ഗായിക മല്ലിക രജ്പുത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; ആത്മഹത്യ സംശയിച്ച് പോലീസ്
ലഖ്‌നൗ: നടിയും ഗായികയുമായ മല്ലിക രജ്പുത് എന്ന വിജയലക്ഷ്മിയെ സ്വവസതിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നടിക്ക് 35 വയസ്സായിരുന്നു. പോലീസ് അധികൃതരാണ് മല്ലികയുടെ മരണം സ്ഥിരീകരിച്ചത്. അതേസമയം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സീതാകുണ്ഡ് മേഖലയിലെ വസതിയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തി. ഫാനില്‍ തൂങ്ങിക്കിടക്കുന്ന നിലയിലാണ് മല്ലികയുടെ മൃതദേഹം കണ്ടെത്തിയത്. എപ്പോഴാണ് സംഭവം നടന്നതെന്ന് അറിയില്ലെന്ന് മല്ലികയുടെ അമ്മ സുമിത്ര സിംഗ് പറഞ്ഞു. എല്ലാവരും ഉറക്കമായതിനാല്‍ സൂചന പോലും ലഭിച്ചില്ലെന്നും സുമിത്ര സിംഗ് വ്യക്തമാക്കി.

പ്രഥമദൃഷ്ട്യാ ഇതൊരു ആത്മഹത്യയാണെന്ന് കോട്വാലി പോലീസ് സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജ് ശ്രീരാം പാണ്ഡെപറഞ്ഞു. അതേസമയം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ യഥാര്‍ത്ഥ മരണകാരണം അറിയാന്‍ സാധിക്കൂ എന്നും പാണ്ഡെ വ്യക്തമാക്കി. കങ്കണ റനാവത്ത നായികയായ റിവോള്‍വര്‍ റാണി എന്ന ചിത്രത്തിലെ മല്ലികാ രജ്പുത്തിന്റെ റോള്‍ അവര്‍ക്ക് ഏറെ ജനപ്രീതി നേടിക്കൊടുത്തിരുന്നു.
ഗായകന്‍ ഷാന്‍ ആലപിച്ച യാരാ തുജേ എന്ന ആല്‍ബവും മല്ലികയ്ക്ക് ജനപ്രീതി ഉണ്ടാക്കി കൊടുത്തിരുന്നു. ഇതിനിടെ അവര്‍ ബിജെപിയില്‍ ചേരുകയും, പിന്നീട് പാര്‍ട്ടി വിടുകയും ചെയ്തിരുന്നു. ഗസലുകള്‍ എഴുതി വേദികളില്‍ അവതരിപ്പിച്ചിരുന്നു. ആത്മീയതയുടെ വഴിയിലായിരുന്നു പിന്നീട് മല്ലികാ രജ്പുത്. നിരവധി വെബ്‌സീരീസുകളിലും ടെലിസീരിയലുകള്‍, മ്യൂസിക് ആല്‍ബങ്ങള്‍ എന്നിവയില്‍ എല്ലാം പ്രത്യക്ഷപ്പെട്ടിരുന്നു. മല്ലിക.












Click it and Unblock the Notifications