'ഇമോഷണലി വളരെ വീക്ക് ആയിട്ടുള്ളൊരു ആളാണ് ഞാൻ, കരയാൻ തോന്നിയാൽ കരയാറുണ്ട്..'; ആര്യ
ബഡായി ബംഗ്ലാവ് എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയാണ് ആര്യ. ഇതിന് ശേഷം ആര്യ ബഡായി എന്നാണ് പലരും വിളിക്കാറുള്ളത്. ഏറെ ജനപ്രീതിയാണ് താരത്തിന് ഈ പരിപാടിയിലൂടെ ലഭിച്ചത് എന്നതാണ് പ്രത്യേകത. ഇതിന് ശേഷമാണ് ആര്യ സിനിമകളിൽ കൂടുതൽ അഭിനയിക്കാൻ തുടങ്ങിയത്. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു ആര്യ. പിന്നീട് അവതാരക എന്ന നിലയിലും താരം വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.
കാഞ്ചീപുരം സാരികളുടെ ബിസിനസ് പരിപാടിയുമുണ്ട് താരത്തിന്. സംരംഭക എന്ന നിലയിൽ ആര്യ ഉയരങ്ങൾ കീഴടക്കുകയാണ്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് ആര്യ. അവിടെ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും ആരാധക പ്രശംസ ലഭിക്കാറുമുണ്ട്. ചിലതിനൊക്കെ മോശം കമന്റുകൾ വരാറുണ്ടെങ്കിലും അതൊക്കെ താരം പക്വതയോടെയാണ് കൈകാര്യം ചെയ്യാറുള്ളത്.

താരത്തിന്റെ വ്യക്തിജീവിതത്തിലും ഒട്ടേറെ പ്രതിസന്ധികൾ അലട്ടിയിരുന്നു. വിവാഹ ബന്ധം വേർപെടുത്തിയ ശേഷം താൻ കടന്നുപോയ മാനസിക സംഘർഷങ്ങളെ കുറിച്ച് ആര്യ മുൻപ് സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇമോഷണലി വളരെയധികം വീക്കായിട്ടുള്ള ഒരാളാണ് താനെന്ന് പറയുകയാണ് ആര്യ. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
ആര്യയുടെ വാക്കുകൾ
വിഷമങ്ങൾ കരഞ്ഞുതീർക്കാറാണ് പതിവ്. അടിപൊളിയായിട്ട് ഞാൻ കരയും. ഞാൻ ഇമോഷണലി ഡൗൺ ആയാൽ പിടിച്ചു വയ്ക്കാറില്ല, കരയും. ഭയങ്കര ദയനീയമായ അവസ്ഥയിൽ ഞാൻ കരഞ്ഞു തന്നെ തീർക്കാറുണ്ട്. ഒന്ന് കരഞ്ഞു കഴിഞ്ഞാൽ ഞാൻ ഓക്കേ ആവും. അച്ഛന് കത്ത് എഴുതുന്നത് പോലെ ഒക്കെയാണ് എഴുതാറുള്ളത്. എന്റെ ഡയറിയിലാണ് എഴുതാറുള്ളത്, അങ്ങനെയാണ് സാധാരണ ചെയ്യാറുള്ളത്.
പിന്നെ ഇപ്പോൾ ഒരു വർഷമായി ഞാൻ ഡ്രൈവ് ചെയ്യാൻ പഠിച്ചു. ഇപ്പോൾ വണ്ടിയെടുത്ത് ഒരു പോക്ക് അങ്ങ് പോവും. ഒരു ഡെസ്‌റ്റിനേഷൻ ഒന്നുമില്ല. ഞാൻ എഴുതിയത് ഒരു മനുഷ്യനെ കൊണ്ടും തൊടാൻ സമ്മതിക്കില്ല. ഇമോഷണലി വളരെ വീക്കാണ് ഞാൻ. അതെനിക്ക് നല്ലോണം അറിയാം. എന്നെ കരയിപ്പിക്കാനും ചിരിപ്പിക്കാനും ഒക്കെ എളുപ്പമാണ്. ഞാൻ ഒരു നല്ല സുഹൃത്താണ് എന്നതാണ് എന്റെ ശക്തി.
സത്യം പറഞ്ഞാൽ ഞാൻ ഉപദേശങ്ങൾ സ്വീകരിക്കാത്ത ഒരാളാണ്. എല്ലാം ഞാൻ കേൾക്കും, അവസാനം എന്ത് തീരുമാനം എടുക്കുന്നത് എന്റെ മാത്രാ താൽപര്യത്തിൽ ആയിരിക്കും. ഞാൻ പക്ഷേ ആരെയും വെറുപ്പിക്കാറില്ല. വേറെയൊരാളെ ഉത്തരവാദി ആക്കണ്ട കാര്യമില്ലലോ അതുകൊണ്ട്. നല്ലത് സംഭവിച്ചാലും എനിക്ക് തന്നെ ചീത്ത സംഭവിച്ചാലും എനിക്ക് തന്നെ.
അവസരങ്ങൾ നഷ്‌ടമാവാൻ കാരണം ബിഗ് ബോസ് ആണെന്ന് തോന്നുന്നില്ല. അത്തരം ഹാസ്യ കഥാപാത്രങ്ങൾ സിനിമയിൽ ഇല്ലെന്നതാണ് പ്രധാന കാര്യം. സുകുമാരിയമ്മ, കൽപ്പന ചേച്ചി, ഉർവശി ചേച്ചി ഒക്കെ ചെയ്‌ത കഥാപാത്രങ്ങൾ ഒക്കെ ഇന്നില്ല. ഇപ്പോൾ അങ്ങനെ സിനിമകൾ ഇല്ലാലോ, എല്ലാം റിയലിസ്‌റ്റിക് പടങ്ങൾ ഒന്നുമില്ലലോ.












Click it and Unblock the Notifications