Get Updates
Get notified of breaking news, exclusive insights, and must-see stories!

'ലാലേട്ടൻ വരുമ്പോൾ ചന്ദനത്തിന്റെ മണം, ഗന്ധർവൻ വരുന്ന ഫീലാണ്'; അന്ന രേഷ്‌മ രാജൻ അന്ന് പറഞ്ഞത്

ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ മായാളത്തിലെ പുതുതരംഗം സൃഷ്‌ടിച്ച അങ്കമാലി ഡയറീസിലൂടെ ശ്രദ്ധ നേടിയ നായികയാണ് അന്ന രേഷ്‌മ രാജൻ അഥവാ ലിച്ചി. പിന്നീട് ഒട്ടേറെ മലയാള സിനിമകളിൽ ശ്രദ്ധേയ വേഷം അവതരിപ്പിച്ചു കൊണ്ട് താരം കൂടുതൽ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ഇപ്പോൾ ഉദ്‌ഘാടനവേദികളിൽ നിറഞ്ഞു നിൽക്കുന്ന അന്ന സോഷ്യൽ മീഡിയയിലും വളരെയധികം സജീവമാണ്. കൂടുതൽ സിനിമകൾ താരത്തിന്റേതായി പുറത്തുവരാനുമുണ്ട്.

ഇപ്പോഴിതാ അന്ന രേഷ്‌മ രാജൻ മുൻപ് മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം അഭിനയിച്ചതിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാവുന്നത്. നിരവധി മോഹൻലാൽ ആരാധകരാണ് ഇത് പങ്കുവയ്ക്കുന്നത്. മോഹൻലാലിനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്‌ത വെളിപാടിന്റെ പുസ്‌തകം എന്ന ചിത്രത്തിലും, മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ഒരുക്കിയ മധുരരാജയിലും താരം പ്രധാന വേഷത്തിൽ എത്തിയിരുന്നു.

mohanlalandanna

മമ്മൂട്ടിയുമായുള്ള അനുഭവമാണ് താരം ആദ്യം പങ്കുവച്ചത്. 'മമ്മൂക്ക നമ്മളെ ഒരുപാട് ബഹുമാനിക്കുന്ന ആളാണ്. നമ്മളൊന്നും ആരും അല്ല അദ്ദേഹത്തിന് മുൻപിൽ. എന്നാലും അദ്ദേഹം അങ്ങനെ ആണ്. ഒരിക്കൽ സെറ്റിൽ അദ്ദേഹം ഇരിക്കുകയാണ്. ഞാൻ അങ്ങോട്ടേക്ക് കയറി ചെന്നപ്പോൾ തന്നെ അദ്ദേഹം എഴുന്നേറ്റു. അത് കാണുമ്പൊൾ നമ്മൾ ഒന്ന് ഞെട്ടും' താരം പറഞ്ഞു.

'നമ്മളെ കണ്ടിട്ട് തന്നെ ആണോ, ഞാൻ ബാക്കിൽ ഒക്കെ നോക്കി വേറെ ആരെങ്കിലും ഉണ്ടോ എന്ന്. അത്രയും ഡൌൺ റ്റു എർത്തായ ആളാണ് അദ്ദേഹം. അയ്യോ മമ്മുക്ക ഇരിക്ക് എന്ന് നമ്മൾ പറഞ്ഞുപോകും . അങ്ങനെയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഒപ്പം അഭിനയിക്കുന്ന സമയത്തും എനിക്ക് ഭയങ്കര പേടി ആയിരുന്നു.' താരം കൂട്ടിച്ചേർത്തു.

'എനിക്ക് ലാലേട്ടന്റെ അടുത്ത് അത്രയും പേടി ഉണ്ടായിരുന്നില്ല. മമ്മുക്കയുടെ കൂടെ അഭിനയിക്കുമ്പോൾ എന്റെ കാലിങ്ങനെ വിറച്ചു കൊണ്ടിരിക്കുകയാണ്. മമ്മുക്ക വന്നിട്ട് എന്റെ കൈ പിടിച്ചിരുന്നിട്ട് ഇത് ഇങ്ങനെ ചെയ്‌താൽ മതി എന്ന് പറഞ്ഞു തന്നു. സിദ്ദിഖ് ഇക്കയും കൂടെ ഉണ്ടായിരുന്നു. അപ്പോൾ നമ്മൾ റിലാക്‌സ് ചെയ്യും. ഇന്നസെന്റ് ചേട്ടനും അങ്ങനെ തന്നെയാണ്. വളരെ സീരിയസ് ആയ കാര്യങ്ങൾ ആണെങ്കിലും പറയുന്നത് അത്രയും കോമഡി ആയിരിക്കും. നമ്മൾ ചിരിച്ച് ചിരിച്ച് ഒരു വഴിക്ക് ആകും.' താരം വ്യക്തമാക്കി.

'ലാലേട്ടനെ കുറിച്ച് ഓർക്കുമ്പോൾ തന്നെ ഷൂട്ടിങ് സെറ്റിലേക്ക് അദ്ദേഹത്തിന്റെ എൻട്രിയാണ് മനസിൽ നിറയുന്നത്. നമ്മൾക്ക് ഒക്കെ ഷൂട്ടിങ് തുടങ്ങി നാലഞ്ച് ദിവസം കഴിഞ്ഞിട്ടാണ് അദ്ദേഹം വരുന്നത്. ലാലേട്ടൻ വരുന്നു എന്ന് ഇങ്ങനെ അറിഞ്ഞപ്പോൾ കാത്തിരിക്കുകയാണ്. ജനലിലൂടെ നോക്കുമ്പോൾ ചന്ദനത്തിന്റെ മണമാണ്. ഏതോ ഒരു ഗന്ധർവൻ വരുന്ന ഒരു ഫീൽ ആയിരുന്നു അദ്ദേഹം കയറി വന്നപ്പോൾ.' എന്ന രേഷ്‌മ രാജൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+