Get Updates
Get notified of breaking news, exclusive insights, and must-see stories!

'അത് ചെയ്യാൻ എന്റെ ആരോഗ്യം അനുവദിക്കുന്നില്ല, ഈ സ്നേഹത്തിൽ അഭിമാനം തോന്നുന്നു'; മകളോട് സുരേഷ് ഗോപി

രാഷ്ട്രീയത്തിൽ സജീവമായി ഇറങ്ങിയെങ്കിലും, കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പെട്ടെങ്കിലും മലയാളി സിനിമാ പ്രേക്ഷകരുടെ ഇഷ്‌ട താരങ്ങളിൽ ഒരാൾ തന്നെയാണ് എല്ലാകാലവും സുരേഷ് ഗോപി. അടുത്ത കാലത്തായി സിനിമയിലെ ഇടവേള മതിയാക്കി അദ്ദേഹം ഷൂട്ടിംഗ് തിരക്കുകളിൽ മുഴുകുകയാണ്. അദ്ദേഹത്തിന്റെ കുടുംബവുമായി ബന്ധപ്പെട്ട ഏതൊരു വാർത്തയും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ മകൾ ഭാഗ്യയുടെ വിവാഹ വാർഷിക ദിനത്തിൽ സുരേഷ് ഗോപി പങ്കുവച്ച കുറിപ്പാണ് വൈറലാവുന്നത്.

ഏറെ ആഘോഷമായി കഴിഞ്ഞ വർഷം നടന്ന സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹം അങ്ങനെ പെട്ടെന്ന് ആരും മറക്കാൻ ഇടയില്ല. മകൾ ഒന്നാം വിവാഹ വാർഷികം ആഘോഷിക്കവേ ആശംസ അറിയിച്ചിരിക്കുകയാണ് താരമിപ്പോൾ. ഫേസ്ബുക്ക് കുറിപ്പിലൂടെ ആയിരുന്നു സുരേഷ് ഗോപി തന്റെ ആശംസ അറിയിച്ചത്. കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങൾ കൂടി താരം അതിനോടൊപ്പം പങ്കുവച്ചിട്ടുണ്ട്.

sureshgopidaughterwedding

മകൾ ഭാ​ഗ്യയ്ക്കും മരുമകൻ ശ്രേയസിനും ഒരായിരം വിവാഹവാർഷികാശംസകൾ നേർന്ന് കൊണ്ടാണ് സുരേഷ് ​ഗോപി കുറിപ്പ് പങ്കുവച്ചത്. മകളുടേയും മരുമകന്റേയും മനോഹ​രമായ ദാമ്പത്യം കണ്ട് താൻ അഭിമാനിക്കുന്നുവെന്ന് സുരേഷ് ഗോപി കുറിപ്പിൽ പറയുന്നു. വാക്കുകൾക്ക് പ്രകടിപ്പിക്കാൻ കഴിയുന്നതിനേക്കാൾ കൂടുതൽ ഞാൻ നിങ്ങളെ രണ്ടുപേരെയും സ്നേഹിക്കുന്നുവെന്നും സുരേഷ് ഗോപി കുറിപ്പിൽ പറയുന്നു.

എന്നാൽ താരത്തിന്റെ ആരോഗ്യ പ്രശ്‌നം പോസ്‌റ്റിൽ എടുത്ത് പറഞ്ഞതോടെ ആരാധകർ ഇതിനെ കുറിച്ച് ആശങ്കയിലാണ്. നിലവിലെ ആരോഗ്യം വിവാഹ വാർഷിക ആഘോഷങ്ങൾക്ക് തടസമാണ് എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ഇതോടെ എന്താണ് തങ്ങളുടെ പ്രിയ താരത്തിന് സംഭവിച്ചത് എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.

എങ്കിലും തന്റെ അസുഖം എന്താണെന്നോ, മറ്റെന്തെങ്കിലും പ്രശ്‌നം അലട്ടുന്നതാണോ എന്നും പോസ്‌റ്റിൽ പറയുന്നില്ല. 'നിങ്ങളുടെ ഒന്നാം വിവാഹ വാർഷികത്തിൽ നിങ്ങൾ പങ്കിടുന്ന മനോഹരമായ ബന്ധത്തിൽ ഞാൻ എത്ര അഭിമാനിക്കുന്നുവെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ പ്രത്യേക സുദിനം നമുക്ക് ഗംഭീരമായി ആഘോഷിക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്നും ഞാൻ ആഗ്രഹിക്കുകയാണ്' നടൻ പറഞ്ഞു.

'പക്ഷേ നിർഭാഗ്യവശാൽ എന്റെ ആരോഗ്യം അതിന് സഹകരിക്കുന്നില്ല. എന്റെ ആരോ​ഗ്യം മെച്ചപ്പെട്ടുവെന്ന് തോന്നുന്ന മറ്റൊരു ദിവസത്തേക്ക് നമുക്ക് ആഘോഷങ്ങൾ മാറ്റിവയ്ക്കാം.' എന്നും സുരേഷ് ഗോപി കുറിച്ചിട്ടുണ്ട്. ഇതോടെയാണ് താരത്തിന്റെ ആരോഗ്യനിലയിൽ ആരാധകർ ആശങ്ക പ്രകടിപ്പിക്കുന്നത്. അടുത്തിടെ ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിന്റെ ഷൂട്ട് തുടങ്ങിയെന്നും സുരേഷ് ഗോപിയുടെ തിരിച്ചുവരവായിരിക്കും ഈ ചിത്രമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

അതിനിടയിലാണ് ആരോഗ്യ പ്രശ്‌നത്തെ കുറിച്ച് താരം തന്നെ തുറന്ന് പറയുന്നത്. അതേസമയം, കഴിഞ്ഞ വർഷം ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹം നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പടെയുള്ള പ്രമുഖർ വധൂവരന്മാരെ അനുഗ്രഹിക്കാനായി എത്തിയിരുന്നു. മമ്മൂട്ടി, മോഹൻലാൽ തുടങ്ങി മലയാളത്തിലെ സൂപ്പർതാരങ്ങളുടെ നീണ്ട നിര തന്നെ വിവാഹ വേദിയിൽ ഉണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+