Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജീവിതത്തിൽ ഒരു പെണ്ണ് മാത്രം വേണമെന്ന് ആഗ്രഹിച്ചിട്ടില്ല, ഉണ്ടായിരുന്ന റിലേഷനും അവസാനിച്ചു'; ഷൈൻ ടോം ചാക്കോ

തന്റെ പ്രണയം ബ്രേക്കപ്പായതിനെ കുറിച്ച് തുറന്ന് സംസാരിച്ച് നടൻ ഷൈൻ ടോം ചാക്കോ. ജീവിതത്തിൽ ഒരിക്കലും ഒരു പെണ്ണ് മാത്രം വേണമെന്ന് താൻ ആഗ്രഹിച്ചിട്ടില്ലെന്ന് ഷൈൻ പറഞ്ഞു. പ്രണയം ഒട്ടും താൽപര്യമില്ലാത്ത കാര്യമാണെങ്കിലും അതിലേക്ക് ചെന്നുപെടുകയാണെന്നും ഷൈൻ മനസ് തുറന്നു. തന്റെ ഏറ്റവും പുതിയ ചിത്രമായ താനാരായുടെ വിശേഷങ്ങളുമായി കൗമുദി മൂവീസിനോട് സംസാരിക്കവേ ആയിരുന്നു ഷൈനിന്റെ വെളിപ്പെടുത്തൽ.

'ഞാനൊരു റിലേഷനിലായിരുന്നു. അതിപ്പോൾ അവസാനിച്ചു. ഒരു ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. കാരണം എനിക്കും മ​റ്റൊരു വ്യക്തിക്കും അത് ജീവിതത്തിൽ കൂടുതൽ ബുദ്ധിമുട്ടുകളുണ്ടാക്കും. ആ വ്യക്തിയെ കൂടുതൽ ഇഷ്‌ടപ്പെടുന്നത് കൊണ്ട് എന്നോടൊപ്പം നിൽക്കണമെന്ന് പറയാനും സാധിക്കില്ല.' ഷൈൻ പറയുന്നു.

shineandthanuja

'അങ്ങനെയാണെങ്കിൽ ഞാനാണ് അവരെ കൂടുതൽ ദ്രോഹിക്കുന്നത്. ഞങ്ങൾ തമ്മിൽ നല്ല പ്രണയത്തിലായിരുന്നു. അത് ടോക്‌സിക്കായി മാറിയിട്ടുമുണ്ട്. ഈ ഒരു അവസ്ഥ എപ്പോഴും നിലനിർത്താൻ സാധിക്കില്ല. അപ്പോൾ എനിക്ക് സ്വയം നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയാണ് ഉണ്ടാവുക' താരം പ്രതികരിച്ചു.

'കുറച്ച് സമയത്തേക്ക് മാത്രം ഞാനുമായി റിലേഷൻഷിപ്പിലാകാം. അല്ലാതെ ജീവിതകാലം മുഴുവൻ കൊണ്ടുപോകാൻ നോക്കി കഴിഞ്ഞാൽ നിങ്ങളുടെ സമാധാനം നഷ്‌ടപ്പെടും. ഞാൻ എല്ലാവരോടും പറയും, എന്നെ ഉപയോഗിച്ചതിനു ശേഷം അങ്ങ് മുക്കിലേക്ക് എറിയുക, എന്നിട്ടു തിരിഞ്ഞു നോക്കാതെ പൊക്കോണം.' ഷൈൻ പറയുന്നു.

'ഒരു കാര്യം സുഗമമായി മുന്നോട്ടു പോവുന്നില്ലെങ്കിൽ അതിനെ ഉറപ്പായും ഒഴിവാക്കണം. പക്ഷേ, അത് നല്ല രീതിയിൽ ഒഴിവാക്കാൻ എനിക്കറിയില്ല. ആ ബുദ്ധിമുട്ട് ആദ്യത്തെ കുറച്ച് ദിവസം ഉണ്ടാകും, ആ വ്യക്തിക്കും അതുപോലെ ഉണ്ടാകും. പക്ഷേ അത് കഴിയുമ്പോൾ ആ വ്യക്തിക്ക് പൂർണ സ്വാതന്ത്ര്യം അനുഭവിക്കാൻ പറ്റും.' പ്രണയബന്ധം ഒഴിവായതിനെ കുറിച്ച് ഷൈൻ പറഞ്ഞു.

ജീവിതത്തില്‍ തെറ്റ് പറ്റി പോയെന്നും ആരേയും ഇത്രയും സ്​നേഹിച്ചിട്ടില്ലെന്നും തനൂജ കഴിഞ്ഞ ദിവസം ഷൈനുമായുള്ള ബന്ധം ഒഴിവായതിനെ കുറിച്ച് പറഞ്ഞിരുന്നു. 'നമ്മൾക്ക് കുറേ വാഗ്‌ദാനങ്ങൾ തരും, നമ്മുടെ കൂടെക്കൂട്ടും. എന്നാൽ നമ്മൾ അതൊന്നും വിശ്വസിക്കരുത്. ആരെയും വിശ്വസിക്കരുത് എന്നേ എനിക്ക് പറയാനുള്ളൂ. എത്ര ക്ലോസായാലും ആരെയും വിശ്വസിച്ചുകൂടാ' മോഡൽ കൂടിയായ തനൂജ പറയുന്നു.

'എനിക്ക് എട്ടിന്റെ പണി ആണ് കിട്ടിയത്. നമുക്ക് ഒരുപാട് സങ്കടം ഉണ്ടാകും. പക്ഷേ ആരെയും വിശ്വസിക്കാൻ കഴിയില്ല. ആർക്കുവേണ്ടിയും കരയാൻ പാടില്ല. അവരെ കെട്ടിപ്പിടിച്ച് കരഞ്ഞ് കാര്യങ്ങൾ പറയാൻ പാടില്ല. പാമ്പുകൾ ആണവരൊക്കെ. നമ്മളെ വേണ്ടാത്തവരെ നമ്മൾക്കും വേണ്ട' തനൂജ ലൈവ് വീഡിയോയിൽ കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+