Get Updates
Get notified of breaking news, exclusive insights, and must-see stories!

ദളപതി 69 വിജയ്‌യുടെ അവസാന ചിത്രം; പ്രതിഫലമായി കൈപ്പറ്റുന്നത് 275 കോടി? ഇന്ത്യൻ സിനിമയിൽ ഒന്നാമനോ?

ഇന്ത്യൻ സിനിമയിലെ ബ്രഹ്മാണ്ഡ ചലച്ചിത്രങ്ങൾ ഒന്നും അഭിനയിക്കാതെ തന്നെ പാൻ ഇന്ത്യൻ ലെവലിൽ ആരാധകരെ ഉണ്ടാക്കിയെടുത്ത താരമാണ് സൂപ്പർസ്‌റ്റാർ വിജയ്. കോളിവുഡിൽ മാത്രം ഒതുങ്ങി നിൽക്കാതെ തന്റെ മാർക്കറ്റ് ദക്ഷിണേന്ത്യയിലാകെ വ്യാപിപ്പിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. പ്രതിഫലക്കാര്യത്തിലും മാറ്റത്തോടെ താരത്തെക്കാളും മുകളിലാണ് വിജയ് എന്ന കാര്യം കൊച്ചു കുട്ടികൾക്ക് വരെ അറിയാവുന്നതാണ്.

ഇപ്പോഴിതാ ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നായകൻ എന്ന പട്ടവും ദളപതി വിജയെ തേടി എത്തുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വിജയ് അവസാനമായി അഭിനയിക്കുമെന്ന് പ്രഖ്യാപിച്ച 'ദളപതി 69' എന്ന പേരിടാത്ത ചിത്രത്തിനാവും ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിഫലം താരം ഈടാക്കുക എന്നാണ് സൂചന.

actorvijaysalarynew

ഇപ്പോൾ പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ ചിത്രത്തിനായി 275 കോടി രൂപയാണ് വിജയ് പ്രതിഫലമായി കൈപ്പറ്റുന്നത് എന്നാണ്. തുടർച്ചയായ ഹിറ്റ് ചിത്രങ്ങളുമായി ബോക്‌സ് ഓഫീസിൽ മറ്റാർക്കും സ്വന്തമാക്കാൻ കഴിയാത്ത നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള വിജയ് ഓരോ സിനിമ കഴിയുന്തോറും കൃത്യമായി തന്റെ താരമൂല്യം ഉയർത്തിവന്ന രീതി തന്നെ ശ്രദ്ധേയമാണ്. അത് കരിയറിൽ ഓരോ ഘട്ടത്തിൽ വാങ്ങുന്ന പ്രതിഫലങ്ങളിലും പ്രകടമായിരുന്നു.

എന്നാൽ ഇത്രവലിയ തുകയിലേക്ക് വിജയ്‌യുടെ മൂല്യം കുത്തനെ ഉയരുമെന്ന് ആരാധകർ പോലും കരുതിയിരുന്നില്ല എന്നതാണ് യാഥാർഥ്യം. അടുത്തിടെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച വിജയ് തന്റെ പാർട്ടിയുടെ പേരും കൊടിയും ഉൾപ്പെടെ അവതരിപ്പിക്കുകയും ചെയ്‌തിരുന്നു. വിജയ്‌യുടെ അവസാന ചിത്രമെന്ന നിലയിൽ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ദളപതി 69നെ നോക്കി കാണുന്നത്.

ഇതും പ്രതിഫലം കുത്തനെ ഉയരാൻ ഇടയാക്കി എന്നാണ് സൂചന. അതേസമയം, വിജയ്‌യുടെ അവസാന ചിത്രമാണ് ദളപതി 69 എന്നുറപ്പിക്കുന്ന ട്രിബ്യൂട്ട് വീഡിയോ ഇന്ന് നിർമ്മാതാക്കളും പങ്കുവച്ചിരുന്നു. അതുകൊണ്ട് തന്നെ തങ്ങളുടെ ഇഷ്‌ട നായകനെ അവസാനവട്ടം സിൽവർ സ്‌ക്രീനിൽ കാണാൻ ആരാധകർ ഇടിച്ചുകയറും എന്ന കാര്യം ഉറപ്പാണ്. ഈ അവസരം മുതലെടുത്ത് സിനിമയോട് ബിസിനസ് വധിപ്പിക്കാനാണ് നിർമ്മാതാക്കളുടെ ശ്രമം.

ഈ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ പുറത്ത് വിടുമെന്നാണ് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് അറിയിച്ചിരിക്കുന്നത്. എച്ച് വിനോദ് ആയിരിക്കും വിജയ്‌യുടെ അവസാന ചിത്രം സംവിധാനം ചെയ്യുക എന്നാണ് ലഭ്യമായ വിവരം. കൂടുതൽ വിശദാംശങ്ങൾ നിർമ്മാതാക്കൾ ഉടൻ അറിയിക്കും.

നിലവിൽ വെങ്കട്ട് പ്രഭു സംവിധാനം ചെയ്‌ത ദി ഗോട്ട് ആണ് വിജയുടെ തീയേറ്ററുകളിൽ എത്തിയ പുതിയ ചിത്രം. സമ്മിശ്ര പ്രതികാരമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നതെങ്കിൽ പോലും കളക്ഷന്റെ കാര്യത്തിൽ കുറവ് വന്നിട്ടില്ല എന്നതാണ് പ്രത്യേകത. വിജയ് ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രത്തിൽ പ്രശാന്ത്, അജ്‌മൽ അമീർ, മീനാക്ഷി ചൗധരി, പ്രഭുദേവ, മോഹൻ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+