ട് ഉമ്മ വയ്ക്കുന്നതൊന്നും സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നില്ല' താരം പറഞ്ഞു.

അടിച്ചുകേറി വാ ഡയലോഗിന് കുറിച്ചും റിയാസ് ഖാൻ മനസ് തുറന്നു. ഒരേ ഡയലോഗ് തന്നെ പല ഇമോഷൻസിൽ പറയുക എന്നതായിരുന്നു അതിന്റെ പ്രത്യേകത. കൂടാതെ ഭാര്യമായി ചെയ്‌ത റീലിനെപ്പറ്റിയും താരം പറയുകയുണ്ടായി. മലയാളികൾ എല്ലാവരും ചെയ്യുന്നുണ്ട്, ഞാനും ഒരു റീൽ ചെയ്തോട്ടെ എന്നാണ് അവൾ ചോദിച്ചത്. അങ്ങനെയാണ് ആ റീൽ ഉണ്ടാവുന്നതെന്നും റിയാസ് ഖാൻ പറഞ്ഞു.

ഭാര്യക്ക് ഇഷ്‌ടപെട്ടെങ്കിലും മക്കൾക്ക് അതിൽ താത്പര്യം ഉണ്ടായിരുന്നില്ലെന്നും റിയാസ് ഖാൻ പറഞ്ഞു. ഇത് എന്താണ് കോമഡിയാണോ എന്നാണ് മകൻ ചോദിച്ചത്. പിന്നെ എല്ലാം പറഞ്ഞ് അവനെ ബോധ്യപ്പെടുത്തിയാണ് അത് കാണിച്ചു കൊടുത്തതെന്നും താരം കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+