Get Updates
Get notified of breaking news, exclusive insights, and must-see stories!

'അത് നേരിട്ട് കണ്ട എനിക്കെത്ര സങ്കടമുണ്ടാകും, അച്ഛനെ പോലെ തോന്നി ചെയ്തതാണ്; വൈറല്‍ വീഡിയോയില്‍ അനുശ്രീ

ചുരുങ്ങിയ സമയം കൊണ്ട് മലയാളത്തിലെ മുന്‍നിര നടിമാര്‍ക്കിടയില്‍ സ്ഥാനം നേടിയ ആളാണ് അനുശ്രീ. ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലെയ്സ് എന്ന ചിത്രത്തിലൂടെയാണ് അനുശ്രീ അഭിനയ രംഗത്തേക്ക് വന്നത്. പിന്നീട് മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, ഫഹദ് ഫാസില്‍ തുടങ്ങി മുന്‍നിര താരങ്ങള്‍ക്കൊപ്പമെല്ലാം മികച്ച വേഷങ്ങള്‍ ചെയ്തു. അഭിനയത്തോടൊപ്പം തന്നെ സംസ്‌കാരിക പരിപാടികളിലും സാന്നിധ്യമാണ് അനുശ്രീ.

തന്റെ ഗ്രാമത്തിലെ ക്ഷേത്രോത്സവങ്ങളിലും ശോഭായാത്രകളിലുമൊക്കെ സജീവമായി പങ്കെടുക്കുന്ന അനുശ്രീയ്‌ക്കെതിരെ പലപ്പോഴും സൈബര്‍ ആക്രമണങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ അടുത്തിടെയായി അനുശ്രീയ്ക്ക് സോഷ്യല്‍ മീഡിയയില്‍ നിന്ന് വലിയ കൈയടി ലഭിച്ചിരുന്നു. ഒരു ഉദ്ഘാടന പരിപാടിക്കിടെ അനുശ്രീ ചെയ്ത പ്രവര്‍ത്തിയായിരുന്നു ഇതിന് ആധാരം.

Anusree

ഉദ്ഘാടന വേദിയിലെ നറുക്കെടുപ്പില്‍ തനിക്കാണ് സമ്മാനം ലഭിച്ചത് എന്ന് തെറ്റിദ്ധരിച്ച് സ്റ്റേജിലെത്തിയ വയോധികന് പിന്നീട് അനുശ്രീ സ്വന്തം കൈയില്‍ നിന്ന് ഒരു തുക സമ്മാനമായി നല്‍കിയിരുന്നു. ഇതിന്റെ വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ ഈ സംഭവത്തെ കുറിച്ച് അനുശ്രീ തന്നെ തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. വില്ലേജ് വാര്‍ത്ത എന്ന യൂട്യൂബ് ചാനലിനോടായിരുന്നു അനുശ്രീയുടെ പ്രതികരണം. അനുശ്രീയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

'അതിനെ കുറിച്ച് എന്ത് പറയാനാണ്. അന്ന് എല്ലാവരും വീഡിയോയില്‍ കണ്ടത് തന്നെയാണ്. നമ്മള്‍ ഒരു ഇനാഗുറേഷന് പോയതായിരുന്നു. അവിടെ ഒരു ലക്കി ഡ്രോ ഉണ്ടായിരുന്നു. നമുക്ക് ഗിഫ്റ്റ് അടിക്കണേ എന്ന പ്രാര്‍ത്ഥനയില്‍ നിന്നത് കൊണ്ടായിരിക്കും. ആ അങ്കിള്‍ മനസില്‍ പ്രാര്‍ത്ഥിച്ച് കൊണ്ടിരുന്നു. ആ അങ്കിളിന്റെ ഡിജിറ്റിന് സാമ്യമായ ഡിജിറ്റിനാണ് സമ്മാനം ലഭിച്ചത്. പുള്ളിക്കാരന്‍ പുള്ളിക്കാരന്റെ നമ്പറാണ് എന്ന് കരുതിയിട്ട് സ്റ്റേജിലേക്ക് വന്നു.

നമ്മള്‍ അത് കഴിഞ്ഞു. അതിനെ പറ്റിയൊന്നും പറയുന്നില്ല. കുറെ ഇന്റര്‍വ്യൂവിന്റെ ആള്‍ക്കാര്‍ വിളിച്ചു. എനിക്ക് അതില്‍ അങ്ങനെ പറയാനൊന്നും ഇല്ല. അന്നേരം അങ്ങനെ ഒരു ഇന്‍സിഡന്റ് ഉണ്ടായി. യാദൃശ്ചികമായി സംഭവിച്ചതാണ്. പുള്ളിക്കാരനെ കണ്ടപ്പോള്‍ തന്നെ എനിക്ക് സങ്കടം തോന്നി. എനിക്ക് അതിന് ശേഷം ഒരുപാട് കോളും മെസേജും വരുന്നുണ്ട്. ആ പുള്ളിക്കാരനെ കാണുമ്പോള്‍ സങ്കടം വരുന്നു എന്ന്.

അത് വീഡിയോയില്‍ കൂടി കാണുമ്പോള്‍ നിങ്ങള്‍ക്ക് അത്രയും സങ്കടം വരുന്നുണ്ടെങ്കില്‍ അത് നേരിട്ട് കണ്ട എനിക്ക് എത്രത്തോളം സങ്കടം വന്നിട്ടുണ്ടാകും എന്ന് ആലോചിച്ചാല്‍ മതി. പുള്ളിക്കാരന്‍ തനിക്കാണ് സമ്മാനം കിട്ടിയത് എന്ന് കരുതി വന്നിട്ട് അല്ല എന്ന് അറിയുമ്പോഴുള്ള നിരാശ കണ്ടപ്പോള്‍ സങ്കടം തോന്നി. എന്റെ ഒരു അച്ഛനെ പോലെയാണ് ഞാന്‍ വിചാരിക്കുക. ഒരു അച്ഛന്‍, അച്ഛന്റെ സങ്കടം അത് കാണുമ്പോള്‍ നെഞ്ച് ഇടിക്കുന്ന വേദനയായിരുന്നു.

അതുകൊണ്ടാണ് അപ്പോള്‍ എനിക്ക് തോന്നിയ കാര്യം ചെയ്തത്. ഞാന്‍ മാത്രമല്ല, എസ്എം സില്‍ക്‌സിന്റെ ഓണറും പുള്ളിക്ക് പറ്റുന്ന പോലെ ഒരു ഹെല്‍പ് ചെയ്തു. അതിനെ ഭയങ്കര സംഭവമായിട്ട് കാണുന്നൊന്നുമില്ല. നമ്മള്‍ അത് ആരും അറിയാന്‍ വേണ്ടി ചെയ്തതൊന്നുമല്ല. എനിക്ക് സ്റ്റേജില്‍ വെച്ച് കൊടുക്കേണ്ട അകത്ത് നിന്ന് കൊടുത്തോളം എന്നാണ് ഞാന്‍ പറഞ്ഞത്. എല്ലാവരും നല്ലത് പറയുന്നത് കേള്‍ക്കുമ്പോള്‍ നല്ല സന്തോഷമുണ്ട്.'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+