ഒരു ചിത്രത്തിന് 10 കോടി, ആസ്തി 500 കോടി; ദീപികയുടെ വരുമാനം സിനിമയല്ല, തരുന്നത് ഈ കമ്പനി
മുംബൈ: നടി ദീപിക പദുക്കോണ്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരിലൊരാളാണ്. എന്നാല്‍ നടിയുടെ വരുമാനത്തിന്റെ നല്ലൊരു ഭാഗവും സിനിമയില്‍ നിന്നല്ല എന്നത് ആര്‍ക്കെങ്കിലും അറിയുമോ? ഒരു സിനിമയില്‍ നിന്ന് ദീപിക വാങ്ങുന്നത് 10 കോടി രൂപയാണ്. പക്ഷേ ദീപികയുടെ ആസ്തി 500 കോടി രൂപയോളം വരും.
ഇതൊരിക്കലും സിനിമയില്‍ നിന്ന് മാത്രമുള്ള പ്രതിഫലം കൊണ്ട് സാധ്യമല്ല. ദീപികയുടെ പേരില്‍ സ്വന്തമായി ഒരു കമ്പനിയുണ്ട്. ഇത് സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന കമ്പനിയാണ്. ഇവരാണ് നടിയുടെ വരുമാനം വര്‍ധിപ്പിച്ച് കൊണ്ടിരിക്കുന്നത്. വളരെ തന്ത്രപരമായിട്ടാണ് നടി ഓരോ നിക്ഷേപവും നടത്തുന്നത്.ദീപികയ്ക്ക് സ്വന്തമായി കെഎ എന്റര്‍പ്രൈസ് എല്‍എല്‍പി എന്നൊരു കമ്പനിയുണ്ട്. ഇത് ഇന്ത്യയില്‍ പ്രശ്‌സതമായ കമ്പനിയാണ്.

കെഎ എന്റര്‍പ്രൈസ് ഇന്ത്യയിലെ പ്രമുഖ സ്റ്റാര്‍ട്ടപ്പ് കമ്പനികളിലാണ് നിക്ഷേപം നടത്താറുള്ളത്. അതുവഴി മികച്ച ലാഭമാണ് ഈ കമ്പനി നേടാറുള്ളത്. ഒരേ സമയം സ്റ്റാര്‍ട്ടപ്പുകളെ വളര്‍ത്തുകയും, ഒപ്പം അതിലൂടെ വന്‍ ലാഭം നേടുകയും ചെയ്യുന്നതാണ്. വിവിധ കമ്പനികളില്‍ നിന്ന് ദീപികയ്ക്ക് ലാഭം ലഭിക്കുന്നുണ്ട്. അതിലൂടെ അവരുടെ ആസ്തി വന്‍ തോതില്‍ ഉയരുന്നുമുണ്ട്. 2007ല്‍ പുറത്തിറങ്ങിയ ഓം ശാന്തി ഓമിലൂടെയാണ് ദീപിക ബോളിവുഡില്‍ അരങ്ങേറുന്നത്. പിന്നീട് അതിവേഗത്തിലായിരുന്നു നടിയുടെ വളര്‍ച്ച.
2014ലാണ് ദീപിക കെഎ എന്റര്‍പ്രൈസ് രൂപീകരിച്ചത്. അതിന് ശേഷം ചെറിയ നിക്ഷേപങ്ങള്‍ക്കാണ് നടി പ്രാധാന്യം നല്‍കിയിരുന്നത്. വളര്‍ന്ന് വരുന്ന ചെറിയ സ്റ്റാര്‍ട്ടപ്പുകളിലായിരുന്നു നടിയുടെ പ്രധാന നിക്ഷേപിക്കും. എന്നാല്‍ പത്ത് വര്‍ഷത്തിനുള്ളില്‍ കെഎ വളര്‍ന്ന് പന്തലിച്ചിരിക്കുകയാണ്. ഇന്ന് സുപ്രധാനപ്പെട്ട വെഞ്ച്വര്‍ ക്യാപിറ്റല്‍ കമ്പനിയാണ് അവര്‍. വര്‍ഷത്തില്‍ കോടികളാണ് അവര്‍ക്ക് ലാഭമായി ലഭിക്കുന്നത്.
ഒരു സാധാരണ വെഞ്ച്വര്‍ ഷോപ്പ് പോലെയാണ് കെഎന്‍ എന്റര്‍പ്രൈസ് പ്രവര്‍ത്തിക്കുന്നതെന്ന് ഫണ്ട് മാനേജര്‍ ജിഗര്‍ ഷാ പറഞ്ഞു. ദീപികയെ സംബന്ധിച്ച് ധൈര്യം കൊണ്ട് തുടങ്ങിയ സ്ഥാപനമാണ് ഇത്. കമ്പനിയുടെ എല്ലാം ദീപികയാണെന്നും ജിഗര്‍ ഷാ പറഞ്ഞു. അതേസമയം ചെറു ബിസിനസുകളെ വളരാന്‍ സഹായിച്ച ദീപിക നിക്ഷേപം ഇപ്പോള്‍ വ്യാപിപ്പിച്ചിട്ടുണ്ട്. നിരവധി സ്റ്റാര്‍ട്ടപ്പുകളിലാണ് നിക്ഷേപിച്ചിരിക്കുന്നത്. എപ്പിഗാമിയ, ഫര്‍ലിനൂ, ബ്ലൂ സ്മാര്‍ട്ട്, ബെല്ലാട്രിക്‌സ്, ആറ്റംബര്‍ഗ് ടെക്‌നോളജീസ്, ഫ്രണ്ട് റോ, മോകോബാറ, സൂപ്പര്‍ടെയില്‍സ്, നുവ, പര്‍പ്പിള്‍ എന്നിവ അതില്‍ പ്രമുഖ സ്റ്റാര്‍ട്ടപ്പുകളാണ്.
ഇതില്‍ പല സ്റ്റാര്‍ട്ടപ്പുകളുടെയും ബ്രാന്‍ഡ് അംബാസിഡറായും ദീപിക എത്തിയിട്ടുണ്ട്. അതിലൂടെ ആ കമ്പനികളുടെ ബ്രാന്‍ഡ് മൂല്യവും വര്‍ധിപ്പിക്കാന്‍ നടിക്ക് സാധിച്ചു. എപ്പിഗാമിയ, നുവ തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകളുടെ ബ്രാന്‍ഡ് അംബാസിഡറാണ് ദീപിക. തുടക്കത്തില്‍ അഞ്ച് കോടിയോളമായിരുന്നു ലലാബം. നിലവില്‍ 200 കോടിയോളമാണ് കമ്പനി നിക്ഷേപിച്ചിരിക്കുന്നത്. ഇതിലൂടെയാണ് അവരുടെ ആസ്തി ഉയര്‍ന്നത്.












Click it and Unblock the Notifications