'ഉണ്ണി മുകുന്ദന് അനുശ്രീ വേണ്ട'; ആരാധികയുടെ കമന്റിന് ചുട്ട മറുപടിയുമായി അനുശ്രീ, വൈറൽ
മലയാളികളുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് അനുശ്രീ. വ്യത്യസ്‌തമായ വേഷങ്ങളിലൂടെ ഇപ്പോഴത്തെ നായികമാരിൽ മുൻനിരയിൽ എത്തിയ അനുശ്രീക്ക് ആരാധകർ ഏറെയാണ്. നാടൻ വേഷങ്ങൾ മുതൽ നെഗറ്റീവ് ഷെയ്‌ഡ് ഉള്ള കഥാപാത്രങ്ങൾ വരെ ചെയ്‌ത് ഫലിപ്പിക്കാൻ കഴിയുന്നത് തന്നെയാണ് താരത്തിന്റെ വിജയം.
എന്നാൽ അടുത്ത കാലത്തായി താരം അഭിനയിച്ച ചിത്രങ്ങളുടെ പേരിലല്ല കൂടുതലായും വാർത്തകളിൽ ഇടം നേടുന്നത്. പ്രമുഖ നടൻ ഉണ്ണി മുകുന്ദനുമായുള്ള ബന്ധത്തിന്റെ പേരിൽ ധാരാളം പ്രചാരണങ്ങൾ നടക്കുകയും ഇരുവരും പ്രണയത്തിലാണെന്നും ഉടൻ വിവാഹം കഴിക്കുമെന്നുമൊക്കെയുള്ള അഭ്യൂഹങ്ങൾ ഉയരുകയും ചെയ്യുന്നുണ്ട്.

ഇപ്പോഴിതാ ഒരു രസകരമായ സംഭവം ഇക്കാര്യത്തിൽ ഉണ്ടായിരിക്കുകയാണ്. അനുശ്രീ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച ഒരു വീഡിയോക്ക് താഴെ വന്ന പ്രകോപനപരമായ കമന്റിന് താരം നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേ നേടുന്നത്. അടുത്തിടെ ഉണ്ണി മുകുന്ദനും ഒത്ത് നൽകിയ അഭിമുഖത്തിന്റെ വീഡിയോ ആണ് അനുശ്രീയുടെ പേജിൽ പങ്കുവച്ചതും വളരെ പെട്ടെന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടിയതും.
'ഉണ്ണി മുകുന്ദന് അനുശ്രീയെ വേണ്ട' എന്നായിരുന്നു വീഡിയോക്ക് താഴെ ഒരാൾ പങ്കുവച്ച കമന്റ്. ഉടനടി ഇതിന് അനുശ്രീയുടെ മറുപടിയും വന്നു. 'ഇയാൾ പറഞ്ഞത് കൊണ്ട് ഓകെ' എന്നായിരുന്നു തമാശരൂപേണ അനുശ്രീ ഇതിന് നൽകിയ മറുപടി. ഇതിന് പുറമെ സമാനമാ ധാരാളം കമന്റുകൾ വീഡിയോക്ക് താഴെ പ്രത്യക്ഷപ്പെട്ടെങ്കിലും അതിലൊന്നും താരം മറുപടി നൽകിയിട്ടില്ല.
ചിലർ ഇരുവരും ഒന്നിക്കണമെന്നും വിവാഹം കഴിക്കണമെന്നുമൊക്കെ കമന്റിലൂടെ ആവശ്യപ്പെടുന്നത്. എന്നാൽ ഇതിനോടൊന്നും താരം പ്രതികരിച്ചിട്ടില്ല. അതേസമയം, അടുത്തിടെ ജയ് ഗണേഷ് എന്ന ഉണ്ണി മുകുന്ദൻ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖ പരിപാടിയിൽ അനുശ്രീയെ അതിഥിയായി കൊണ്ട് വന്നതും ചർച്ചയായിരുന്നു.
രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ജയ് ഗണേഷിൽ ഉണ്ണി മുകുന്ദനാണ് മുഖ്യ വേഷത്തിൽ എത്തുന്നത്. എന്നാൽ അനുശ്രീ ഈ ചിത്രത്തിൽ അഭിനയിച്ചിട്ടില്ല. പിന്നെ എന്തിനാണ് താരത്തെ പ്രമോഷൻ പരിപാടിയിൽ പങ്കെടുപ്പിക്കുന്നത് എന്നാണ് ഒരു വിഭാഗം ആരാധകരുടെ ചോദ്യം. ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള വാർത്തകൾ ചിത്രത്തിന്റെ പ്രമോഷന് വേണ്ടി ഉപയോഗിക്കുക ആണെന്നാണ് ചിലരുടെ ആരോപണം.












Click it and Unblock the Notifications