Get Updates
Get notified of breaking news, exclusive insights, and must-see stories!

'കൂടുതൽ അടുപ്പം ദിവ്യയോട്, അവൾ തനി ലോക്കലാണ്'; എപ്പോഴും സ്വയം സ്നേഹിക്കണമെന്നും നടി അഭിരാമി

മലയാളത്തിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിൽ അധികമായി തിളങ്ങി നിൽക്കുന്ന നായികമാരിൽ ഒരാളാണ് അഭിരാമി. മോഹൻലാലിന്റെ ശ്രദ്ധയിലൂടെയും ജയറാമിനൊപ്പം സ്വയംവര പന്തൽ എന്ന ചിത്രത്തിലൂടെയും ഒക്കെ ഏറെ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയ താരം ഇപ്പോഴും അഭിനയത്തിൽ സജീവമാണ്. അതിനിടയിൽ തന്റെ സിനിമയിലേക്കുള്ള കടന്ന് വരവും, അതിന് ശേഷമുണ്ടായ സാഹചര്യങ്ങളെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് അഭിരാമി.

അനീസ് കിച്ചൺ എന്ന പരിപാടിയിൽ സംസാരിക്കവെയായിരുന്നു അഭിരാമി ഇക്കാര്യങ്ങൾ പറഞ്ഞത്. സിനിമയിൽ താൻ ഏറെ കടപ്പെട്ടിരിക്കുന്ന രണ്ട് പേരാണ് സുരേഷ് ഗോപിയും കമൽ ഹാസനും എന്നാണ് അഭിരാമി പറയുന്നത്. കൂടാതെ തന്റെ യഥാർത്ഥ പേരായ ദിവ്യയും സിനിമയിലെ പേരായ അഭിരാമിയും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നും, അതിലെ മാറ്റങ്ങൾ എന്തെന്നും കൂടി താരം വ്യക്തമാക്കുന്നുണ്ട്.

abhiramimalayalamactress

എന്റെ ജീവിതത്തിൽ സുരേഷേട്ടന് വലിയ പങ്കുണ്ട്. അതേപോലെ തന്നെയാണ് കമൽ ഹാസനും. വാക്കുകൾ കൊണ്ട് അത് പറഞ്ഞറിയിക്കാൻ കഴിയില്ല. കമൽ ഹാസന്റെ ഒപ്പം അഭിനയിക്കുമ്പോൾ നമുക്ക് പഠിക്കാൻ ഒരുപാടുണ്ട്. അദ്ദേഹം വളരെ സ്വീറ്റ്, ഗിവിങ് ഡയറക്‌ടർ ആണ്. നമ്മളെ കൃത്യമായി നിരീക്ഷിച്ചിട്ട് എല്ലാ വിശദമായി പറഞ്ഞു തരുന്ന ആളാണ് അദ്ദേഹം; അഭിരാമി പറഞ്ഞു.

താൻ മലയാള സിനിമയിലേക്ക് വന്നത് യാദൃശ്ചികമായാണെന്നും അതിന് കാരണം സുരേഷ് ഗോപി ആണെന്നും അഭിരാമി പറയുന്നു. ഞാൻ ശരിക്കും അഭിനയത്തിലേക്ക് അബദ്ധത്തിൽ വന്നു പോയ ആളാണ്. തിരുവനന്തപുരത്തുള്ള അനില എന്ന് പറയുന്നൊരു ആന്റി പറഞ്ഞിട്ടാണ് ഓഡിഷന് പോയത്, അത് കിട്ടി. പത്താം ക്ലാസ് കഴിഞ്ഞ സമയത്തായിരുന്നു അത്. പിന്നെ ആങ്കറിങ് കണ്ടിട്ട് സുരേഷേട്ടൻ വിളിക്കുകയായിരുന്നു; അഭിരാമി മനസ് തുറന്നു.

സിനിമയിലെ പേരായ അഭിരാമിയും ശരിക്കുമുള്ള പേരായ ദിവ്യയും ഒരുപോലെ ഇഷ്‌ടമാണെന്നാണ് താരം പറയുന്നത്. ദിവ്യ എന്ന പേര് അച്ഛനും അമ്മയും എനിക്കിട്ടതാണ്. സിനിമയിൽ വന്നപ്പോൾ ഞാൻ തിരഞ്ഞെടുത്ത പേരാണ് അഭിരാമി. ഇതിൽ നിന്ന് ഒന്ന് വേർതിരിച്ചെടുക്കാൻ പറയുന്നത് പാടാണ്. വളരെ അടുത്ത ആളുകൾക്ക് മാത്രം അറിയാവുന്നതാണ് ദിവ്യ എന്ന പേര്. അഭിരാമി എന്ന് പറയുന്ന ആൾ തേച്ചുമിനുക്കിയതാണ്, ഡിപ്ലോമാറ്റിക് ആണ്. എന്നാൽ ദിവ്യ അങ്ങനെയല്ല, തനി ലോക്കലാണ്. കൂടുതൽ അടുപ്പവും അതിനോടാണ്; താരം പറയുന്നു.

കൂടാതെ ജീവിതത്തിൽ നമ്മൾ ആദ്യം സ്വയം സ്നേഹിക്കണം എന്നും എന്നിട്ട് മാത്രമേ ബാക്കിയുള്ളവർക്ക് കൊടുക്കേണ്ടതുള്ളൂ എന്നുമാണ് അഭിരാമി പറയുന്നത്. നമ്മൾ നമുക്ക് തന്നെ പരിഗണന കൊടുത്തില്ലെങ്കിൽ എങ്ങനെയാണു നമ്മൾ മറ്റൊരാൾക്ക് പരിഗണന നൽകുക എന്നതാണ് അഭിരാമി ചോദിക്കുന്ന ചോദ്യം.

അതേസമയം, തമിഴ്, മലയാളം സിനിമകൾക്ക് പുറമെ തെലുഗിലും ഇടക്കാലത്ത് അഭിരാമി തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. പത്രം, മേഘസന്ദേശം തുടങ്ങിയ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള അഭിരാമി ഒരു മികച്ച അവതാരക കൂടിയാണ്. നിരവധി റിയാലിറ്റി ഷോകളിലും, മറ്റ് പരിപാടികളിലും താരം അവതാരകയുടെ റോളിലും തിളങ്ങിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+