Get Updates
Get notified of breaking news, exclusive insights, and must-see stories!

'അതിഥി യെസ് പറയുമോ എന്ന പേടിയായിരുന്നു എനിക്ക്'; വിവാഹം എപ്പോഴെന്ന് വെളിപ്പെടുത്തി സിദ്ധാര്‍ത്ഥ്

ചെന്നൈ: നടന്‍ സിദ്ധാര്‍ത്ഥിന്റെയും നടി അതിഥി റാവു ഹൈദാരിയുടെയും വിവാഹ നിശ്ചയം നേരത്തെ നടന്നിരുന്നു. സോഷ്യല്‍ മീഡിയ ഒന്നാകെ ഇത് ആഘോഷിച്ചിരുന്നു. ഇരുവരും വളരെ രഹസ്യമായിട്ടായിരുന്നു ചടങ്ങ് നടത്തിയത്. അതുകൊണ്ട് സിദ്ധാര്‍ത്ഥും അദിതിയും വിവാഹിതരായെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്.

എന്നാല്‍ പിന്നീട് രണ്ടുപേരും സോഷ്യല്‍ മീഡിയയിലൂടെ വിവാഹമല്ല നിശ്ചയമാണ് കഴിഞ്ഞതെന്ന് വിശദീകരിച്ചിരുന്നു. അതേസമയം രഹസ്യമായിട്ടാണ് വിവാഹ നിശ്ചയം കഴിഞ്ഞതെന്ന ആരോപണങ്ങളെ സിദ്ധാര്‍ത്ഥ് തള്ളിയിരിക്കുകയാണ്. ഒരുപാട് പേര്‍ ഞങ്ങള്‍ വളരെ രഹസ്യമായിട്ടാണ് കാര്യങ്ങള്‍ ചെയ്തതെന്ന് പറഞ്ഞു. ഇതൊരു സ്വകാര്യ ചടങ്ങ് മാത്രമായിരുന്നുവെന്ന് സിദ്ധാര്‍ത്ഥ് പറഞ്ഞു.

siddharth-aditi-rao-hydari-engagement

കുടുംബത്തോടൊപ്പം വളരെ പ്രധാനപ്പെട്ട ഒരു കാര്യം സ്വകാര്യ ചടങ്ങില്‍ വെച്ച് നടത്തുന്നതും, രഹസ്യമായി ഒരു കാര്യം ചെയ്യുന്നതും തമ്മില്‍ വലിയ വ്യതാസമുണ്ട്. ഞങ്ങളെ അറിയാവുന്നവര്‍ക്ക് വിവാഹ നിശ്ചയം സ്വകാര്യ ചടങ്ങായിരുന്നുവെന്ന് അറിയാം. വിവാഹ നിശ്ചയം കഴിഞ്ഞ് വിവാഹത്തിലേക്ക് കടക്കുമ്പോള്‍ നമ്മുടെ കൈയ്യില്‍ അല്ല എല്ലാ കാര്യങ്ങളും ഉള്ളത്.

നമ്മുടെ വീട്ടിലെ മുതിര്‍ന്നവരാണ് അക്കാര്യം തീരുമാനിക്കുക. എനിക്ക് മാത്രം തീരുമാനിക്കാന്‍ ഇതൊരു ഷൂട്ടിംഗ് തിയതിയല്ല. ജീവിതകാലം മുഴുവന്‍ വേണ്ട കാര്യമാണത്. അതുകൊണ്ട് വീട്ടിലെ മുതിര്‍ന്നവര്‍ തീരുമാനിക്കുമ്പോള്‍ വിവാഹം സ്വാഭാവികമായും നടക്കുമെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.

എത്ര സമയമെടുത്താണ് അതിഥി എന്നോട് യെസ് പറഞ്ഞത് എന്ന് ചോദിക്കാന്‍ പാടില്ല. അതെ അല്ലെങ്കില്‍ അല്ല എന്ന ഉത്തരമേ എന്തായാലും ലഭിക്കൂ. ജയിക്കുകയോ തോല്‍ക്കുകയോ ഇക്കാര്യത്തില്‍ സംഭവിക്കാം. പക്ഷേ പരീക്ഷയില്‍ എത്ര മാര്‍ക്ക് കിട്ടി എന്ന് ഞാന്‍ നോക്കാറില്ല. പക്ഷേ ഇവിടെ ഞാന്‍ ശരിക്കും ടെന്‍ഷനിലായിരുന്നു.

കാരണം അതിഥി എന്റെ പ്രപ്പോസലിനോട് യെസ് പറയുമോ എന്ന കാര്യത്തില്‍ എനിക്ക് ആശങ്കയുണ്ടായിരുന്നു. ഞാന്‍ പാസായ ലിസ്റ്റില്‍ ഇടംപിടിക്കുമോ എന്ന ഭയമായിരുന്നു എനിക്കുണ്ടായിരുന്നതെന്നും സിദ്ധാര്‍ത്ഥ് വെളിപ്പെടുത്തി. അതേസമയം വിവാഹത്തിന്റെ കൃത്യമായ തിയതി പറയാനാവില്ലെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുമ്പാണ് ഇരുവരും വിവാഹ നിശ്ചയം കഴിഞ്ഞ കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. സിദ്ധാര്‍ത്ഥും അതിഥിയും വിവാഹം നിശ്ചയം കഴിഞ്ഞതിന്റെ തെളിവായി മോതിരവും അണിഞ്ഞ് നില്‍ക്കുന്ന ചിത്രങ്ങലാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. അതേസമയം അതിഥി ഇനി സഞ്ജയ് ലീലാ ബന്‍സാലിയുടെ ഹീരാമണ്ഡിയിലാണ് അഭിനയിക്കുക.

നടിയുടെ ഒടിടി അരങ്ങേറ്റം കൂടിയാണിത്. സോനാക്ഷി സിന്‍ഹ അടക്കമുള്ളവര്‍ ഈ ചിത്രത്തിലുണ്ട്. ശങ്കറിന്റെ ഇന്ത്യന്‍ രണ്ടിലാണ് സിദ്ധാര്‍ത്ഥിനെ ഇനി സ്‌ക്രീനില്‍ കാണാന്‍ കഴിയുക. കമല്‍ഹാസന്‍ നായകനാവുന്ന ചിത്രത്തില്‍ നിര്‍ണായക വേഷമാണ് സിദ്ധാര്‍ഥിനുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+