'ട്രെയിനിൽ വച്ച് ഉണ്ണിയേട്ടൻ പരസ്യമായി ചുംബിച്ചു, എന്നിട്ട് ഐ ലവ് യു പറഞ്ഞു'; ദുർഗ കൃഷ്‌ണ
മലയാളത്തിലെ തിരക്കേറിയ നായികമാരിൽ ഒരാളാണ് ദുർഗ കൃഷ്‌ണ. നിരവധി വിജയ ചിത്രങ്ങളുടെ ഭാഗമായി ദുർഗ തന്റെ മികവ് തെളിയിച്ചതാണ്. 2021ലാണ് താരത്തിന്റെ വിവാഹം കഴിഞ്ഞത്. എന്നാൽ താരം അഭിനയിച്ച ചില ചിത്രങ്ങളുടെ പേരിൽ വ്യപകമായി വിമർശനവും, മോശം കമന്റുകളും താരത്തിന് നേരിടേണ്ടി വന്നിരുന്നു.
ദുർഗ കൃഷ്‌ണയ്‌ക്ക് പുറമെ താരത്തിന്റെ ഭർത്താവിന് എതിരെയും മോശം കമന്റുകൾ പതിവായിരുന്നു. ഇപ്പോഴിതാ തന്റെ വിവാഹത്തിലേക്ക് നയിച്ച പ്രണയകഥ വെളിപ്പെടുത്തിയിരിക്കുകയാണ് നടി. അർജുൻ പ്രപ്പോസ് ചെയ്‌ത രീതിയും അത് വിവാഹത്തിലേക്ക് എത്തിയതിന്റെ കാരണവുമൊക്കെ നടി തുറന്നു പറയുന്നുണ്ട്.

ഒരാളുടെ ഇന്നര്‍ ബ്യൂട്ടിയാണ് താന്‍ കൂടുതല്‍ ആസ്വദിക്കുന്നത് എന്നാണ് ദുര്‍ഗ പറയുന്നത്. 'നല്ല ഭംഗിയുള്ള, മുഖ സൗന്ദര്യമുള്ള ഒരാളെ കാണ്ടാല്‍, നല്ല ഭംഗിയുണ്ട് എന്ന് പറയുമെങ്കിലും, അത് ആ പറയുന്ന സെക്കന്റില്‍ മാത്രമേയുണ്ടാവൂ. ഞാന്‍ എപ്പോഴും ആളുകളെ അകമേ മനസിലാക്കി ഇഷ്‌ടപ്പെടാന്‍ ആഗ്രഹിക്കുന്ന ആളാണ്' താരം ചൂണ്ടിക്കാട്ടി.
'ഉണ്ണിയേട്ടന്‍ എന്ന പ്രൊപ്പോസ് ചെയ്യുന്നത് ട്രെയിനില്‍ വച്ചായിരുന്നു. പെട്ടെന്ന് കിസ് ചെയ്‌തിട്ട് ഐ ലവ് യു പറഞ്ഞപ്പോല്‍ ഞാന്‍ പേടിച്ചു പോയി. ഇത്രയും ആള്‍ക്കാര്‍ ഉള്ളതല്ലേ? അതുകൊണ്ട് ഐ ലവ് യു ടൂ എന്ന് പറഞ്ഞ് തിരിഞ്ഞിരിക്കുകയായിരുന്നു ഞാന്‍. പക്ഷെ പിന്നീട് തിരിച്ച് വീട്ടിലെത്തിയപ്പോള്‍ ആ ചെയ്‌തത് ശരിയല്ല എന്നെനിക്ക് തോന്നി. അപ്പോള്‍ തന്നെ വിളിച്ചിട്ട്, എനിക്ക് എന്റെ കരിയര്‍ നോക്കണം, ഇപ്പോള്‍ പറ്റില്ല എന്ന് പറഞ്ഞു.' ദുർഗ പറയുന്നു.
'അതിന് ശേഷം കൂടുതൽ സംസാരിച്ചതിന് ശേഷമാണ് എനിക്ക് ഉണ്ണിയേട്ടനെ ഇഷ്‌ടമായത്. ഒരിക്കലും ലുക്ക് കണ്ട് ഇഷ്‌ടപ്പെട്ടതല്ല, സംസാരിച്ച് മനസ് അറിഞ്ഞതിന് ശേഷമാണ് ഇഷ്‌ടപ്പെട്ടത്. ലുക്ക് നോക്കി ഇഷ്‌ടപ്പെടുകയാണെങ്കില്‍ കുറച്ച് കാലം കഴിഞ്ഞാല്‍ അതൊക്കെ പോവും. അപ്പോള്‍ ഇഷ്‌ടവും പോകുമോ. അതുകൊണ്ട് ലുക്കിലല്ല കാര്യം, മനസിന്റെ സൗന്ദര്യമാണ്.' താരം പറയുന്നു.
'അന്ന് കരിയര്‍ നോക്കണം, ഇതൊന്നും വേണ്ട എന്ന് ഞാന്‍ പറഞ്ഞപ്പോള്‍, സാരമില്ല നീ കരിയറും നോക്കിക്കോളൂ എന്നായിരുന്നു ഉണ്ണിയേട്ടന്‍ പറഞ്ഞത്. പക്ഷെ അപ്പോഴും ഞാന്‍ ആ ഇഷ്‌ടം മനസിലേക്ക് എടുത്തിരുന്നില്ല. ഒട്ടും സീരിയസ് ആയിരുന്നില്ല. എന്നിട്ടും പുള്ളിക്കാരന്‍ ഇടയ്‌ക്കൊക്കെ വിളിക്കും, സംസാരിക്കും മെസേജ് അയക്കും. ഞാന്‍ മൈന്റ് ചെയ്യുന്നതേ ഉണ്ടായിരുന്നില്ല.' ദുർഗ പറഞ്ഞു.
'പിന്നീട് ഒരിക്കൽ എനിക്ക് മെസേജ് അയച്ചു, എനിക്ക് മനസ്സിലായി താത്പര്യമില്ല എന്ന്, കരിയറിന് ആശംസകള്‍ എന്നൊക്കെ പറഞ്ഞായിരുന്നു മെസേജ്. ഞാന്‍ ഓകെ പറഞ്ഞു. അതോടെ പുള്ളി എന്നെ ബ്ലോക്ക് ചെയ്‌തു. അതിന് ശേഷം ഞങ്ങളുടെ ഒരു മ്യൂച്ചല്‍ ഫ്രണ്ട് പറഞ്ഞപ്പോഴാണ് എനിക്ക് ബോധം വന്നത്. ശേഷം ഞാന്‍ തിരിച്ച് വിളിക്കുകയായിരുന്നു. ആ സംസാരത്തിന് ശേഷമാണ് പ്രണയം തോന്നി തുടങ്ങിയത്' ദുർഗ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications