Get Updates
Get notified of breaking news, exclusive insights, and must-see stories!

തലയിൽ തുന്നിക്കെട്ടലുമായി ചൈതന്യ പ്രകാശ് പൊതുവേദിയിൽ; എന്തായിരുന്നു രോഗമെന്ന് ആരാധകർ? മറുപടി

സോഷ്യൽ മീഡിയയിലൂടെ ഉയർന്നുവന്ന ഒട്ടേറെ താരങ്ങളുണ്ട് നമുക്ക് ചുറ്റും. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ച വീഡിയോകളിലൂടെ ശ്രദ്ധ നേടി സിനിമ വരെ എത്തിയ താരങ്ങളിൽ ഒരാളായിരുന്നു ചൈതന്യ പ്രകാശ്. റീലുകളിലൂടെയും അതിനൊപ്പം മോഡലിംഗ് ഫോട്ടോകളിലൂടെയും ഒക്കെ ആരാധകരുടെ മനംകവർന്ന താരത്തിനെ അറിയാതെ അധികമാരും ഉണ്ടാവില്ല എന്നതാണ് യാഥാർഥ്യം.

ഇപ്പോഴിതാ പുതുവർഷത്തിന്റെ തുടക്കത്തിൽ തന്നെ തലയിൽ തുന്നിക്കെട്ടലുമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് ചൈതന്യ പ്രകാശ്. ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത ചൈതന്യ പ്രകാശിന്റെ ആരോഗ്യ പ്രശ്‌നത്തിൽ ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ ആരാധകർ ആശങ്ക അറിയിച്ചിരുന്നു.

chaithaniaprakashsurgeryhead

ഇതിന് പിന്നാലെ താരം തന്നെ ഇക്കാര്യം പങ്കുവച്ച് രംഗത്ത് വന്നിരിക്കുകയാണ്. ഒരു സർജറിയുടെ ഭാഗമായാണ് താരത്തിന് തലയിൽ തുന്നിക്കെട്ടൽ നടത്തേണ്ടി വന്നതെന്നാണ് അറിയിച്ചിരിക്കുന്നത്. സൈനസ് ക്യാവിറ്റിയിൽ തുടർച്ചയായി വരുന്ന ഇൻഫെക്ഷന്റെ ചികിത്സയുടെ ഭാഗമായി ശസ്ത്രക്രിയ നടത്തിയത് മൂലമാണ് തന്റെ ഇത്തരത്തിലുള്ള തലയിൽ തുന്നിക്കെട്ടലുകൾ വന്നതെന്നാണ് ചൈതന്യ തുറന്നുപറഞ്ഞിരിക്കുന്നത്.

അടുത്തിടെ താരത്തിന്റെ പൊതുവേദിയിലെ ചിത്രങ്ങൾ ഏറെ വൈറലായിരുന്നു.. ക്രീം നിറത്തിലുള്ള ഹൂഡി ധരിച്ചാണ് ചൈതന്യ പരിപാടിയിൽ പങ്കെടുത്തതെങ്കിലും തലയിലെ തുന്നിക്കെട്ടലുകൾ വ്യക്തമായി കാണാമായിരുന്നു. അത് പൂർണമായും മറയ്ക്കാതെ, പരിപാടിയിൽ പങ്കെടുക്കാൻ താരം തയ്യാറായതിനെ ആരാധകർ കൈയ്യടിക്കുന്നുമുണ്ട്.

ഇൻസ്‌റ്റഗ്രാം പോസ്‌റ്റിലൂടെ ചൈതന്യ തന്നെ തന്റെ രോഗ വിവരം പങ്കുവച്ചിട്ടുണ്ട്. സർജറി കഴിഞ്ഞുവെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഒന്നുമില്ലെന്നും താരം പറയുന്നു. എന്റെ 2025 ഇങ്ങനെ തുടങ്ങുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല, എങ്കിലും കുഴപ്പമില്ല. ജീവിതം എപ്പോഴും പ്ലാന്‍ ചെയ്‌തതുപോലെ പോകണമെന്നില്ലല്ലോ, അതും ശരിയാണെന്നായിരുന്നു ചൈതന്യ കുറിച്ചത്.

'എനിക്ക് പ്രിഓരികുലാര്‍ സൈനസ് ഉണ്ടായിരുന്നു എന്ന് കഴിഞ്ഞ വര്‍ഷമാണ് സ്ഥിരീകരിച്ചത്. അസഹ്യമായ വേദന നാല് തവണയോളം അനുഭവിച്ചു. ഒരേയൊരു പരിഹാരം ശസ്ത്രക്രിയയായിരുന്നു, ഒടുവില്‍ 2025ന്റെ തുടക്കത്തില്‍ ഞാന്‍ അത് ചെയ്‌തു' ചൈതന്യ പറയുന്നു. ചെവിയിലാണ് താരത്തിന് സർജറി ചെയ്‌തതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഇപ്പോൾ വിശ്രമത്തിലാണ് താരം. ചിലപ്പോൾ നമ്മൾ എടുക്കുന്ന കഠിനമായ ചില തീരുമാനങ്ങൾ നല്ലൊരു നാളെയിലേക്ക് നയിക്കും. വരുന്നതൊക്കെ സ്വീകരിക്കുക, പ്രതീക്ഷയോടെ അവയെ നേരിടുക. നിങ്ങൾ എടുക്കുന്ന ഓരോ ചുവടുവെപ്പിനെയും വിശ്വസിക്കുക എന്നും താരം തന്റെ ഇൻസ്‌റ്റഗ്രാം പോസ്‌റ്റിൽ കുറിച്ചിട്ടുണ്ട്.

ഇതോടെ നിരവധി ആരാധകരാണ് താരത്തിന് പിന്തുണയുമായി രംഗത്ത് വന്നത്. കൂടുതൽ പേരും അസുഖ വിവരത്തെ കുറിച്ചാണ് തിരക്കിയത്. എത്രയും പെട്ടെന്ന് തന്നെ ഇതൊക്കെ ഭേദമായി താരത്തെ സ്‌ക്രീനിൽ കാണാൻ കഴിയട്ടെയെന്നും ആരാധകർ ആശംസിക്കുന്നു. സ്‌റ്റാർ മാജിക് ഉൾപ്പെടെയുള്ള റിയാലിറ്റി ഷോകളിലും സാന്നിധ്യമറിയിച്ചിട്ടുള്ള താരമാണ് ചൈതന്യ പ്രകാശ്.

ഇൻസ്‌റ്റഗ്രാമിലെ ഡാൻസ് റീലുകളും മറ്റും വളരെയധികം ശ്രദ്ധിക്കപ്പെട്ടതോടെ താരത്തിനെ തേടി സിനിമയിലെ അവസരങ്ങളും വന്നെത്തിയിരുന്നു. ബിജുമേനോൻ സുരേഷ് ഗോപി ചിത്രമായ ഗരുഡനിൽ ഉൾപ്പെടെ താരം അഭിനയിച്ചിരുന്നു. കൂടുതൽ സിനിമകളിലേക്ക് കാലെടുത്ത് വയ്ക്കുന്ന സമയത്താണ് സർജറി നടന്നിരിക്കുന്നത്. എങ്കിലും വൈകാതെ തന്നെ താരം അഭിനയത്തിലേക്ക് തിരിച്ചെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+